ഇഎസ്ഐസി ആരോഗ്യ ഇൻ‌ഷുറൻസ്: പ്രസവാനുകൂല്യങ്ങൾ 50% വർദ്ധിപ്പിക്കാൻ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന പുതിയ ഒരു നിർദ്ദേശവുമായി രംഗത്ത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷ്വർ ചെയ്ത സ്ത്രീക്കോ ഇൻഷ്വർ ചെയ്ത വ്യക്തിക്കോ നൽകുന്ന പ്രസവ ചെലവുകൾക്കുള്ള തുക 5,000 രൂപയിൽ നിന്ന് 50 ശതമാനം വർദ്ധിപ്പിച്ച് 7,500 രൂപയായി ഉയർത്താൻ ഇഎസ്ഐസി നിർദ്ദേശിച്ചു.

 

പരിഗണനയിൽ

പരിഗണനയിൽ

തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം, ഇഎസ്ഐ ഇൻഷുറൻസ് പദ്ധതി പ്രകാരം പ്രസവാനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് അവരുടെ അഭിപ്രായം നൽകുന്നതിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അഭിപ്രായങ്ങൾ പരിഗണിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കും. സാധാരണഗതിയിൽ, സർക്കാർ പങ്കാളികളിൽ നിന്നുള്ള ഫീഡ്‌ബാക്കിനായി കരട് വിജ്ഞാപനം പുറത്തിറക്കുകയും അതിനുശേഷം നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിന് നിശ്ചിത കാലയളവിനുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.

കോവിഡ് കവച് ആരോഗ്യ ഇൻഷൂറൻസ്; ആർക്കൊക്കെയാണ് ഇത് കൂടുതൽ ഉപകാരപ്പെടുക? അറിയേണ്ടതെല്ലാം

50% വർദ്ധനവ്

50% വർദ്ധനവ്

തൊഴിൽ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, 1950 ലെ ജീവനക്കാരുടെ സ്റ്റേറ്റ് ഇൻഷുറൻസ് (സെൻട്രൽ) ചട്ടത്തിലെ റൂൾ 56 എയിൽ മാറ്റം വരുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. "അയ്യായിരം രൂപ" എന്നതിന് പകരമായി "ഏഴായിരത്തി അഞ്ഞൂറ് രൂപ"എന്ന് മാറ്റാനാണ് പദ്ധതി. റൂൾ 56 എ പ്രകാരം, നിലവിൽ ഇൻഷ്വർ ചെയ്ത സ്ത്രീകൾക്ക് അല്ലെങ്കിൽ ജീവനക്കാരന്റെ ഭാര്യയ്ക്ക് പ്രസവ ചെലവുകൾക്കായി ഒരു പ്രസവത്തിന് 5,000 രൂപ വീതമാണ് നൽകുന്നത്.

സ്ത്രീകൾക്ക് 25 ലക്ഷം രൂപ വരെ വായ്പ; എസ്ബിഐയുടെ സ്ത്രീ ശക്തി പദ്ധതിയെക്കുറിച്ച് അറിയാം

ആനുകൂല്യം

ആനുകൂല്യം

രണ്ട് പ്രസവത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം മെയ് മാസത്തിൽ 4.63 ലക്ഷം പുതിയ അംഗങ്ങൾ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മാസത്തിൽ 2.55 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നു. 2020 മാർച്ചിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ നടത്തുന്ന പദ്ധതിയിൽ 8.21 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഇത് 11.83 ലക്ഷം വരിക്കാരായിരുന്നുവെന്ന് മെയ് മാസത്തിൽ പുറത്തിറക്കിയ ശമ്പള കണക്കുകൾ വ്യക്തമാക്കുന്നു.

സ്വന്തമായി ബിസിനസ് നടത്താൻ പ്ലാനുണ്ടോ? സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന വായ്പകൾ ഇതാ

English summary

ESIC Health Insurance: Plan to increase maternity benefits by 50% | ഇഎസ്ഐസി ആരോഗ്യ ഇൻ‌ഷുറൻസ്: പ്രസവാനുകൂല്യങ്ങൾ 50% വർദ്ധിപ്പിക്കാൻ പദ്ധതി

ESIC has proposed to increase the maternity expenses paid by the insured woman or the insured person under the Health Insurance Scheme by 50 per cent to Rs 7,500 by 50 per cent. Read in malayalam.
Story first published: Thursday, July 30, 2020, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X