വീണ്ടും ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍നിക്ഷേപം നടത്തി വാള്‍മാര്‍ട്ട്, ആമസോണ്‍ ഇന്ത്യ വിയര്‍ക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്‌സ് രംഗത്തെ പ്രധാനിയായ ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് മൂലധന നിക്ഷേപമുയര്‍ത്തി. വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സംഘം 1.2 ബില്യണ്‍ ഡോളര്‍ അധിക ഓഹരി ഫ്‌ളിപ്പ്കാര്‍ട്ടില്‍ സമാഹരിച്ചു. ചൊവാഴ്ച്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പുതിയ നിക്ഷേപമെത്തിയതോടെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആകെ മൂല്യം 24.9 ബില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടു ഗഡുവായാകും ഫ്‌ളിപ്പ്കാര്‍ട്ടിന് പുതിയ നിക്ഷേപം കൈവരിക.

 
വീണ്ടും ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍നിക്ഷേപം നടത്തി വാള്‍മാര്‍ട്ട്, ആമസോണ്‍ ഇന്ത്യ വിയര്‍ക്കുമോ?

നിലവില്‍ ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടിന്റെ പക്കലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സിംഹഭാഗം ഓഹരികളും. ഇപ്പോള്‍ പുതിയ നിക്ഷേപം നടത്തിയിരിക്കുന്നതും വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഓഹരിയുടമകള്‍ത്തന്നെ. 2020 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രതിമാസം സജീവമായ ഉപഭോക്താക്കളുടെ എണ്ണം 45 ശതമാനം വര്‍ധിച്ചെന്നും ഓരോ ഉപഭോക്താവും നടത്തുന്ന ഇടപാടുകള്‍ 30 ശതമാനം കൂടിയെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. പ്രതിമാസം 1.5 ബില്യണ്‍ സന്ദര്‍ശനമെന്ന (ഉപഭോക്താക്കള്‍ വെബ്‌സൈറ്റ്/ആപ്പ് സന്ദര്‍ശിക്കുന്ന കണക്ക്) ഡിജിറ്റല്‍ നാഴികക്കല്ലും കമ്പനി അടുത്തിടെ പിന്നിടുകയുണ്ടായി.

'നിക്ഷേപകരുടെ അടിയുറച്ച പിന്തുണയ്ക്ക് നന്ദി. നിലവിലെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യന്‍ ഉപഭോക്താക്കളുടെ വളരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രഥമ ലക്ഷ്യം', ഫ്‌ളിപ്പ്കാര്‍ട്ട് സിഇഓ കല്യാണ്‍ കൃഷ്ണമൂര്‍ത്തി ചൊവാഴ്ച്ച അറിയിച്ചു. വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് സാങ്കേതികമായി ബഹുദൂരം മുന്നേറി. നിലവില്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍ മേഖലകളില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനാണ് ആധിപത്യം. മറ്റു വിഭാഗങ്ങളിലും ഫ്‌ളിപ്പ്കാര്‍ട്ടിന് ശക്തമായ സാന്നിധ്യമുണ്ട്. എളുപ്പമായ പെയ്‌മെന്റ് സംവിധാനവും തടസ്സമില്ലാത്ത ഡെലിവറി സൗകര്യങ്ങളും ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നുണ്ടെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. രാജ്യത്തെ അടുത്ത 200 മില്യണ്‍ ഉപഭോക്താക്കളെയും ഓണ്‍ലൈന്‍ ഷോപ്പിങ് തരംഗത്തിലേക്ക് കൊണ്ടുവരികയാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ലക്ഷ്യമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007 -ലാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ട്, ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ, ഫാഷന്‍ വെബ്‌സൈറ്റായ മിന്ത്ര, ലോജിസ്റ്റിക്‌സ്/ഡെലിവറി സേവനമായ ഇകാര്‍ട്ട് എന്നിവയെല്ലാം ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന് കീഴിലാണ്. 2018 -ലാണ് വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആദ്യ നിക്ഷേപം നടത്തുന്നത്. അന്ന് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപം വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നടത്തി. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും അമേരിക്കന്‍ കമ്പനി സ്വന്തമാക്കി.

Read more about: flipkart walmart
English summary

Flipkart Raises 1.2 Billion Dollar From Walmart-led Investor Group

Flipkart Raises 1.2 Billion Dollar From Walmart-led Investor Group. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X