ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് എഫ്.സി കോലി അന്തരിച്ചു, ടിസിഎസിന്റെ ആദ്യ സിഇഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്ന എഫ്.സി കോലി അന്തരിച്ചു. 96-ാം വയസ്സിലാണ് നിര്യാണം. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) സ്ഥാപകനും ആദ്യത്തെ സിഇഒയുമായിരുന്നു ഇദ്ദേഹം. ടാറ്റ എൽക്സി ഇന്ത്യ ലിമിറ്റഡ്, ഡബ്ല്യുടിഐ അഡ്വാൻസ്ഡ് ടെക്നോളജി ലിമിറ്റഡ് എന്നിവയുടെ ചെയർമാനായും പ്രവ‍ർത്തിച്ചിട്ടുണ്ട്.

 

ഇന്ത്യൻ ഐടി കമ്പനികളുടെ തലപ്പത്തുള്ള അഞ്ച് വനിതകൾ, ഐടി മേഖലയിലെ മികച്ച 25 വനിതകളുടെ പട്ടികയിൽ

ടാറ്റ സൺസ് ലിമിറ്റഡ്, ടാറ്റ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ യൂനിസിസ് ലിമിറ്റഡ്, ടാറ്റ ഇലക്ട്രിക് കമ്പനി, ടാറ്റ ഹണിവെൽ ലിമിറ്റഡ്, ബ്രാഡ്മ ഓഫ് ഇന്ത്യ ലിമിറ്റഡ്, എയർലൈൻ ഫിനാൻഷ്യൽ സപ്പോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് സിംഗപ്പൂർ, ഇൻവെസ്റ്റർ സർവീസസ്, ഇന്ത്യ ലിമിറ്റഡ്, ത്രിവേണി എഞ്ചിനീയറിംഗ് വർക്ക്സ്, അബാക്കസ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ്, എയർലൈൻ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കൺസൾട്ടൻസി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡ് ഡയറക്ടറായും കോഹ്‌ലി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് എഫ്.സി കോലി അന്തരിച്ചു, ടിസിഎസിന്റെ ആദ്യ സിഇഒ

1973-74 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിന്റെ (ഐ‌ഇ‌ഇഇ) ഡയറക്ടർ ബോർഡുകളിൽ ഒരാളായിരുന്നു കോലി. ഇന്ത്യൻ കൗൺസിൽ ചെയർമാനായിരുന്നു. കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റും 1976 ൽ സിംഗപ്പൂരിൽ നടന്ന തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ കമ്പ്യൂട്ടർ കോൺഫറൻസിന്റെ ചെയർമാനും 1988 ൽ ന്യൂഡൽഹിയിൽ നടന്ന തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ കമ്പ്യൂട്ടർ കോൺഫറൻസിന്റെ പരമോന്നത സമിതിയുടെ ചെയർമാനുമായിരുന്നു.

ഐ‌ടി കമ്പനികൾക്ക് ഇത് നല്ല കാലം; ടി‌സി‌എസ്, ഇൻ‌ഫോസിസ്, വിപ്രോ ജീവനക്കാർക്ക് നേട്ടം

1975 മുതൽ 1976 വരെ മാനേജ്‌മെന്റ് കൺസൾട്ടന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 1975-77 വരെ ബോംബെയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സിന്റെ ചെയർമാനായിരുന്നു. 1989 ൽ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ കമ്പ്യൂട്ടർ കോൺഫെഡറേഷന്റെ ഉപദേശകനായി നിയമിതനായി. 1995-96 വരെ നാസ്കോമിന്റെ പ്രസിഡന്റായിരുന്നു.

English summary

FC Kohli, Father Of Indian IT Industry Passes Away, He Was The Founder And First CEO Of TCS | ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് എഫ്.സി കോലി അന്തരിച്ചു, ടിസിഎസിന്റെ ആദ്യ സിഇഒ

FC Kohli, known as the father of the Indian IT industry, has passed away. He died at the age of 96. Read in malayalam.
Story first published: Friday, November 27, 2020, 8:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X