ഉപഭോക്താക്കൾക്ക് ഇനി വീഡിയോ കോളിലൂടെ കൂടിക്കാഴ്ച നടത്താം; പുതിയ സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: രാജ്യം മുഴുവന്‍ ഇന്ന് കൊവിഡ് ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വീഡിയോ ചാറ്റ് സംവിധാനമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. ലോകത്തുള്ളു മുഴവന്‍ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. ഇനി ഉപഭോക്താക്കള്‍ക്ക് ബാങ്കിലെ ജീവനക്കാരെ നേരിട്ട് കണ്ട് ആവശ്യങ്ങള്‍ അറിയിക്കാന്‍ സാധിക്കും. വി മീറ്റ് എന്ന പേരിലുള്ള വീഡിയോ കോള്‍ സംവിധാനമാണ് ബാങ്ക് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

 
ഉപഭോക്താക്കൾക്ക് ഇനി വീഡിയോ കോളിലൂടെ കൂടിക്കാഴ്ച നടത്താം; പുതിയ സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരുമായും വിവിധ ശാഖയിലെ മേധാവിമാരും തമ്മില്‍ സുരക്ഷിതമായ രീതിയില്‍ കൂടിക്കാഴ്ച നടത്താന്‍ സാധിക്കും. ഈ സംവിധാനം വഴിയുള്ള ചര്‍ച്ചകള്‍ രഹസ്യസ്വഭാവമുള്ളതായിരിക്കുമെന്ന് ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പത്ത് വയസുള്ള സംഗീത താരമായ സൗപര്‍ണിക നായരുമായി ആശയവിനിമയം നടത്തിക്കൊണ്ട് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ശാലിനി വാര്യറാണ് പുതിയ വി മീറ്റ് സംവിധാനം അവതരിപ്പിച്ചത്.

ഈ കൊവിഡ് കാലത്ത് വ്യക്തിഗത കൂടിക്കാഴ്ചകള്‍ക്കുള്ള നിയന്ത്രണങ്ങളുള്ളപ്പോഴും ബാങ്ക് അധികൃതര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്താനാവും. ബാങ്കിംഗ് മേഖലയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഫെഡറല്‍ ബാങ്ക് ചുവടുവച്ചിരിക്കുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ ബാങ്കിംഗ് സന്ദര്‍ശിക്കുന്നതിനും മുന്‍കൂട്ടി ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

16 ജിബി ഡാറ്റ 160 രൂപയ്ക്ക്; ഇത് മുതലാകില്ലെന്ന് എയർടെൽ, മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കും

ഇന്ത്യയിൽ പബ്ജി ഇനി ആർക്കും കളിക്കാനാകില്ല, സെർവർ അടച്ചുപൂട്ടി

ഐഎസ്ആര്‍ഒയുടെ ആൻട്രിക്സിന് വന്‍ തിരിച്ചടി; 8,949 കോടി ദേവാസിന് കൊടുക്കണം... അമേരിക്കൻ കോടതി

English summary

Federal Bank Launch video chat system for customers across all over the world |ഉപഭോക്താക്കല്‍ക്ക് ഇനി വീഡിയോ കോളിലൂടെ കൂടിക്കാഴ്ച നടത്താം; പുതിയ സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

Federal Bank Launch video chat system for customers across all over the world
Story first published: Friday, October 30, 2020, 18:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X