പ്രവാസികൾ കുടുങ്ങി, സൗദിയിലേയ്ക്കും സൗദിയിൽ നിന്ന് ഇന്ത്യയിലേയ്ക്കും ഇന്ന് മുതൽ വിമാനങ്ങളില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ നിരോധിച്ചു. രാജ്യത്തെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച വിമാനക്കമ്പനികൾക്ക് നൽകിയ കുറിപ്പിൽ എത്ര കാലം നിരോധനം തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയിലെത്തുന്നതിന് 14 ദിവസങ്ങൾക്ക് മുമ്പ് വരെ ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ആരെയും സർക്കാർ ക്ഷണമുള്ളവരൊഴികെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഗാക്ക പറഞ്ഞു.

 

ഇന്ന് മുതൽ

ഇന്ന് മുതൽ

ചൊവ്വാഴ്ച ഗാക്ക നിർദ്ദേശം ലഭിച്ചതായി ഒരു ഇന്ത്യൻ വിമാനക്കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കിയതായി മിന്റ് റിപ്പോ‍‍ർട്ട് ചെയ്തു. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സൗദിയിലേക്ക് വിമാന സർവീസ് നടത്താൻ അനുവാദമില്ല, സെപ്റ്റംബർ 24 മുതൽ ഗൾഫ് രാജ്യത്ത് നിന്ന് ഒരു വിമാനവും ഇന്ത്യയിലേക്കും അനുവദിക്കില്ലെന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരവ് റദ്ദാക്കാൻ സർക്കാർ ഇടപെടുകയും സൗദി സർക്കാരുമായി ചർച്ച നടത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയ‍ര‍ലൈനുകൾ പറഞ്ഞു.

സൗദിയ്ക്ക് പോകുന്നവർക്ക് പണി കിട്ടി, വിസ നിരക്ക് കുത്തനെ ഉയർത്തി, പുതിയ നിരക്കുകൾ ഇങ്ങനെ

സൗദി സ‍ർവ്വീസ്

സൗദി സ‍ർവ്വീസ്

എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയുൾപ്പെടെ മിക്ക ഇന്ത്യൻ എയർലൈനുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി ചാർട്ടർ ഫ്ലൈറ്റുകളും മറ്റും സൗദിയിലേക്കും സൗദിയിൽ നിന്ന് ഇന്ത്യയിലേയ്ക്കും സ‍ർവ്വീസ് നടത്തിയിരുന്നു. കൊറോണ വൈറസ് അണുബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ 3 വരെ ഹോങ്കോംഗ് എയർ ഇന്ത്യയുടെ സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഐ‌പി‌ഒയ്ക്ക് ഒരുങ്ങി സൗദി അരാംകോ

ഹോങ്കോങിൽ എയ‍‍‍ർ ഇന്ത്യയ്ക്ക് നിരോധനം

ഹോങ്കോങിൽ എയ‍‍‍ർ ഇന്ത്യയ്ക്ക് നിരോധനം

ഹോങ്കോങിലെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ്, ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എയർ ഇന്ത്യയുടെ ഹോങ്കോങിലേക്കുള്ള സർവ്വീസുകൾ ഒക്ടോബർ 3 വരെ രണ്ടാഴ്ചത്തേക്കാണ് നിർത്തിവച്ചിരിക്കുന്നത്. വിമാനങ്ങളിൽ കൊവിഡ് -19 പോസിറ്റീവ് യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്പനികൾക്കെതിരെ ഹോങ്കോംഗ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സർക്കാരിന്റെ പുതിയ ഫ്ലൈറ്റ് നിയമങ്ങൾ അറിഞ്ഞോ?

ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് വിലക്ക്

ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് വിലക്ക്

ദുബായിൽ സിവിൽ ഏവിയേഷൻ അതോറിറ്റി എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിലേയ്ക്കുള്ള സർവ്വീസുകൾ ഒക്ടോബർ 2 വരെയാണ് നിർത്തി വച്ചിരിക്കുന്നത്. സെപ്റ്റംബർ 4ന് ഗൾഫിലെത്തിയ എയർ ഇന്ത്യ എക്സ്പ്രെസിൽ കൊവിഡ് രോഗി ഉണ്ടായിരുന്നതിനാലാണ് രാജ്യത്തേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരിക്കുന്നത്.

English summary

Expatriates stranded, no flights to Saudi Arabia and Saudi Arabia to India from today (September 24) | പ്രവാസികൾ കുടുങ്ങി, സൗദിയിലേയ്ക്കും സൗദിയിൽ നിന്ന് ഇന്ത്യയിലേയ്ക്കും ഇന്ന് മുതൽ വിമാനങ്ങളില്ല

Saudi Arabia has banned flights from India, Brazil and Argentina, where the corona virus is spreading. Read in malayalam.
Story first published: Thursday, September 24, 2020, 8:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X