ഏപ്രിൽ 15 മുതൽ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിക്കും: എയർ ഏഷ്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ 15 മുതൽ വിമാന സർവീസുകൾക്കായി ബുക്കിംഗ് ലഭ്യമാണെന്ന് ബജറ്റ് കാരിയറായ എയർ ഏഷ്യ ഇന്ത്യ അറിയിച്ചു. എന്നാൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഈ വിഷയത്തിൽ പുതിയ നിർദ്ദേശങ്ങൾ നൽകിയാൽ ഏത് മാറ്റത്തിനും തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് അണുബാധ പടരാതിരിക്കാനായി രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ ഏപ്രിൽ 14 വരെയാണ് നിലവിൽ നിർത്തിവച്ചിരിക്കുന്നത്.

 

എന്നാൽ ഏപ്രിൽ 15 മുതൽ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ ഫ്ലൈറ്റുകളുടെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി. അതേസമയം, ഏപ്രിൽ 30 വരെ ബുക്കിംഗ് നിർത്തിവച്ചിരിക്കുകയാണെന്നും രാജ്യവ്യാപകമായി ലോക്ക്ഡൌൺ അവസാനിക്കാനിരിക്കുന്ന ഏപ്രിൽ 14 ന് ശേഷം തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ഏപ്രിൽ 15 മുതൽ യാത്രക്കാർക്ക് ബുക്കിംഗ് തുടരാനാകുമെന്ന് എയർ ഏഷ്യ ഇന്ത്യ വക്താവ് പറഞ്ഞു.

ജെറ്റ് എയർവെയ്സിന്റെ വിമാനങ്ങൾ എയർ ഏഷ്യ പാട്ടത്തിന് എടുക്കില്ല

ഏപ്രിൽ 15 മുതൽ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിക്കും: എയർ ഏഷ്യ

റെഗുലേറ്റർ നൽകിയ നിർദ്ദേശത്തെ അടിസ്ഥാനമാക്കി എന്തെങ്കിലും മാറ്റമുണ്ടായാൽ, ഞങ്ങൾ നയങ്ങൾ പാലിക്കുകയും അതനുസരിച്ച് യാത്രക്കാരെ അറിയിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ഏപ്രിൽ 14 ന് ശേഷം ഏത് തീയതിയിലും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാർച്ച് 25 നാണ് 21 ദിവസത്തെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ ആരംഭിച്ചത്.

ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നീ കമ്പനികളും ഏപ്രിൽ 15 ന് ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു. സ്‌പൈസ് ജെറ്റും ഗോഎയറും മെയ് 1 മുതൽ മാത്രമേ അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുകയുള്ളൂ. ഏപ്രിൽ 15 നും ഏപ്രിൽ 30നും ഇടയിൽ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് ഇൻഡിഗോ വക്താവ് വെള്ളിയാഴ്ച പറഞ്ഞു. ഏപ്രിൽ 15 മുതൽ ബുക്കിംഗ് ആരംഭിക്കുന്നതായി വിസ്താരയും അറിയിച്ചിരുന്നു. മാര്‍ച്ച് 22 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യാത്ര തിയതി മാറ്റാനുള്ള സൗകര്യവും ഫീസ് ഇളവും കമ്പനികൾ നൽകുന്നുണ്ട്.

 

വിമാന ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് ഓഫറുകൾ; എയർ ഏഷ്യയിൽ 70 ശതമാനം വിലക്കുറവ്

English summary

Flight bookings will begin on April 15: Air Asia | ഏപ്രിൽ 15 മുതൽ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിക്കും: എയർ ഏഷ്യ

Budget carrier Air Asia India has announced that bookings for flights will be available from April 15. Read in malayalam.
Story first published: Sunday, April 5, 2020, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X