ക്രിസ്മസ് അടുത്തതോടെ പല കമ്പനികളും ജീവനക്കാർക്ക് ബോണസ് കൊടുത്തു തുടങ്ങി. മേരിലാൻഡ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ കമ്പനി ഉടമ തന്റെ 200 ജീവനക്കാരെ ബോണസ് നൽകി ഞെട്ടിച്ചിരിക്കുകയാണ്. എട്ട് മില്യൺ പൗണ്ടാണ് ഇദ്ദേഹം ജീവനക്കാർക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും വലിയ ബോണസ് തുക സ്ഥാപക ചെയർമാനായ എഡ്വേർഡ് സെന്റ് ജോണിൽ (81) നിന്ന് തൊഴിലാളികൾ പ്രതീക്ഷിച്ചിരുന്നില്ലത്രേ.
ക്രിസ്മസ് ഡിന്നറിന് എത്തിയ ഓരോ ജീവനക്കാർക്കും ചുവന്ന കവറിലാണ് ബോണസ് തുക നൽകിയത്. ഏകദേശം 38,000 പൗണ്ട് (ഏകദേശം 35 ലക്ഷം) വീതമുള്ളതായിരുന്നു ഓരോ കവറും. ബോണസ് ലഭിച്ച ജീവനക്കാർ സന്തോഷത്തോടെ പ്രതികരിക്കുന്നതിന്റെയും ഇവന്റിലെ ചില ഭാഗങ്ങളുടെയും വീഡിയോയും പ്രചരിച്ചിട്ടുണ്ട്.
ബോണസ് കിട്ടിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ; ഇല്ലെങ്കിൽ കാശ് പോകുന്ന വഴി അറിയില്ല
ഓരോ ജീവനക്കാർക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും എഡ്വേർഡ് സെന്റ് ജോൺ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മികച്ച മാർഗമായാണ് ഇത്തരത്തിൽ ഒരു ബോണസ് നൽകിയതെന്നും ടീം ഇല്ലാതെ കമ്പനിയ്ക്ക് ഒരിയ്ക്കലും മികച്ച രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ രാത്രി സംഭവിച്ചത് വളരെ വലിയ ആശ്ചര്യമായിരുന്നുവെന്നും. ഇത് ജീവിതത്തിൽ വളരെയധികം മാറ്റങ്ങളുണ്ടാക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്പനിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ മൂല്യം 3.5 ബില്യൺ ഡോളറാണ്.
സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; ബോണസും ഉത്സവബത്തയും കൂട്ടി