നാലുചക്ര വാഹനങ്ങൾക്ക് ഇന്ന് മുതൽ ഫാസ് ടാഗ് നിർബന്ധം: ഹൈബ്രിഡ് ലൈനുകളിൽ പണവും വാങ്ങും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് വാഹനങ്ങൾ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ ടോൾ പിരിവ് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം മാർനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങൾക്കും അവരുടെ വിൻഡ്ഷീൽഡുകളിൽ ഫാസ്റ്റാഗ് ഘടിപ്പിക്കേണ്ടതുണ്ട്.

 

2017 ഡിസംബർ ഒന്നിന് മുമ്പ് വിൽപ്പന നടത്തിയ മോട്ടോർ വാഹനങ്ങളുടെ 'എം', 'എൻ' വിഭാഗങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമാണ്, ഇവ രണ്ടും കുറഞ്ഞത് നാല് ചക്രങ്ങളുള്ള വാഹനങ്ങളായിരിക്കണം.

 
   നാലുചക്ര വാഹനങ്ങൾക്ക് ഇന്ന് മുതൽ ഫാസ് ടാഗ് നിർബന്ധം: ഹൈബ്രിഡ് ലൈനുകളിൽ പണവും വാങ്ങും

'എം' കാറ്റഗറി എന്നത് യാത്രക്കാരെ കയറ്റാൻ കഴിയുന്ന കുറഞ്ഞത് നാല് ചക്രങ്ങളുള്ള ഒരു മോട്ടോർ വാഹനത്തെയാണ് സൂചിപ്പിക്കുന്നത്. 'എൻ' കാറ്റഗറി എന്നത് ഒരു മോട്ടോർ വാഹനത്തെ സൂചിപ്പിക്കുന്നു, കുറഞ്ഞത് നാല് ചക്രങ്ങളെങ്കിലും ഉള്ളതും സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നുതുമായ വാഹനമാണ് ഇതിൽ ഉൾപ്പെടുന്നത്. അതിൽ സാധനങ്ങൾക്ക് പുറമേ വ്യക്തികളെയും വഹിക്കാം.

കേന്ദ്ര മോട്ടോർ വെഹിക്കിൾ (സിഎംവി) നിയമം പ്രാബല്യത്തിൽ നിലനിൽക്കുന്നുണ്ടെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. എന്നിരുന്നാലും, ദേശീയപാതകളിലെ ഫീസ് പ്ലാസകളുടെ ഹൈബ്രിഡ് പാതകളിൽ, ഫാസ്റ്റ് ടാഗ് വഴിയും പണം നൽകിയും 2021 ഫെബ്രുവരി 15 വരെ ഫീസ് അടയ്ക്കാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഫാസ്റ്റ് ടാഗ് പാതകളിലെ ഫീസ് പ്ലാസകളിൽ ഫീസ് അടയ്ക്കൽ ഫാസ്റ്റ് ടാഗ് വഴി മാത്രമാണ് തുടരുകയെന്നും മന്ത്രാലയം അറിയിച്ചു.

സംയോജിത റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ബാർകോഡ് ഉള്ള ഒരു സ്റ്റിക്കറാണ് ഫാസ്റ്റാഗ്. ബന്ധപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങളുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ, സ്ഥലത്തെ ഫാസ്റ്റ് ടാഗ് റീഡർ ബാർകോഡ് വായിക്കുകയും അതിനനുസരിച്ച് അവരുടെ ഫാസ്റ്റ് ടാഗിൽ നിന്ന് ഉചിതമായ തുക കുറയ്ക്കുകയും ചെയ്യും. ഫാസ്റ്റ് ടാഗ് ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ച് വർഷത്തേക്ക് ഇത് സാധുവായി തുടരും.

Read more about: india ഇന്ത്യ
English summary

FASTags mandatory for all 4-wheelers from today; cash will be accepts in hybrid lanes till February 15

FASTags mandatory for all 4-wheelers from today; cash will be accepts in hybrid lanes till February 15
Story first published: Friday, January 1, 2021, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X