ഫേസ്ബുക്ക് ജീവനക്കാ‍ർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം, ഹോം ഓഫീസിന് ശമ്പളം കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2021 ജൂലൈ വരെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക് ഇൻകോ‍‍‍ർപ്പറേഷൻ അറിയിച്ചു. ഹോം ഓഫീസ് ആവശ്യങ്ങൾക്കായി ജീവനക്കാ‍ർക്ക് 1,000 ഡോളർ നൽകുമെന്നും സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ വക്താവ് അറിയിച്ചു. അടുത്തിടെ സമാനമായ നടപടികൾ മറ്റ് വൻകിട സാങ്കേതിക സ്ഥാപനങ്ങളും കൈക്കൊണ്ടിരുന്നു.

 

2021 ജൂൺ അവസാനം വരെ ഓഫീസിൽ ആവശ്യമില്ലാത്ത ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ജൂലൈ അവസാനത്തോടെ ഗൂഗിൾ അറിയിച്ചിരുന്നു. അതേസമയം ട്വിറ്റർ ചില ജീവനക്കാരെ അനിശ്ചിത കാലത്തേയ്ക്കാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ ഇരുന്ന് കാശുണ്ടാക്കാൻ ചില വഴികളിതാ, ബോറടി മാറ്റാം, കാശും ഉണ്ടാക്കാം

ഫേസ്ബുക്ക് ജീവനക്കാ‍ർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം, ഹോം ഓഫീസിന് ശമ്പളം കൂടും

ആരോഗ്യ, സർക്കാർ വിദഗ്ധരുടെ മാർഗനിർദേശവും കമ്പനിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്ന് എടുത്ത തീരുമാനങ്ങളും അടിസ്ഥാനമാക്കി, 2021 ജൂലൈ വരെ സ്വമേധയാ വീട്ടിൽ നിന്ന് ജോലി തുടരാൻ ജീവനക്കാരെ അനുവദിക്കുന്നുവെന്ന് ഫേസ്ബുക്ക് വക്താവ് ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ജീവനക്കാർക്ക് ഹോം ഓഫീസ് ആവശ്യങ്ങൾക്കായി 1,000 ഡോളർ അധികമായി നൽകുമെന്നും വക്താവ് കൂട്ടിച്ചേർത്തു. സർക്കാർ നി‍ർദ്ദേശം വരികയപം വൈറസ് ലഘൂകരണമുണ്ടായാലും നിയന്ത്രിത ശേഷിയിൽ കമ്പനി ഓഫീസുകൾ വീണ്ടും തുറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

കൊവിഡ്-19 കേസുകളുടെ എണ്ണം കൂടുതലായതിനാൽ വർഷാവസാനത്തിനു മുമ്പ് അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും പല സ്ഥലങ്ങളും വീണ്ടും തുറക്കാൻ സാധ്യതയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് - ജിയോ കരാർ: ഇടപാടിനെക്കുറച്ച് മാർക്ക് സുക്കർബർഗിന്റെ വെളിപ്പെടുത്തൽ

English summary

Facebook employees will be able to work from home until July 2021 | ഫേസ്ബുക്ക് ജീവനക്കാ‍ർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം, ഹോം ഓഫീസിന് ശമ്പളം കൂടും

Following the spread of the corona virus, employees will be able to work from home until July 2021, according to Facebook Inc. A spokesman for social media giant Facebook said it would pay employees $ 1,000 for home office needs. Read in malayalam.
Story first published: Friday, August 7, 2020, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X