ദില്ലി; ഫാസ്റ്റ് ടാഗ് സേവനം ലഭ്യമാക്കുന്നതിനായി ഗൂഗിളുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി ഐ സി ഐ സി ഐ ബാങ്കിന്റെ പ്രഖ്യാപനം. ഇതോടെ ഫാസ്റ്റ് ടാഗ് നൽകുന്നതിനായി ഗൂഗിൾ പേയുമായി കൈകോര്‍ക്കുന്ന ആദ്യത്തെ ബാങ്കായി ഐ സി ഐ സി ഐ മാറി. പുതിയ സേവനം നിലവില്‍ വന്നതോടെ ഉപയോക്താക്കൾക്ക് ഗൂഗിള്‍ പേ വഴിവഴി ഐസിഐസിഐ ബാങ്ക് ഫാസ്റ്റ് ടാഗ് ഓർഡർ ചെയ്യാനും ട്രാക്കുചെയ്യാനും റീചാർജ് ചെയ്യാനും കഴിയും.
ഓഹരി വിപണി പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 13,850ന് മുകളിൽ; ലോഹങ്ങൾ തിളങ്ങി
ഡിജിറ്റൽ പേയ്മെന്റുകളുടെ കാര്യക്ഷമത ട്രാൻസിറ്റിലേക്ക് കൊണ്ടുവരുന്നതിലും അന്തർസംസ്ഥാന യാത്രകളെ സംഘർഷരഹിതമാക്കുന്നതിലും ഒരു പ്രധാന നാഴികക്കല്ലാണ് നെറ്റ് ഫാസ്റ്റ് ടാഗ്. ഗൂഗിൾ പേ വഴി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നെറ്റ് ഫാസ്റ്റാഗ് വാങ്ങുന്നതിനുള്ള സൗകര്യം വ്യാപിപ്പിക്കുന്നതിന് ഐ സി ഐ സി ഐ ബാങ്കുമായി കൈകോർക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.''- ഗൂഗിൾ പേയുടെ ബിസിനസ് ഹെഡ് സാജിത് ശിവാനന്ദൻ പറഞ്ഞു.
ഉപയോക്താക്കളുടെ ജീവിതത്തെ വളരെ സ്പഷ്ടമായ രീതിയിൽ സുഗമവും സൗകര്യപ്രദവും ആക്കി മാറ്റുന്നതിനായി ഒരു മുഴുവൻ ആവാസവ്യവസ്ഥയും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 പാൻഡെമിക് സമയത്ത് അപേക്ഷകരുടെ ആവശ്യങ്ങള്‍ ഡിജിറ്റലായി പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഐടിആർ പരിശോധിച്ചിട്ടില്ലേ? പിഴ, നികുതി നോട്ടീസ് പോലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാം
രത്തൻ ടാറ്റയുടെ 83-ാം ജന്മദിനം, രത്തൻ ടാറ്റയെക്കുറിച്ച് അറിയേണ്ട രസകരമായ കാര്യങ്ങൾ