ജാഗ്രതൈ... ഫാസ്റ്റാഗ് തട്ടിപ്പിൽ മുന്നറിയിപ്പുമായി എൻഎച്ച്എഐ: വ്യാജകാർഡുകൾ എങ്ങനെ തിരിച്ചറിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ ഫാസ്റ്റാട് നിർബന്ധമാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തിന്റെ പലഭാഗങ്ങളിലും തട്ടിപ്പ് വ്യാപകമായതിന് പിന്നാലെയാണ് വ്യാജ ഫാസ്റ്റാഗുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തുന്നത്. എൻ‌എച്ച്‌എ‌ഐ പ്രകാരം, ചില തട്ടിപ്പുകാർ ഓൺലൈനിൽ വ്യാജ ഫാസ്റ്റാഗ് വിൽക്കുന്നു.

ഇന്ത്യന്‍ വിഭവങ്ങള്‍ക്കായി ന്യൂയോര്‍ക്കില്‍ റെസ്‌റ്റോറന്റ് തുറന്ന് പ്രിയങ്ക ചോപ്ര; സന്തോഷം പങ്കുവച്ച് താരം

പല ഫാസ്റ്റ് ടാഗുകളും കണ്ടാൽ യഥാർത്ഥമാണെന്ന് തോന്നാമെങ്കിലും അതിൽ വ്യാജമാന്മാരുണ്ടാകാമെന്നാണ് എൻ‌എ‌എ‌എ‌ഐ മുന്നറിയിപ്പ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ, പൊതുജനങ്ങൾ യഥാർത്ഥ ഫാസ്റ്റ് ടാഗ് മാത്രമേ വാങ്ങാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ഫാസ്റ്റാഗ് വേണ്ടവർ ihmcl.co.in സന്ദർശിക്കുകയോ അല്ലെങ്കിൽ MyFastag അപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്താൽ മതി.

 ജാഗ്രതൈ... ഫാസ്റ്റാഗ് തട്ടിപ്പിൽ മുന്നറിയിപ്പുമായി എൻഎച്ച്എഐ: വ്യാജകാർഡുകൾ എങ്ങനെ തിരിച്ചറിയും

 

ഫാസ്റ്റാഗ് നൽകുന്ന ബാങ്കുകളിൽ നിന്നും അംഗീകൃത പോയിന്റ് ഓഫ് സെയിൽ ഏജന്റുമാരിൽ നിന്നും മാത്രമേ ഫാസ്റ്റ് ടാഗ് വാങ്ങാവൂ എന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. കുടാതെ ഫാസ്റ്റ് ടാഗിനെക്കുറിച്ചുള്ള വിവരങ്ങൾ ഐ‌എച്ച്‌എം‌സി‌എൽ വെബ്‌സൈറ്റിലും ലഭ്യമാണ്. നാഷണൽ ഹൈ അതോറിറ്റി ഹെൽപ്പ്ലൈൻ നമ്പർ - 1033 എന്ന നമ്പറിൽ വിളിച്ച് വ്യാജ ഫാസ്റ്റാഗിനെതിരെ ആളുകൾക്ക് പരാതി രജിസ്റ്റർ ചെയ്യാം.

ഫെബ്രുവരി 15 മുതൽ സർക്കാർ രാജ്യമെമ്പാടും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ, ഫാസ്റ്റ് ടാഗ് വഹിക്കാത്ത ഏതൊരു വാഹനവും രാജ്യത്തിന്റെ ഇലക്ട്രോണിക് ടോൾ പ്ലാസകളിൽ വാഹനത്തിന്റെ വിഭാഗത്തിന് സാധാരണ ഫീസ് ഇരട്ടി നൽകേണ്ടിവരും. ടോൾ പ്ലാസയിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനൊപ്പം ഇന്ധന ഉപഭോഗവും വെട്ടിക്കുറയ്ക്കുന്നതിനാൽ ഡിജിറ്റലായി ഫീസ് അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഈ നിയമം കൊണ്ടുവന്നത്.

വാഹനത്തിന്റെ വിൻഡ്‌ഷീൽഡിനുള്ളിൽ നിന്ന് ഘടിപ്പിച്ചിരിക്കുന്ന സ്റ്റിക്കറാണ് ഫാസ്റ്റ് ടാഗ്. വാഹനത്തിന്റെ എല്ലാ രജിസ്ട്രേഷൻ വിശദാംശങ്ങളുമായി ലിങ്ക് ചെയ്തിട്ടുള്ള റേഡിയോ-ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ (RFID) ബാർകോഡ് ഇതിലുണ്ട്. അനുവദിക്കുന്ന തിയതി മുതൽ അഞ്ച് വർഷത്തേക്ക് സാധുതയുള്ളതാണ് ഫാസ്റ്റ് ടാഗ്. 2.54 കോടിയിലധികം ഉപയോക്താക്കളുള്ള ഫാസ്റ്റ് ടാഗ് രാജ്യത്തെ മൊത്തം ടോൾ ശേഖരണത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്. ഫാസ്റ്റ് ടാഗ് ഉപയോഗിച്ചുള്ള പ്രതിദിന ടോൾ കളക്ഷൻ 104 കോടി രൂപ കടക്കുകയും ചെയ്തിട്ടുണ്ട്.

English summary

FASTag fraud! NHAI cautions against fraudsters selling fake RFID tags

FASTag fraud! NHAI cautions against fraudsters selling fake RFID tags
Story first published: Sunday, March 7, 2021, 21:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X