കൊവിഡിനിടയിലും ആശ്വാസമായി എക്‌സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് പ്രതിസന്ധി കാരണം നിലച്ചുപോയ നികുതി പിരിവ് വീണ്ടും മികച്ച രീതിയിലേക്ക് വരുന്നു. എക്‌സൈസ് നികുതി വരവില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 48 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക പാദത്തിലെ വളര്‍ച്ചയാണിത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിലുള്ള വരവാണ് കൂടിയത്. 2020 ഏപ്രില്‍-നവംബര്‍ സാമ്പത്തിക പാദത്തില്‍ 1,96342 കോടിയാണ് എക്‌സൈസ് നികുതി ലഭിച്ചത്. 2019ല്‍ ഇതേ കാലയളവില്‍ 1,32899 ആയിരുന്നു നികുതിയുടെ വരവ്.

 

കൊവിഡിനിടയിലും ആശ്വാസമായി എക്‌സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പത്ത് മില്യണ്‍ ടണ്‍ ഡീസണ്‍ കുറവാണ് ഇത്തവണ ഉപയോഗിച്ചത്. കഴിഞ്ഞ എട്ട് മാസത്തെ കണക്കാണിത്. 2020 ഏപ്രില്‍-നവംബര്‍ മാസങ്ങളിലായി 44.9 മില്യണ്‍ ടണ്‍ ഡീസലാണ് വിറ്റുപോയത്. 2019ല്‍ ഇതേ കാലയളവില്‍ 55.4 മില്യണായിരുന്നു. പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഈ കണക്കുകള്‍ ഉള്ളത്. അതേസമയം പെട്രോള്‍ ഉപഭോഗവും ഈ കാലയളവില്‍ കുറഞ്ഞു. 17.4 മില്യണ്‍ ടണ്‍ വില്‍പ്പനയാണ് നടന്നത്. നേരത്തെ ഇത് 20.4 മില്യണ്‍ ടണ്ണായിരുന്നു.

2017 മുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓയില്‍ ഉല്‍പ്പന്നങ്ങളും പ്രകൃതി വാതകങ്ങളും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എക്‌സൈസ് നികുതി കേന്ദ്രത്തിനും വാറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് സാധാരണ പോവുക. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ വലിയ വര്‍ധന വന്നത് കൊണ്ടാണ് എക്‌സൈസ് നികുതി ഇത്രയധികം വര്‍ധിക്കാന്‍ കാരണം. പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്‌സൈസ് നികുതി കൂട്ടിയത്.

ഇതോടെ ലിറ്ററിന് 32.98 ആയി പെട്രോളിനും ഡീസലിന് 31.83 ആയി ഡീസലിനും എക്‌സൈസ് നികുതി വര്‍ധിച്ചു. ഏപ്രില്‍ 2019 മുതല്‍ മാര്‍ച്ച് 2020 വരെ എക്‌സൈസ് നികുതി 2,39599 കോടിയാണ് ലഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ 9.48 മാത്രമായിരുന്നു എക്‌സൈസ് നികുതി. ഇത് 2014ല കെണക്കാണിത്. ഡീസലിന് ഇത് 3.56 ശതമാനമായിരുന്നു. ഒമ്പത് ശതമാനമാണ് ഇത്തരത്തില്‍ എക്‌സൈസ് തീരുവ മോദി സര്‍ക്കാര്‍ ഈ കാലയളവില്‍ കൂട്ടിയത്.

English summary

Excise duty collection jumps nearly 50 percent, taxes on petrol diesel helps

excise duty collection jumps nearly 50 percent, taxes on petrol diesel helps
Story first published: Sunday, January 17, 2021, 22:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X