ഓഹരി വില 48 രൂപയില്‍ നിന്നും 190 രൂപയിലേക്ക് — 5 ലക്ഷമിട്ടവര്‍ക്ക് കിട്ടിയത് 20 ലക്ഷം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയെ ചൂതാട്ടമായാണ് പലരും കരുതാറ്. നിനച്ചിരിക്കാതെയായിരിക്കും നഷ്ടങ്ങളും നേട്ടങ്ങളും. എന്തായാലും കഴിഞ്ഞ മഹാമാരി കാലത്ത് വലിയ മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണി കുറിച്ചത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തു കമ്പനികള്‍ അവിശ്വസനീയമായ വളര്‍ച്ച കൈവരിച്ചത് കാണാം. ഈ അവസരത്തില്‍ ഓഹരി വിപണിയിലെ തിളക്കമേറിയ 'മള്‍ട്ടിബാഗര്‍' സ്റ്റോക്കുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നമുക്ക് തുടരാം.

 

ഓഹരി വില

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് വമ്പന്‍ ആദായം നല്‍കിയ കമ്പനികളില്‍ ഒന്നാണ് ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് ലിമിറ്റഡ്. കഴിഞ്ഞ 12 മാസം കൊണ്ട് 300 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കിയത്. 2020 ജൂലായ് 31 -ന് 48.85 രൂപയുണ്ടായിരുന്ന ഫസ്റ്റ്‌സോഴ്‌സ് ഓഹരി വില ഇപ്പോള്‍ 193.70 രൂപയിലാണ് എത്തിനില്‍ക്കുന്നത് (2021 ജൂലായ് 30). വളര്‍ച്ച 296.52 ശതമാനം.

നിക്ഷേപകർക്ക് കിട്ടിയത്

അതായത് ഒരു വര്‍ഷം മുന്‍പ് ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് ലിമിറ്റഡില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് കിട്ടിയത് 19.82 ലക്ഷം രൂപ! ഇനി 1 ലക്ഷമാണ് നിക്ഷേപിച്ചതെങ്കില്‍ തുക 3.96 ലക്ഷം രൂപ ആയേനെ. കഴിഞ്ഞ 12 മാസത്തിനിടെ ബോംബെ സൂചിക പോലും 53 ശതമാനമാണ് ഉയര്‍ന്നതെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.

Also Read: 1 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 1 വര്‍ഷം കൊണ്ട് കിട്ടിയത് 12 ലക്ഷം; അറിയണം ഈ ഓഹരിയെ

ശരാശരി മാറ്റം

നടപ്പു വര്‍ഷം 93 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഫസ്റ്റ്‌സോഴ്‌സ് ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനുവരി ഒന്നിന് 100.20 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാല്‍ ഏഴു മാസങ്ങള്‍ക്കിപ്പുറം 193.70 രൂപയിലാണ് ഫസ്റ്റ്‌സോഴ്‌സ് സൊലൂഷ്യന്‍സ് ലിമിറ്റഡ് വ്യാപാരം നടത്തുന്നത് (ജൂലായ് 30, വെള്ളിയാഴ്ച്ച). കമ്പനിയുടെ കഴിഞ്ഞ 10, 20, 50, 100, 200 ദിവസങ്ങളിലെ ശരാശരി മാറ്റം (മൂവിങ് ആവറേജ്) വിലയിരുത്തുമ്പോള്‍ നേട്ടം കാണാം. ഇതേസമയം കഴിഞ്ഞ 5 ദിവസത്തെ കണക്കുകളില്‍ ഓഹരി വില താഴ്ച കുറിക്കുന്നുണ്ട്.

കണക്കുകൾ

നിലവില്‍ 13,000 കോടി രൂപയിലേറെ വിപണി മൂല്യം മിഡ്ക്യാപ് ഗണത്തില്‍പ്പെടുന്ന ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് ലിമിറ്റഡിനുണ്ട്. മാര്‍ക്കറ്റ്‌സ്‌മോജോയുടെ റിപ്പോര്‍ട്ടു പ്രകാരം കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വിലനിലവാരം ന്യായമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായം 33.8 ശതമാനം വര്‍ധിപ്പിക്കാന്‍ ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സിന് സാധിച്ചു. വിലയും വരുമാനവും തമ്മിലുള്ള പിഇ അനുപാതം 0.9 ആണ്. ഇതേസമയം, 2021 മാര്‍ച്ച് പാദത്തില്‍ പ്രതി ഓഹരിയില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം (ഇപിഎസ്) 1.32 രൂപയില്‍ നിന്നും 0.69 രൂപയായി കുറഞ്ഞു.

കടബാധ്യത

തുടര്‍ച്ചയായി നാലു പാദങ്ങളില്‍ പോസിറ്റീവ് ഫലമാണ് ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് ലിമിറ്റഡ് പുറത്തുവിട്ടത്. മുന്‍കാലങ്ങളിലെ വാല്യുവേഷന്‍ അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍ ഡിസ്‌കൗണ്ടിലാണ് സ്റ്റോക്ക് ഇപ്പോള്‍ വ്യാപാരം നടത്തുന്നതെന്ന് പറയാം.

കമ്പനിയുടെ കടബാധ്യതയും ഇബിഐടിഡിഐയും (ഏണിംഗ് ബിഫോര്‍ ഇന്ററസ്റ്റ്, ടാക്‌സ്, ഡിപ്രിസിയേഷന്‍ ആന്‍ഡ് അമോര്‍റ്റൈസേഷന്‍) തമ്മിലെ അനുപാതം 1.18 ആണ്. അതായത് ഇപ്പോഴുള്ള കടബാധ്യതയൊടുക്കാന്‍ ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സിന് അടിയുറച്ച ശേഷിയുണ്ട്. എന്നാല്‍ ഡെറ്റ് - ഇക്വിറ്റി അനുപാതം 0.11 ആയി വര്‍ധിച്ച കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Also Read: 15,000 രൂപ പ്രതിമാസ നിക്ഷേപത്താല്‍ 20 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

ബുള്ളിഷ്

2021 മാര്‍ച്ച് നാലിന് ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് ഓഹരികളിലെ ടെക്‌നിക്കല്‍ ട്രെന്‍ഡ് മൈല്‍ഡ്‌ലി ബുള്ളിഷില്‍ നിന്നും വിട്ടുമാറി. സാങ്കേതികപരമായി പറഞ്ഞാല്‍ സ്റ്റോക്ക് ഇപ്പോഴും ബുള്ളിഷ് റേഞ്ചിലാണ് തുടരുന്നത്. ഇതുവരെ 74.69 ശതമാനം റിട്ടണ്‍ നല്‍കാന്‍ ഓഹരികള്‍ക്ക് സാധിച്ചിട്ടുമുണ്ട്. എംഎസിഡി, ബോളിങ്ങര്‍ ബാന്‍ഡ്, കെഎസ്ടി തുടങ്ങിയ നിരവധി ഘടകങ്ങള്‍ സ്‌റ്റോക്കിന്റെ ബുള്ളിഷ് സ്വഭാവത്തിന് കാരണങ്ങളാണ്.

മാർച്ച് പാദം

കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ പ്രകാരം സ്ഥാപന നിക്ഷേപകരുടെ പക്കല്‍ കമ്പനിയുടെ 24.76 ശതമാനം ഓഹരികളുണ്ട്. മാര്‍ച്ചില്‍ 46.68 കോടി രൂപയാണ് ഫസ്റ്റ് സൊലൂഷന്‍സ് ലിമിറ്റഡ് ലാഭം കുറിച്ചത്. മുന്‍വര്‍ഷം ഇതേകാലത്ത് 91.58 കോടി രൂപയായിരുന്നു ലഭാം. ജനുവരി - മാര്‍ച്ച് കാലത്ത് 1,462.84 കോടി രൂപ സെയില്‍സില്‍ നിന്നും വരുമാനം കണ്ടെത്താന്‍ കമ്പനിക്ക് കഴിഞ്ഞു. മുന്‍വര്‍ഷമിത് 1,080.45 കോടി രൂപയായിരുന്നു.

നിക്ഷേപം കുറച്ചു

ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 51.68 ശതമാനം ഉയര്‍ന്ന് 134.51 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 88.68 കോടി രൂപയായിരുന്നു. വില്‍പ്പനയാകട്ടെ 40.27 ശതമാനം വര്‍ധിച്ച് 1,478.01 കോടി രൂപയിലും വന്നുനില്‍ക്കുകയാണ്.

പറഞ്ഞുവരുമ്പോള്‍ ഇന്ത്യയിലെ വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സിലുള്ള നിക്ഷേപം 2.88 ശതമാനത്തില്‍ നിന്നും 1 ശതമാനത്തിന് താഴെയായി കുറച്ചത് കാണാം. ബാങ്കിങ്, സാമ്പത്തികകാര്യം, ഇന്‍ഷുറന്‍സ് മേഖലകള്‍ക്ക് പുറമെ ബാങ്കിതര ധനകാര്യ മേഖലകളിലും ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് സാന്നിധ്യമറിയിക്കുന്നുണ്ട്.

Read more about: stock market smart investment
English summary

Firstsource Solutions Share Price Spiked; Shareholders Get More Than 290 Per Cent Returns In 1 Year

Firstsource Solutions Share Price Spiked; Shareholders Get More Than 290 Per Cent Returns In 1 Year. Read in Malayalam.
Story first published: Saturday, July 31, 2021, 16:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X