ഇന്ത്യയിലെ ചെറിയ നിക്ഷേപങ്ങള്‍ക്ക് പോലും കേന്ദ്രത്തിന്‍റെ അനുമതി വേണം: വെട്ടിലായത് ചൈന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടായിരുന്നു അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശനിക്ഷേപ നയത്തിൽ മാറ്റം വരുത്തിയത്. മുന്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ചെറിയ തോതിലുള്ള ചൈനീസ് നിക്ഷേപങ്ങള്‍ക്ക് പോലും കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ആവശ്യമാണ്. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എഫ്ഡിഐ നിർദേശങ്ങൾ പരിശോധിക്കുന്നതിനുള്ള പദ്ധതിക്ക് ഏപ്രിലിൽ മന്ത്രിസഭ അംഗീകാരം നൽകിയപ്പോൾ തന്നെ അതിന്‍റെ പരിധി കമ്പനി ആക്ട് അനുസരിച്ചുള്ള 10 ശതമാനമോ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള 25 ശതമാനമോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു.

 

എന്നാൽ ആറുമാസം പിന്നിട്ടപ്പോള്‍ ഒന്നിലധികം ഘട്ട ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിന്‍റെ കാഴ്ചയിൽ മാറ്റം വന്നതായി തോന്നുന്നകയാണ്. കാബിനറ്റ് തീരുമാനത്തിൽ മിനിമം അല്ലെങ്കിൽ പരമാവധി പരിധി പരാമർശിച്ചിട്ടില്ല. അതിനാൽ, ഇത് ഒരു ചെറിയ ഭാഗം പോലും ഉൾക്കൊള്ളുന്നുന്നുവെന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗപ്പൂർ അല്ലെങ്കിൽ മൗറീഷ്യസ് പോലുള്ള മൂന്നാം രാജ്യങ്ങൾ വഴി ചൈനീസ് കമ്പനികൾ ഇന്ത്യയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ''സിഗ്നിഫിക്കന്റ് ബെനഫിഷ്യൽ ഓണർഷിപ്പിനു'' പരിധി നിശ്ചയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ചെറിയ നിക്ഷേപങ്ങള്‍ക്ക് പോലും കേന്ദ്രത്തിന്‍റെ അനുമതി വേണം: വെട്ടിലായത് ചൈന

ചൈനീസ് നിക്ഷേപമുള്ള പേടിഎം, സൊമാറ്റോ മുതൽ ബിഗ് ബാസ്‌ക്കറ്റ് വരെയുള്ള സ്റ്റാർട്ടപ്പുകളുടെ നീക്കം നിരീക്ഷിച്ചുവരികയാണ്. സർക്കാർ അനുമതിക്കായി ഒട്ടേറെ പദ്ധതികളാണ് കാത്തിരിക്കുന്നത്. വാണിജ്യമ, വ്യവസായം മുതൽ വൈദ്യുതി, ടെലികോം വരെയുള്ള മന്ത്രാലയങ്ങൾക്ക് മർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനനായി ഈ ആഴ്ച തന്നെ ഒരു മന്ത്രിതല സമിതി ചേരുന്നുണ്ട്. മന്ത്രിമാർക്ക് മാർഗനിർദേശം നൽകാൻ ഈ നിർദേശങ്ങൾ സഹായിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary

Even small investments in India need central approval: A setback for China

Even small investments in India need central approval: A setback for China
Story first published: Monday, October 19, 2020, 20:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X