പൊതുമേഖലാ ബാങ്കുകള്‍ക്കായി 'ഈസി 4.O' പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും 2021-22 വര്‍ഷത്തേക്കായി രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കായി ഈസി 4.O എന്ന നവീകരണ പദ്ധതി ആരംഭിക്കുകയാണെന്നും ധന മന്ത്രി അറിയിച്ചു.

 
പൊതുമേഖലാ ബാങ്കുകള്‍ക്കായി 'ഈസി 4.O' പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

പൊതുമേഖലാ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായും നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. ബാങ്കുകളുടെ പ്രതിവര്‍ഷ സാമ്പത്തീക പ്രകടനവും യോഗത്തില്‍ വിലയിരുത്തി.

Also Read : എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാം

എല്ലാ ബാങ്കുകള്‍ക്കും എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഏജന്‍സികളുമായും ഇന്‍ഡസ്ട്രി, കൊമേഴ്‌സ് ബോഡികളുമായും സമ്പര്‍ക്കം പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എക്‌സ്‌പോട്ടേഴ്‌സിന്റെ ആവശ്യങ്ങള്‍ യാഥാസമയം അഭിമുഖീകരിക്കുവാന്‍ അതിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : പിപിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമായോ? വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇങ്ങനെ ചെയ്യാം

കേന്ദ്രത്തിന്റെ നാഷണല്‍ അസറ്റ് മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പ്രോഗ്രാമിന് വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ക്കും മന്ത്രി മറുപടി നല്‍കി. 2008ല്‍ ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മോണിറ്റൈസ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് വേണ്ടി തയ്യാറാക്കിയ മോണിറ്റൈസേഷന്‍ പ്ലാന്‍ രാഹുല്‍ ഗാന്ധി തകര്‍ക്കാതിരുന്നത് എന്ന് നിര്‍മല സീതാരാമന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

Also Read : വിദേശത്ത് പഠിക്കണോ? എസ്ബിഐയുടെ ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് അറിയൂ

റവന്യൂ സെക്രട്ടറി തരുണ്‍ ബജാജും പത്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വിദേശ പ്ലാറ്റ്‌ഫോമുകളിലെ കമ്പനികളുടെ നേരിട്ടുള്ള ലിസ്റ്റിംഗ് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന ധാരാളം കമ്പനികള്‍ക്ക് ഏറെ ഫണ്ടിംഗ് ആവശ്യമായി വരുന്നുണ്ട്. അത് സുഗമാക്കേണ്ടതുണ്ട്. ഇതിനായി ബാങ്കുകള്‍ സാങ്കേതിക വിദ്യയുടെ നേട്ടം പ്രയോജനപ്പെടുത്തണം. ഫിന്‍ടെക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Also Read : ദിവസം 1 രൂപ മാറ്റിവച്ചാല്‍ ലഭിക്കും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

കിഴക്കന്‍ പ്രദേശങ്ങളില്‍ കുന്നുകൂടുന്ന CASA നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രെഡിറ്റ് ഫ്‌ളോ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ മൊത്തത്തില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. വിപണിയിലേക്കെത്തുവാനും ഫണ്ട് കണ്ടെത്തുവാനും അവ പര്യാപ്തമാണെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

Also Read : എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!

തന്ത്രപരമായ മേഖലകളില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ബാങ്കുകളും സാമ്പത്തിക സേവനങ്ങളും തന്ത്രപരമായ മേഖലകളായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ചുരുങ്ങിയ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ ലയിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് ആലോചനകളിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും ഇന്ധന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഒരുമിച്ച് ഇരിക്കേണ്ടിവരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസമാണ് ധനമന്ത്രി നിര്‍മല സീതാരാമാന്‍ നാഷനല്‍ മൊണെറ്റൈസേഷന്‍ പൈപ്‌ലൈന്‍ അഥവാ ദേശീയ ധനസമ്പാദന പദ്ധതി അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തം നല്‍കിക്കൊണ്ട് 4 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം ഉടമസ്ഥാവകാശം കൈമാറാതെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേക്കാകും ആസ്തികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത്. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തിരികെ സര്‍ക്കാറിന് നല്‍കുകയും ചെയ്യണം. ഈ വര്‍ഷം 88,000 കോടി രൂപ കണ്ടെത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടാം റിട്ടയര്‍മെന്റ് പ്രായമാകുമ്പോള്‍ 23 കോടി രൂപ

സംസ്ഥാനത്തെ കോഴിക്കോട് വിമാനത്താവളത്തിലെ സ്വകാര്യ പങ്കാളിത്തവും പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുന്നുണ്ട്. 562 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2023 ലായിരിക്കും കോഴിക്കോട് വിമാനത്താവളത്തിലെ സ്വകാര്യ പങ്കാളിത്തം പരിഗണിക്കുക.

റോഡ്, റെയില്‍, ഊര്‍ജം ഉള്‍പ്പെടെ 13 മേഖലകളിലെ ആസ്തികളാകും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുകയെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ടോള്‍ റോഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വൈദ്യുതി ടവറുകള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായാണ് വിനിയോഗിക്കുകയെന്നും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്.

Read more about: nirmala sitharaman
English summary

Finance Minister Nirmala Sitharaman launched the EASE 4.0 Index reform agenda for 2021-22 for PSBs| പൊതുമേഖലാ ബാങ്കുകള്‍ക്കായി 'ഈസി 4.O' പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

Finance Minister Nirmala Sitharaman launched the EASE 4.0 Index reform agenda for 2021-22 for PSBs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X