പബ്ജിക്ക് പകരക്കാരന്‍; ഫോജിയെ കാത്ത് ഇന്ത്യ — പ്രീരജിസ്‌ട്രേഷന്‍ 4 ദശലക്ഷം കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ജി മൊബൈല്‍ ഗെയിമിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫോജി (ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‌സ്) ഗെയിം പകരമെത്തുമെന്ന് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ കമ്പനി പ്രഖ്യാപിച്ചത്. ഡിസംബറില്‍ ഗെയിമിന്റെ മുന്‍കൂര്‍ രജിസ്‌ട്രേഷനും കമ്പനി ആരംഭിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഫോജി ഗെയിം പ്ലേ സ്റ്റോറിലെത്തും.

 

എന്തായാലും ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി 4 ദശലക്ഷത്തില്‍പ്പരം ആളുകള്‍ ഫോജി ഗെയിമിന് വേണ്ടി മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പബ്ജി ഗെയിമിന് വിലക്ക് വീണതിന് പിന്നാലെ ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ഫോജി ഗെയിമിന്റെ വരവ് ആദ്യം അറിയിച്ചത്.

പബ്ജിക്ക് പകരക്കാരന്‍; ഫോജിയെ കാത്ത് ഇന്ത്യ — പ്രീരജിസ്‌ട്രേഷന്‍ 4 ദശലക്ഷം കടന്നു

ഗാല്‍വാല്‍ താഴ്‌വാരയില്‍ നടന്ന സൈനികസംഘര്‍ഷം ഗെയിം ഇതിവൃത്തമാക്കും. അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള 'ഭാരത് കാ വീര്‍' സംഘടനയ്ക്ക് ധനസമാഹരണം നടത്താനും പ്രത്യേക സൗകര്യം നിര്‍മാതാക്കള്‍ ഗെയിമില്‍ ഒരുക്കിയിട്ടുണ്ട്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുകയാണ് 'ഭാരത് കാ വീര്‍' സംഘടനയുടെ പ്രഥമ ലക്ഷ്യം. ജനുവരി 3 -ന് ഫോജി ഗെയിമിന്റെ പ്രീരജിസ്‌ട്രേഷന്‍ വിവരം അക്ഷയ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചിരുന്നു. പുതിയ ഫോജി ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാവും.

Most Read: എയര്‍ടെല്ലിനെ എതിരിടാന്‍ പുതിയ '11 രൂപാ പ്ലാനുമായി' റിലയന്‍സ് ജിയോ

കഴിഞ്ഞ സെപ്തംബറിലായിരുന്നു പബ്ജി ഗെയിമിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്. കേന്ദ്രം വിലക്കിയ സാഹചര്യത്തില്‍ ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും പബ്ജി മൊബൈല്‍ ഗെയിം അപ്രത്യക്ഷമായി. പബ്ജി മാതൃകയില്‍ മള്‍ട്ടിപ്ലെയര്‍ ആക്ഷന്‍ ഗെയിമായിരിക്കും വരാനിരിക്കുന്ന ഫോജി. ഗെയിമിന്റെ ആദ്യ വീഡിയോ എന്‍കോര്‍ പുറത്തുവിട്ടുകഴിഞ്ഞു. ആദ്യം ഒക്ടോബറില്‍ ഫോജിയെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ നടന്നില്ല. എന്തായാലും റിപ്പബ്ലിക് ദിനത്തില്‍ ഗെയിം എത്തുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഫോജി ഗെയിം ഒരുങ്ങുന്നത്.

 

ഇതേസമയം, ചൈനീസ് കൂട്ടുവെട്ടി ഇന്ത്യയില്‍ പബ്ജിയെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് പബ്ജി കോര്‍പ്പറേഷന്‍. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പ്രത്യേക പതിപ്പിലായിരിക്കും ഗെയിം തിരിച്ചെത്തുക. ഇതിന് വേണ്ടി ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഗെയിമുമായുള്ള സഹകരണം ദക്ഷിണകൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചു.

Read more about: news
English summary

FAU-G Touches 4 Million Pre-Registrations; India Launch On January 26th; Complete Details

FAU-G Touches 4 Million Pre-Registrations; India Launch On January 26th; Complete Details. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X