മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി ചര്‍ച്ചയില്‍: നിര്‍മ്മല സീതാരാമന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധി ബാധിച്ച ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വായ്പാ മൊറട്ടോറിയം കാലാവധി നീട്ടുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ധനമന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. വ്യവസായ വായ്പകള്‍ പുനസംഘടിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'മൊറട്ടോറിയം നീട്ടുന്നതിനോ വായ്പ പുനസംഘടിപ്പിക്കുന്നതിനോ ഉള്ള ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യകതകള്‍ ഞാന്‍ മനസിലാക്കുന്നു. ഞങ്ങള്‍ ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്,' ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (Ficci) അംഗങ്ങളോടായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.

 

ഈ തീയതി വീണ്ടും നീട്ടാനായി ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്ന് ആവശ്യം ഉന്നയിക്കുന്നുണ്ട്. ഉദാഹരണത്തിന്, 45 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ 90 ശതമാനത്തിലധികം ഡിമാന്‍ഡും കൊവിഡ് 19 മഹാമാരി നശിപ്പിച്ചതായി ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എച്ച്എഐ) വ്യക്തമാക്കി. പലിശനിരക്കിനോട് പതറുന്നതായി സമീപനമാണ് ഹോസ്പിറ്റാലിറ്റി മേഖല ആഗ്രഹിക്കുന്നത്. മറുവശത്ത്, മൊറട്ടോറിയം കാലാവധി നീട്ടുന്നതിനെ ബാങ്കര്‍മാര്‍ എതിര്‍ക്കുന്നു. അടുത്തിടെ എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനോട് ഇത്തരം നടപടികള്‍ കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

 മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി ചര്‍ച്ചയില്‍: നിര്‍മ്മല സീതാരാമന്‍

വായ്പ തിരിച്ചടയ്ക്കാന്‍ പ്രാപ്തിയുള്ള നിരവധി സ്ഥാപനങ്ങള്‍ ഈ പദ്ധതി മുതലെടുക്കുന്നുണ്ടെന്നും ഇത് സാമ്പത്തിക മേഖലയെ, പ്രത്യേകിച്ച് ബാങ്കിംഗ് ഇതര മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പരേഖ് അഭിപ്രായപ്പെട്ടു. എന്നാല്‍, വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്‌ഐ) സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന വായ്പാ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ വ്യവസായത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അടുത്തിടെ പറഞ്ഞതിനെത്തുടര്‍ന്നാണ് ഇക്കാര്യം പ്രധാന്യമര്‍ഹിക്കുന്നത്. കാരണം മോശം വായ്പകളുമായി മല്ലിടുന്ന ബാങ്കുകള്‍ക്ക് പണം നല്‍കാന്‍ കഴിയില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ 111 ട്രില്യണ്‍ രൂപയുടെ അടിസ്ഥാന സൗകര്യ പ്രൊജക്റ്റുകള്‍ക്കായുള്ള നിക്ഷേപ പദ്ധതികള്‍ ഉന്നതതല പാനല്‍ ഉറപ്പിച്ചു. അടിയന്തര ക്രെഡിറ്റ് സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) വായ്പ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരം ജൂലൈ 23 വരെയുള്ള കാലയളവില്‍ എംഎസ്എംഇകള്‍ക്ക് ബാങ്കുകള്‍ 1.3 ട്രില്യണ്‍ രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ 82,065 കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു.

English summary

finance ministry in talks with rbi to extend moratorium period says fm nirmala sitharaman | മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി ചര്‍ച്ചയില്‍: നിര്‍മ്മല സീതാരാമന്‍

finance ministry in talks with rbi to extend moratorium period says fm nirmala sitharaman
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X