30,000ൽ താഴെ വരുമാനം നേടുന്ന ജീവനക്കാർക്ക് ഒരു മാസത്തിൽ രണ്ട് തവണ ശമ്പളം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് അണുബാധയ്‌ക്കെതിരെ രാജ്യത്തുടനീളം വ്യാപിക്കുന്ന നടപടികളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌ഐ‌എൽ) പങ്കുചേർന്നു. പ്രതിമാസം 30,000 രൂപയിൽ താഴെ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് മാസത്തിൽ രണ്ടുതവണ ശമ്പളം നൽകാനാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തീരുമാനം. പ്രതിമാസം 30,000 രൂപയിൽ താഴെ വരുമാനം നേടുന്നവർക്ക്, അവരുടെ പണ ലഭ്യത ഉറപ്പാക്കുന്നതിനും അമിതമായ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും മാസത്തിൽ രണ്ടുതവണ ശമ്പളം നൽകുമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് പ്രസ്താവനയിൽ പറഞ്ഞു.

റിലയൻസ് സേവനങ്ങൾ
 

റിലയൻസ് സേവനങ്ങൾ

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഈ മാരകമായ വൈറസ് ലോകമെമ്പാടുമുള്ള പതിനായിരത്തിലധികം ആളുകളുടെ മരണത്തിന് കാരണമായത്. ഇന്ത്യ ഇതുവരെ 500 ഓളം കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് -19 നെതിരായ കർമപദ്ധതിയിൽ റിലയൻസ് ഫൌണ്ടേഷൻ, റിലയൻസ് റീട്ടെയിൽ, ജിയോ, റിലയൻസ് ലൈഫ് സയൻസസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിങ്ങനെ റിലയൻസ് കുടുംബത്തിനലെ 6,00,000 അംഗങ്ങൾ സംയുക്തമായി പങ്കുചേരുമെന്ന് ആർ‌ഐ‌എൽ വ്യക്തമാക്കി.

ജീവനക്കാർക്ക്

ജീവനക്കാർക്ക്

ജോലി നിർത്തിയാലും കമ്പനി കരാർ, താൽക്കാലിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് തുടരും. റിലയൻസ് ജിയോ നെറ്റ്‌വർക്ക് പരിപാലിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരൊഴികെ റിലയൻസ് ഇൻഡസ്ട്രീസ് മിക്ക ജീവനക്കാർക്കും വർക്ക്-ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൌൺ സമയത്ത് രാജ്യത്തുടനീളമുള്ള റിലയൻസ് റീട്ടെയിൽ പ്രവർത്തനക്ഷമമായി തുടരും. പഴങ്ങൾ, പച്ചക്കറികൾ, റൊട്ടി, ധാന്യങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യവസ്തുക്കളും റിലയൻസ് റീട്ടെയിലിൽ ലഭ്യമാണ്.

അന്താരാഷ്ട്ര സേവനങ്ങള്‍ അവസാനിപ്പിച്ച് ഗോ എയര്‍; ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി

സൌജന്യ ഇന്ധനം

സൌജന്യ ഇന്ധനം

റിലയൻസ് ഫൌണ്ടേഷൻ ഹോസ്പിറ്റൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് മുംബൈയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലിൽ 100 ​​കിടക്കകളുള്ള ഒരു കേന്ദ്രം സ്ഥാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കമ്പനി 5 കോടി രൂപയും നൽകി.ഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ അടിയന്തിര സേവന വാഹനങ്ങൾക്കും റിലയൻസ് സൌജന്യ ഇന്ധനം നൽകും. COVID-19 രോഗികൾക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.

കൊവിഡ് 19 പ്രതിസന്ധി: വരുമാനത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ കുറയുമെന്ന് പ്രവചിച്ച് അഡിഡാസ്

English summary

Employees earning less than 30,000 pay twice a month: Reliance| 30,000ൽ താഴെ വരുമാനം നേടുന്ന ജീവനക്കാർക്ക് ഒരു മാസത്തിൽ രണ്ട് തവണ ശമ്പളം

Reliance Industries has decided to offer a monthly salary earning less than 30,000 pay twice a month. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X