വിമാന യാത്രക്കാർ ആശയക്കുഴപ്പത്തിൽ: ടിക്കറ്റ് റദ്ദാക്കൽ വർദ്ധിച്ചേക്കാം, കാരണം ഈ നിബന്ധനകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്ത വിമാന യാത്രക്കാർ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. വിവിധ സംസ്ഥാന സർക്കാരുകളുടെ ഫ്ലൈറ്റ് സ്വീകാര്യതയും ക്വാറന്റൈൻ മാനദണ്ഡങ്ങളുമാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. ആഭ്യന്തര വിമാന സർവീസുകൾ അനുവദിക്കില്ലെന്ന് പല സംസ്ഥാന സർക്കാരുകളും അറിയിച്ചതിനെ തുടർന്നാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. മറ്റു ചില സംസ്ഥാനങ്ങൾ വിമാന യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാണെന്നും അറിയിച്ചിരുന്നു.

കേന്ദ്ര തീരുമാനം
 

കേന്ദ്ര തീരുമാനം

നാലാം ഘട്ട ലോക്ക്ഡൌണിലെ വ്യവസ്ഥകൾ പ്രകാരം അന്തർ സംസ്ഥാന ഗതാഗത സേവനങ്ങൾ അനുവദിക്കുന്നതിനാൽ അത്തരം മാനദണ്ഡങ്ങൾ നടപ്പാക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി. ആഭ്യന്തര വിമാന യാത്രക്കാർ യാത്രയ്ക്ക് ശേഷം ക്വാറന്റൈനിൽ പോകേണ്ടതില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ്. വ്യക്തിഗത സംസ്ഥാന മുഖ്യമന്ത്രിമാർ ക്വാറന്റൈൻ നിയമങ്ങൾ പ്രഖ്യാപിക്കുന്നത് ആളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്ന് ഈസ് മൈട്രിപ്പ്.കോമിന്റെ സിഇഒയും സഹസ്ഥാപകനുമായ നിഷാന്ത് പിടി ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

ഗോ എയറിന്റെ തീരുമാനം

ഗോ എയറിന്റെ തീരുമാനം

സംസ്ഥാനങ്ങളുടെ വിമാന സ്വീകാര്യത, ക്വാറന്റൈൻ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത ലഭിച്ച ശേഷം മെയ് 25 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് ഗോ എയർ അറിയിച്ചു. വിമാനങ്ങളുടെ സ്വീകാര്യത, അല്ലെങ്കിൽ അതത് സംസ്ഥാനങ്ങളിൽ പ്രവേശിക്കുന്ന യാത്രക്കാർക്ക് ബാധകമായ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങളുടെയും അവരുടെ വിമാനത്താവളങ്ങളുടെയും തീരുമാനത്തെക്കുറിച്ചുള്ള വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് എയർലൈൻ. നിബന്ധനകളെക്കുറിച്ച് വ്യക്തതയില്ലാതെ, മെയ് 25ന് തന്നെ സർവ്വീസ് ആരംഭിക്കാനും യാത്രക്കാർക്ക് അസൌകര്യമുണ്ടാക്കാനും താത്പര്യമില്ലെന്ന് എയർലൈൻ ശനിയാഴ്ച അറിയിച്ചു.

ബുക്കിംഗ് എന്ന് മുതൽ?

ബുക്കിംഗ് എന്ന് മുതൽ?

ഇക്കാര്യത്തെക്കുറിച്ച് വ്യക്തത ലഭിക്കുമ്പോൾ, മെയ് 25 മുതൽ മെയ് 31 വരെ ബുക്കിംഗിനായി ഗോ എയർ വെബ്സൈറ്റ് തുറക്കുമെന്നും അറിയിച്ചു. മെട്രോ നഗരങ്ങൾക്കിടയിലുള്ള വിമാന സർവീസുകൾക്കാണ് ബുക്കിംഗിൽ ഭൂരിഭാഗവും ലഭിച്ചതെന്ന് വ്യവസായ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ മുംബൈ ക്വാറന്റൈൻ നിയമങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പം യാത്ര ചെയ്യുന്നവരിൽ ധാരാളം സംശയങ്ങളുണ്ടാക്കിയിട്ടുണ്ട്.

വിമാന സർവ്വീസ് എന്ന് പുനരാരംഭിക്കും? വ്യോമയാന മന്ത്രി പറയുന്നത് ഇങ്ങനെ

ടിക്കറ്റ് റദ്ദാക്കൽ

ടിക്കറ്റ് റദ്ദാക്കൽ

എല്ലാ മെട്രോ റൂട്ടുകളിലും ടിക്കറ്റിനായി ആരോഗ്യകരമായ ആവശ്യം ഉയർന്നിരുന്നു. എന്നിരുന്നാലും യാത്രക്കാർക്കിടയിലെ ആശങ്ക ഒഴിഞ്ഞില്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കൽ വർദ്ധിക്കാനിടയുണ്ട്. മെയ് 25 മുതൽ സാധാരണ വേനൽക്കാല ഷെഡ്യൂളിന്റെ മൂന്നിലൊന്ന് ശേഷിയുള്ള പരിമിതമായ പാസഞ്ചർ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ മാത്രമേ കേന്ദ്രം അനുവദിച്ചിട്ടുള്ളൂ.

മറ്റ് എയർലൈനുകൾ

മറ്റ് എയർലൈനുകൾ

ഇൻഡിഗോ തിങ്കളാഴ്ച 450 വിമാനങ്ങൾ സർവീസ് നടത്തും, സ്‌പൈസ് ജെറ്റ് പ്രതിദിനം 204 സർവ്വീസുകളും 1,431 പ്രതിവാര ഫ്ലൈറ്റുകൾക്കായും ബുക്കിംഗ് തുറന്നിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 24 നഗരങ്ങളെ ബന്ധിപ്പിച്ച് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സർവ്വീസ് നടത്തുമെന്ന് വിസ്താര അറിയിച്ചു. 'വന്ദേ ഭാരത്' ദേശീയ ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ 102 വിമാനങ്ങൾക്കായി ബുക്കിംഗ് ആരംഭിച്ചു. കൂടാതെ, എയർ ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള അലിയൻസ് എയർ മെയ് 25 മുതൽ രാജ്യത്തൊട്ടാകെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് 57 വിമാന സർവ്വീസുകൾ ആരംഭിക്കും.

ഈ എയർലൈനുകൾ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റെടുക്കും മുമ്പ് അറിയണം ഇക്കാര്യങ്ങൾ

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

മെയ് 25 മുതൽ ആഭ്യന്തര വിമാന സർവ്വീസ് ഭാഗികമായി പുനരാരംഭിക്കാനാണ് ഇന്ത്യ വിമാനക്കമ്പനികളെ അനുവദിച്ചിരിക്കുന്നത്. കോവിഡ് -19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പൂട്ടിയിട്ടതിനെത്തുടർന്ന് മാർച്ച് 25 മുതൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.

വിമാന സർവ്വീസുകൾ മെയ് 31 വരെ ഇല്ല; ഇനി എന്ന് മുതൽ?

Read more about: flight വിമാനം
English summary

Flight Passengers Confused: Ticket cancellations may increase | വിമാന യാത്രക്കാർ ആശയക്കുഴപ്പത്തിൽ: ടിക്കറ്റ് റദ്ദാക്കൽ വർദ്ധിച്ചേക്കാം, കാരണം ഈ നിബന്ധനകൾ

Passengers who have booked tickets for domestic flights since May 25 are now confused.The confusion came after several state governments said they would not allow domestic flights. Read in malayalam
Story first published: Sunday, May 24, 2020, 8:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X