കൊവിഡ് 19 പ്രതിസന്ധി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വ്യാപനം ബിസിനസ് നിക്ഷേപങ്ങളെയും കയറ്റുമതിയെയും ദോഷകരമായി ബാധിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 5.1 ശതമാനമായി ഇടിയുമെന്നും ഫിച്ച് പ്രവചിച്ചു. 2020 ഡിസംബറില്‍ 5.6 ശതമാനവും അതിന് തൊട്ടടുത്ത വര്‍ഷം 6.5 ശതമാനവും വളര്‍ച്ച ഇന്ത്യ നേടുമെന്ന് 2019 ഡിസംബറില്‍ ഫിച്ച് റേറ്റിംഗ്‌സ് പ്രവചിച്ചിരുന്നു. വരും ആഴ്ചകളില്‍ കൊവിഡ് 19 ബാധിച്ച ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ഈ സാഹചര്യത്തിന്റെ അപകട സാധ്യതകള്‍ ഏറെയാണെന്നും ഗ്ലോബല്‍ ഇക്കണോമിക് 2020 -ല്‍ ഫിച്ച് പറഞ്ഞു.

 

വിതരണ ശൃംഖലയിലെ തടസങ്ങള്‍ ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. 2019-20 കാലയളിലുണ്ടായിരുന്ന 5.0 ശതമാനം വളര്‍ച്ചയെത്തുടര്‍ന്ന്, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 5.1 ശതമാനമായി തുടരുമെന്നും ഫിച്ച് കൂട്ടിച്ചേര്‍ത്തു. 2021-22 കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ച 6.4 ശതമാനമാകുമെന്നും ഫിച്ച് പ്രവചിച്ചിട്ടുണ്ട്. അപകടകരമായ നിലയിലാണ് വൈറസ് വ്യാപിക്കുന്നത്. അതേസമയം സ്‌കൂളുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ അടച്ചുകൊണ്ട് വൈറസ് പടരുന്നത് തടയുന്നതിനുള്ള നടപടികള്‍ പ്രാദേശിക സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്.

എസ്‌ബി‌ഐ മൊബൈൽ ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയാണ്?

കൊവിഡ് 19 പ്രതിസന്ധി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്‌

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം (ഉദാഹരണത്തിന് വ്യാപാരം, ടൂറിസം എന്നിവ) മിതമായതാണെങ്കിലും, ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ പ്രധാന ചൈനീസ് ഇന്റര്‍മീഡിയേറ്റ് ഇന്‍പുട്ടുകളെ (പ്രത്യേകിച്ച് ഇലക്ട്രോണിക്, മെഷിനറി ഉപകരണങ്ങള്‍ എന്നിവ) വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് ഫിച്ച് പറയുന്നു. അടുത്തിടെ, ലോകാരോഗ്യ സംഘടന (WHO) കൊവിഡ് 19 -നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും, ഈ മാസം പെട്രോളിനും ഡീസലിനും കുറഞ്ഞത് വെറും 2 രൂപ

കൊവിഡ് 19 മൂലം ഇതുവരെ 9,000 -ത്തിലധികം പേര്‍ മരണടഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, നാല് പേര്‍ മരിച്ചു. യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നതിന് കാരണമായെന്ന് ഫിച്ച് വ്യക്തമാക്കി. സാമ്പത്തിക രംഗത്തെ പ്രതിസന്ധി ആഭ്യന്തര ചെലവുകളെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് കൂട്ടിച്ചേര്‍ത്തു.

English summary

കൊവിഡ് 19 പ്രതിസന്ധി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്‌ | fitch cuts india growth forecast to 5.1 for fy21 due to covid 19 outbreak

fitch cuts india growth forecast to 5.1 for fy21 due to covid 19 outbreak
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X