അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎം തകരാറുമൂലമോ മറ്റോ എടിഎം ഇടപാടുകൾ പരാജയപ്പെട്ടാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലെ തുക ബാങ്ക് ക്രെഡിറ്റ് ചെയ്യും. എന്നാൽ നിങ്ങളുടെ എടി‌എം ഇടപാട് പരാജയപ്പെടുകയും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്ത പണം നിങ്ങളുടെ ബാങ്ക് തിരിച്ചടയ്ക്കുകയും ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) കഴിഞ്ഞ ദിവസം ഒരു ട്വീറ്റിൽ വ്യക്തമാക്കി.

 

പരാതി നൽകുക

പരാതി നൽകുക

എടിഎമ്മുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് റിസർവ് ബാങ്ക് ഉത്തരം നൽകിയിരിക്കുന്നത്. ഇത്തരം ഇടപാടുകൾ നടന്നാൽ ബാങ്കുകൾ സ്വന്തമായി പണം തിരികെ നൽകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നാൽ പണം നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട കാർഡ് ഇഷ്യൂ ചെയ്ത ബാങ്കിനോ എടിഎം ഉടമയായ ബാങ്കിനോ ഉടൻ തന്നെ പരാതി നൽകണമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.

എസ്ബിഐ എടിഎമ്മിൽ നിന്ന് കാശെടുക്കാൻ പുതിയ രീതി, ഇനി ഫോണില്ലാതെ എടിഎമ്മിൽ പോയിട്ട് കാര്യമില്ല

അഞ്ച് ദിവസത്തിനകം

അഞ്ച് ദിവസത്തിനകം

എ‌ടിഎം ഇടപാട് പരാജയപ്പെട്ട സാഹചര്യത്തിൽ, ഇടപാട് നടന്ന തീയതി മുതൽ 5 കലണ്ടർ ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൌണ്ടിൽ വീണ്ടും പണം ക്രെഡിറ്റ് ചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എടിഎം ഇടപാട് പരാജയപ്പെട്ട തീയതി മുതൽ 5 കലണ്ടർ ദിവസങ്ങൾക്കപ്പുറം ഉപഭോക്താവിന്റെ തുക വീണ്ടും ക്രെഡിറ്റ് ചെയ്യുന്നതിൽ കാലതാമസത്തിന് കാർഡ് നൽകുന്ന ബാങ്ക് പ്രതിദിനം 100 രൂപ നഷ്ടപരിഹാരം നൽകണം.

എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?

ബാങ്കിംഗ് ഓംബുഡ്സ്മാൻ

ബാങ്കിംഗ് ഓംബുഡ്സ്മാൻ

ഉപഭോക്താവ് ബാങ്കിനെ സമീപിച്ച് നേരിട്ട് വിഷയം അവതരിപ്പിക്കുക. ബാങ്കിൽ നിന്ന് മറുപടി ലഭിച്ച് 30 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ബാങ്കിൽ നിന്ന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, ഉപഭോക്താവിന് ബാങ്കിംഗ് ഓംബുഡ്സ്മാന്റെ സഹായം തേടാം.

ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലേ? വേ​ഗം അക്കൗണ്ട് ക്ലോസ് ചെയ്തോളൂ, പണി പുറകെ വരും

ഒക്ടോബർ ഒന്നു മുതലുള്ള പുതിയ മാറ്റങ്ങൾ

ഒക്ടോബർ ഒന്നു മുതലുള്ള പുതിയ മാറ്റങ്ങൾ

എല്ലാ പുതിയ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളും ഒക്ടോബർ മുതൽ എടിഎമ്മുകളും പിഒഎസ് ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾ നടത്താൻ മാത്രമേ കഴിയൂ. ഓൺലൈൻ ഇടപാടുകൾക്ക് കാർഡ് ഉപയോഗിക്കേണ്ടതായി വന്നാൽ കാർഡ് ഉടമകൾ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ഒക്ടോബർ ഒന്ന് മുതലാണ് ഈ പരിഷ്കാരങ്ങൾ നിലവിൽ വന്നിട്ടുള്ളത്.

English summary

Failed ATM transaction, refund amount will credit back to bank account within a specified time, RBI | അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

In case of ATM failure or other ATM transaction failure, the bank will credit the amount in your account within a specified time. Read in malayalam.
Story first published: Friday, October 9, 2020, 15:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X