പുതിയ ആദായ നികുതി പോർട്ടലിൽ സർവ്വത്ര അപാകത; ഇൻഫോസിസുമായി ചർച്ച നടത്താൻ ധനമന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിന്റെ പ്രശ്നങ്ങൾ സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇൻഫോസിസുമായി ചർച്ച നടത്തും. ജൂൺ 22 ന് രാവിലെ 11മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് യോഗം. ഇഐ‌സി‌എ‌ഐയിൽ നിന്നുള്ള അംഗങ്ങൾ, ഓഡിറ്റർമാർ, കൺസൾട്ടൻറുകൾ, നികുതിദായകർ എന്നിവരുൾപ്പെടെയുള്ള മറ്റ് പങ്കാളികൾ ചർച്ചയുടെ ഭാഗമാകും.

 

നികുതിദായകരുടെ അസൗ കര്യത്തിലേക്ക് നയിക്കുന്ന നിരവധി സാങ്കേതിക തകരാറുകൾ പുതിയ പോർട്ടലിൽ കണ്ടെത്തിയിരുന്നു. പോർട്ടലിൽ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള നിവേദനങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും വകുപ്പ് ക്ഷണിച്ചിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നികുതിദായകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇൻഫോസിസ് ടീമിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

 പുതിയ ആദായ നികുതി പോർട്ടലിൽ സർവ്വത്ര അപാകത; ഇൻഫോസിസുമായി ചർച്ച നടത്താൻ ധനമന്ത്രാലയം

മന്ത്രാലയത്തിന്റെ പഴയ പോർട്ടൽ പിൻവലിച്ച് ജൂൺ 7 ന് രാത്രിയായിരുന്നു പുതിയ പോർട്ടൽ അവതരിപ്പിച്ചത്. എന്നാൽ അന്ന് രാത്രി തന്നെ വെബ്സൈറ്റ് തകരാറിൽ ആവുകയായിരുന്നു. ഇതോടെ പോർട്ടലിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി പേർ ധനമന്ത്രി നിർമ്മല സീതാരാമനെ ടാഗ് ചെയ്ത് രംഗത്തെത്തിയിരുന്നു.നികുതി ദായകർക്ക് കൂടുതൽ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പോർട്ടൽ പൂർത്തീകരിക്കാൻ ഇൻഫോസിസിനായിരുന്നു ചുമതല നൽകിയത്.

ഇന്‍ഷുറന്‍സ് പ്രീമിയം എങ്ങനെ കുറയ്ക്കുമെന്നാണോ ആലോചിക്കുന്നത്? വഴിയുണ്ടല്ലോ, അതും ഒന്നല്ല മൂന്നെണ്ണം!

നിങ്ങളുടെ കുട്ടിയുടെ ഭാവിയ്ക്കായി ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയില്‍ തന്നെ നിക്ഷേപം ആരംഭിക്കൂ!

സ്ഥിര നിക്ഷേപം പിന്‍വലിക്കേണ്ട; ഈ ബാങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുണ്ടല്ലോ!

Read more about: income tax
English summary

Finance Ministry to hold meeting with Infosys on issues in new Income Tax Portal

Finance Ministry to hold meeting with Infosys on issues in new Income Tax Portal
Story first published: Wednesday, June 16, 2021, 2:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X