ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് പ്രതിസന്ധിയിലും പുതിയ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുമായി എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. 2021 ഫെബ്രുവരിയില്‍ മാത്രം 12.37 ലക്ഷം പേരാണ് ഇപിഎഫ്ഒയില്‍ പുതുതായി അംഗങ്ങളായത്. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും നടപ്പ് സാമ്പത്തിക വർഷം 69.58 ലക്ഷം പേരെ പുതുതായി നിധിയുടെ ഭാഗമാക്കാൻ ഇപിഎഫ്ഒയ്ക്ക് സാധിച്ചു. 2021 ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ച പുതിയ പ്രൊവിഷണൽ പേറോൾ ഡാറ്റായിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

 

ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ

2021 ജനുവരിയെ അപേക്ഷിച്ച് 2021 ഫെബ്രുവരിയിൽ പുതിയ അംഗങ്ങളുടെ എണ്ണത്തിൽ 3.52 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പഠനത്തിൽ നിന്നും, 2020 ഫെബ്രുവരിയെ അപേക്ഷിച്ച് ഇത്തവണ അംഗങ്ങളുടെ എണ്ണത്തിൽ 19.63 ശതമാനം വർധന ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഫെബ്രുവരിയിൽ പുതുതായി അംഗങ്ങളായ 12.37 ലക്ഷം പേരിൽ, 7.56 ലക്ഷം പേരോളം ആളുകള്‍ ഇതാദ്യമായാണ് ഇപിഎഫ്ഒയുടെയുടെ സാമൂഹികസുരക്ഷാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നത്. പ്രായം തിരിച്ചുള്ള പഠനഫലങ്ങൾ പ്രകാരം , 2021 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട അംഗങ്ങളിൽ ഏറ്റവും കൂടുതൽ ( 3.29 ലക്ഷത്തോളം പേര്‍ ) 22 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. 29 നും 35 നും മദ്ധ്യേ പ്രായമുള്ളവരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ( 2.51 ലക്ഷം).
2021 ഫെബ്രുവരിയിൽ പുതുതായി അംഗങ്ങളായവരുടെ 21% ( 2.60 ലക്ഷം) വനിതകളാണ് എന്ന് ലിംഗ അടിസ്ഥാനത്തിലുള്ള അവലോകനങ്ങൾ വ്യക്തമാക്കുന്നു.

ഉല്‍പാദിപ്പിച്ചത് 989.84 ടണ്‍ ദ്രവീകൃത ഓക്‌സിജൻ, 981.84 ടണ്ണും ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്ത് KMML

പുതിയ വായ്പാ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ്‌വിഷന്‍ അവതരിപ്പിച്ച് ട്രാന്‍സ്‌യൂണിയന്‍ സിബില്‍

കേരളം അതിഥി തൊഴിലാളികളുടെ ഗള്‍ഫ്; ദിവസക്കൂലിയില്‍ ഒന്നാമത്, ഏറ്റവും ഇഷ്ടപ്പെടുന്ന സംസ്ഥാനം

Read more about: epfo ഇപിഎഫ്ഒ
English summary

EPFO gained 12.37 Lakh new Beneficiaries ​​in February | ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ

EPFO gained 12.37 Lakh new Beneficiaries ​​in February
Story first published: Tuesday, April 20, 2021, 23:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X