കാറുള്ളവ‍ർ അറിഞ്ഞോ? 2021 ജനുവരി 1 മുതൽ നാലുചക്ര വാഹനങ്ങൾക്ക് പുതിയ നിയമം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇലക്ട്രോണിക് ടോൾ ശേഖരണം വേഗത്തിൽ സ്വീകരിക്കുന്നതിന്, 2021 ജനുവരി 1 മുതൽ നാല് ചക്ര വാഹനങ്ങളിലും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നിർദ്ദേശിച്ചു. 2017 ഡിസംബർ ഒന്നിന് മുമ്പ് വിൽക്കുന്ന നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ലൈവ് മിന്റിനോട് പറഞ്ഞു.

ഫാസ്റ്റ്ടാ​ഗ് ഘടിപ്പിച്ചിട്ടില്ലെങ്കിൽ

ഫാസ്റ്റ്ടാ​ഗ് ഘടിപ്പിച്ചിട്ടില്ലെങ്കിൽ

നിയമങ്ങൾ ഭേദഗതി ചെയ്ത ശേഷം, ഫാസ്റ്റ്ടാ​ഗ് ഘടിപ്പിച്ചിട്ടില്ലെങ്കിൽ ചലാൻ അടയ്ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ടോൾ ചാർജുകൾ സ്വപ്രേരിതമായി കുറയ്ക്കുന്നതിന് 2017 ഡിസംബർ മുതൽ ഇന്ത്യയിൽ വിൽക്കുന്ന നാല് ചക്രവാഹനങ്ങളിൽ ഫാസ്റ്റ് ടാഗുകൾ ഘടിപ്പിക്കുന്നത് നേരത്തെ സർക്കാർ നിർബന്ധമാക്കിയിരുന്നു.

കാറോ ബൈക്കോ വാങ്ങാൻ പ്ലാനുണ്ടോ? ഓഗസ്റ്റ് ഒന്ന് മുതൽ വിലയിൽ വൻ കുറവ്കാറോ ബൈക്കോ വാങ്ങാൻ പ്ലാനുണ്ടോ? ഓഗസ്റ്റ് ഒന്ന് മുതൽ വിലയിൽ വൻ കുറവ്

ഇൻഷുറൻസിനും ഫാസ്റ്റ്ടാ​ഗ്

ഇൻഷുറൻസിനും ഫാസ്റ്റ്ടാ​ഗ്

2021 ഏപ്രിൽ 1 മുതൽ പുതിയ മൂന്നാം കക്ഷി വാഹന ഇൻഷുറൻസ് ലഭിക്കുന്നതിന് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാനും ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഫോം 51 (ഇൻഷുറൻസിന്റെ സർട്ടിഫിക്കറ്റ്), അതിൽ ഫാസ്റ്റാഗ് ഐഡിയുടെ വിശദാംശങ്ങൾ ചേ‍ർക്കേണ്ടി വരുമെന്നും, ഉദ്യോഗസ്ഥർ പറഞ്ഞു, ഈ രണ്ട് നിർദേശങ്ങൾ സംബന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിട്ടുണ്ട്. ഗവൺമെന്റിന്റെ ഏറ്റവും പുതിയ നീക്കം വാഹനങ്ങൾ ഫാസ്റ്റ് ടാഗ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പാക്കും.

തുടര്‍ച്ചയായ 16-ാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ മാരുതി ആള്‍ട്ടോതുടര്‍ച്ചയായ 16-ാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ മാരുതി ആള്‍ട്ടോ

എന്താണ് ഫാസ്റ്റ്ടാ​ഗ്?

എന്താണ് ഫാസ്റ്റ്ടാ​ഗ്?

ടോൾ പ്ലാസകളിലൂടെ ഡ്രൈവർമാർക്ക് നിർത്താതെ വാഹനമോടിക്കുന്നതിന് ഒരു വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഉറപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രോണിക് ടോൾ ശേഖരണ ഉപകരണമാണ് ഫാസ്റ്റ് ടാഗ്. ടോൾ പേയ്‌മെന്റ് ഒരു പ്രീപെയ്ഡ് വാലറ്റിൽ നിന്നോ അതുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നോ നേരിട്ട് കുറയ്ക്കും. പണം കൈകാര്യം ചെയ്യൽ കുറയ്ക്കുന്നതിന് ഈ വർഷം ആദ്യം എല്ലാ ദേശീയപാത ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് ഉപയോഗം നിർബന്ധമാക്കിയിരുന്നു.

വില്‍പ്പന ത്വരിതപ്പെടുത്തി വാഹന വിപണി, നിക്ഷേപരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുവില്‍പ്പന ത്വരിതപ്പെടുത്തി വാഹന വിപണി, നിക്ഷേപരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു

സ‍ർക്കാരിന്റെ ലക്ഷ്യം

സ‍ർക്കാരിന്റെ ലക്ഷ്യം

ഇ-ടോൾ ശേഖരണത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും പണത്തിന്റെ ഉപയോഗം കുറയ്ക്കുകയുമാണ് സ‍ർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ മാസത്തിൽ, ടോൾ ചാർജുകളിൽ കിഴിവ് ലഭിക്കുന്നതിന് ഫാസ്റ്റാഗ് ഉപയോഗം നിർബന്ധമാക്കിയിരുന്നു. വാഹനങ്ങളിൽ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചതിനുശേഷം മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുകയുള്ളൂവെന്നും നി‍ർദ്ദേശമുണ്ടായിരുന്നു. ദേശീയ പെർമിറ്റ് ഉള്ള വാഹനങ്ങൾക്ക്, 2019 ഒക്ടോബർ 1 മുതൽ ഉപകരണത്തിന്റെ ഉപയോഗം നിർബന്ധമാണ്.

English summary

FASTag mandatory for four-wheelers from January 1, 2021 | കാറുള്ളവ‍ർ അറിഞ്ഞോ? 2021 ജനുവരി 1 മുതൽ നാലുചക്ര വാഹനങ്ങൾക്ക് പുതിയ നിയമം

In order to expedite the collection of electronic toll, the Union Ministry of Road Transport and National Highways has proposed to make fast tag mandatory on all four wheelers from January 1, 2021. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X