ദില്ലി; ലോകത്തിലെ അതിവേഗം മൂല്യം ഉയരുന്ന റസിഡൻഷ്യൽ പ്രോപ്പർട്ടികൾ ഉൾപ്പെടുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും ഇടം പിടിക്കാതെ ഇന്ത്യൻ നഗരങ്ങൾ. പട്ടികയിൽ രാജ്യതലസ്ഥാനമായ ദില്ലി 27ാം സ്ഥാനം നേടിയപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 33 ഉം ബംഗളൂരു 34 ഉംം സ്ഥാനവുമാണ് നേടിയത്. നൈറ്റ് ഫ്രാങ്ക്, ലക്ഷ്വറി റസിഡൻഷ്യൽ പ്രോപർടീസിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഓസ്ട്രേലിയയിലെ ഓക്ലന്റാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ-സെപ്തംബർ പാദത്തിൽ 12.9 ശതമാനം വളർച്ചയാണ് ഇവിടെ പ്രോപർടി രംഗത്ത് ഉണഅടായത്. മനിലയും ഷെൻസനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേട. മനില 10.2 ശതമാനവും ഷെൻസൻ 8.9 ശതമാനവും വളർച്ചയാണ് ഉണഅടായത്.
ദില്ലിയിലെ പ്രൈം റെസിഡൻഷ്യൽ മാർക്കറ്റ് മുംബൈയേക്കാളും ബെംഗളൂരുവിനേക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു. ആഗോളതലത്തിൽ, 2019 നെ അപേക്ഷിച്ച് 2020 മൂന്നാം പാദത്തിൽ 0.2 ശതമാനം വൾച്ചയാണ് രേഖപ്പെടുത്തിയത്. 2019 നെ അപേക്ഷിച്ച് വിലയിൽ 0.1 ശതമാനം ഇടിവ്.
വാർഷിക വിലയിൽ 1.3 ശതമാനം ഇടിവോടെ മുംബൈ 33-ാം സ്ഥാനത്താണ്. ജൂൺ പാദത്തെ അപേക്ഷിച്ച് നഗരത്തിൽ വിലയിൽ 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്..
നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിന് പ്രശ്നങ്ങളുണ്ടോ? പരാതി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?
നിങ്ങൾക്ക് ആദ്യ ജോലി ലഭിച്ചോ? ഇനി ചെയ്യേണ്ടത് എന്തെല്ലാം? ആരും പറഞ്ഞു നൽകാത്ത ചില കാര്യങ്ങൾ
ഊബർ, ഒല ഡ്രൈവർമാരുടെ ജോലിയ്ക്ക് സമയപരിധി, 12 മണിക്കൂറിൽ കൂടുതൽ വാഹനം ഓടിക്കാൻ പാടില്ല