ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ എപ്പോള്‍ വാങ്ങണം? വിപണി വിദഗ്ധര്‍ പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ മോട്ടോര്‍സ് വാങ്ങാമോ? സമീപകാലത്ത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വില 536.70 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ സ്‌റ്റോക്ക് കണ്ടെത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരവും ഇതുതന്നെ. പിന്നാലെ ലാഭമെടുപ്പ് തുടങ്ങി. ഇതോടെ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ 500 രൂപയിലേക്ക് തിരിച്ചിറങ്ങി. സെപ്തംബര്‍ പാദം ദുര്‍ബലമായ സാമ്പത്തിക കണക്കുകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ തിരുത്തല്‍ ടാറ്റ മോട്ടോര്‍സില്‍ സംഭവിച്ചു.

 

ഗുണനിലവാരമുള്ള സ്റ്റോക്ക്

ഇതൊക്കെയാണെങ്കിലും ടാറ്റ മോട്ടോര്‍സ് ഗുണനിലവാരമുള്ള ഓഹരിയാണെന്ന പക്ഷമാണ് വിപണി വിദഗ്ധര്‍ക്ക്. കോവിഡിനെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് വാര്‍ഷികാടിസ്ഥാനത്തിലുള്ള കമ്പനിയുടെ ക്ഷീണത്തിന് കാരണം. എന്തായാലും സ്റ്റോക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ലക്ഷ്യമിടുന്നവര്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്ന് ഇവര്‍ പറയുന്നു.

വീഴ്ചയിൽ വാങ്ങാം

ഇന്ത്യയുടെ വാരന്‍ ബഫെറ്റെന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ടാറ്റ മോട്ടോര്‍സില്‍ മോശമല്ലാത്ത നിക്ഷേപമുണ്ട്. ഓരോ വീഴ്ച്ചയിലും ഓഹരികള്‍ വാങ്ങുന്ന 'ബൈ ഓണ്‍ ഡിപ്പ്‌സ്' സ്ട്രാറ്റജിയാണ് വിപണി വിദഗ്ധനായ സുമീത് ബഗാഡിയ നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്. ആഭ്യന്തര ബ്രോക്കറേജായ ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.

Also Read: ഹ്രസ്വകാല നേട്ടത്തിന് വാങ്ങാം ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ് ഉള്‍പ്പെടെ 3 സ്റ്റോക്കുകള്‍; 11% വരെ ലാഭസാധ്യത

 
ടാർഗറ്റ് വില

'ഏതാനും വ്യാപാര സെഷനുകള്‍ കൂടി കാത്തുനില്‍ക്കാം. ലാഭമെടുപ്പിന് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ കുറച്ചുകൂടി സാക്ഷിയായേക്കും. എന്തായാലും 440 രൂപ നിലയില്‍ ശക്തമായ പിന്തുണ സ്റ്റോക്കിനുണ്ട്. ഇവിടുന്നുള്ള വീഴ്ച്ചകളില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ആലോചിക്കാം. ഹ്രസ്വകാലം തൊട്ട് ഇടക്കാലത്തേക്ക് നേട്ടം ലക്ഷ്യമിടുന്നവര്‍ സ്‌റ്റോക്കില്‍ 500 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് നിശ്ചയിക്കേണ്ടത്. 440 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം', സുമീത് ബഗാഡിയ അറിയിക്കുന്നു.

തിരിച്ചുവരവ്

ടാറ്റ മോട്ടോര്‍സ് ഓഹരികളുടെ സമീപകാലത്തെ ഉയര്‍ച്ചയെക്കുറിച്ച് ഷെയര്‍ഇന്ത്യ വൈസ് പ്രസിഡന്റും റിസര്‍ച്ച് വിഭാഗം മേധാവിയുമായ രവി സിങ് നിരീക്ഷണം നടത്തുന്നുണ്ട്.

'കോവിഡിന് ശേഷം എല്ലാ വ്യവസായങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്. വാഹന വ്യവസായത്തിലുള്ള കമ്പനികളും ഉയര്‍ന്ന പ്രവര്‍ത്തന, സാമ്പത്തിക ലിവറേജ് നേട്ടങ്ങളുടെ സൂചന നല്‍കുന്നുണ്ട്. ചെലവ് കുറഞ്ഞ പ്രവര്‍ത്തനഘടനയും പുതുക്കിയ മോഡല്‍ പോര്‍ട്ട്‌ഫോളിയോയും വാഹന നിര്‍മാണ കമ്പനികളുടെ തിരിച്ചുവരില്‍ നിര്‍ണായകമാവുകയാണ്. ഡിമാന്‍ഡ് മെച്ചപ്പെട്ടത് അടിസ്ഥാനപ്പെടുത്തി ആഢംബര ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആഗോളതലത്തില്‍ കാഴ്ച്ചവെക്കുന്ന പ്രകടനം ടാറ്റ മോട്ടോര്‍സിന്റെ സമീപകാലത്തെ ഉയര്‍ച്ചയുമായി ചേര്‍ത്തുവായിക്കാം', രവി സിങ് വിലയിരുത്തുന്നു.

Also Read: 37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂ

 
പിന്തുണ നില

സ്റ്റോക്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവരോട് ഒരല്‍പ്പം കൂടി കാത്തുനില്‍ക്കാനാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ തിരുത്തല്‍ ഇനിയും സംഭവിക്കാം.

'500 രൂപ നിലവാരത്തില്‍ ടാറ്റ മോട്ടോര്‍സ് സ്‌റ്റോക്ക് ബ്രേക്ക്ഡൗണ്‍ നല്‍കിയിട്ടുണ്ട്. അടുത്തിടെ 536.70 രൂപയെന്ന സ്വിങ് ഉയരം കണ്ടെത്തിയ ശേഷം ഓഹരികള്‍ വില്‍പ്പന സമ്മര്‍ദത്തിന് കീഴിലാണ്', രവി സിങ് പറയുന്നു.

430 - 440 രൂപ നിലവാരത്തില്‍ ശക്തമായ പിന്തുണ മേഖല ടാറ്റ മോട്ടോര്‍സിനുണ്ട്. ഈ വില സോണില്‍ ഓഹരികള്‍ എത്തിയ ശേഷം വാങ്ങുന്നതായിരിക്കും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഉചിതമെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

ഓഹരി പങ്കാളിത്തം

ബുധനാഴ്ച്ച 4.23 ശതമാനം നേട്ടത്തിലാണ് ടാറ്റ മോട്ടോര്‍സ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 467.85 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 478 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.97 ശതമാനവും ഒരു മാസത്തിനിടെ 2.02 ശതമാനവും വീതം വീഴ്ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.

Also Read: 10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാ

ഇതേസമയം, ആറു മാസം കൊണ്ട് 47.99 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 156.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്. സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരം വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയില്‍ 1.11 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് (3,67,50,000 ഓഹരികള്‍).

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Experts Give Buy Call On Tata Motors; Long-Term Investors Should Buy This Stock At Support Zone

Experts Give Buy Call On Tata Motors; Long-Term Investors Should Buy This Stock At Support Zone. Read in Malayalam.
Story first published: Thursday, December 2, 2021, 6:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X