ഫ്ലിപ്കാർട്ടും ഐപിഒയ്ക്ക് പദ്ധതിയിടുന്നു; ലക്ഷ്യം 35 ബില്ല്യൺ ഡോളർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതതയിലുളള ഇന്ത്യൻ ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ഫ്‌ലിപ്പ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) പദ്ധതിയിടുന്നു. ഈ വർഷം നാലാം പാദത്തിൽ തന്നെ പ്രാരംഭ പബ്ലിക് ഓഫറിംഗിലേക്ക് പ്രവേശിക്കുകയാണെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

 
ഫ്ലിപ്കാർട്ടും ഐപിഒയ്ക്ക് പദ്ധതിയിടുന്നു; ലക്ഷ്യം 35 ബില്ല്യൺ ഡോളർ

യുഎസ് റീട്ടെയിൽ ഭീമൻ ഫ്ലിപ്കാർട്ടിനായി ഒരു ആന്തരിക ഐ‌പി‌ഒ ടീമിനെ സജ്ജമാക്കി, യു‌എസിൽ ഒരു പരമ്പരാഗത അരങ്ങേറ്റത്തിലേക്ക് ചായുകയാണെന്നാണ് റിപ്പോർട്ടുകൾ. ലിസ്റ്റിംഗ് പ്രക്രിയ വേഗത്തിലാക്കാൻ ഫ്ലിപ്പ്കാർട്ട് ബ്ലാങ്ക് ചെക്ക് വഴി പൊതുജനങ്ങളിലേക്ക് എത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിൽ അത് പരിഗണനയിലില്ല.

അടുത്ത വര്‍ഷം ഐപിഒ നടത്താനാണ് കമ്പനിയുടെ ആലോചന. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 35 ബില്ല്യൺ യൂറോയാണ് കമ്പനി ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ചൊവ്വാഴ്ച ന്യൂയോർക്ക് ട്രേഡിംഗിൽ വാൾമാർട്ട് ഓഹരികൾ 1.1 ശതമാനം ഉയർന്ന് 140.92 ഡോളറിലെത്തി.

2018 ല്‍ 16 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടില്‍ ഏകദേശം 77 ശതമാനം ഓഹരി സ്വന്തമാക്കി. ഈ കരാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപമായി തുടരുന്നു. ഇത് ഫ്‌ലിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന്‍ ബന്‍സലിനെയും ബിന്നി ബന്‍സലിനെയും രാജ്യത്തെ ശതകോടീശ്വരന്മാരാക്കി മാറ്റുകയും ചെയ്തു, അക്കാലത്തെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ ഫ്‌ലിപ്കാര്‍ട്ട് രാജ്യത്തിന് ആകെ മാതൃകയായി.

എതിരാളിയായ ആമസോണിനെപ്പോലെ, ഫ്‌ലിപ്കാര്‍ട്ട് പുസ്തകങ്ങളുടെ ഇ-കൊമേഴ്‌സ് വില്‍പ്പന ആരംഭിച്ചുവെങ്കിലും സ്മാര്‍ട്ട് ഫോണുകള്‍, വസ്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നതില്‍ അതിവേഗം വൈവിധ്യവത്കരിച്ചു സ്വന്തം വിപണി വിഹിതം വലുതാക്കി. ഇപ്പോള്‍ മിക്ക വിഭാഗങ്ങളിലും ആമസോണുമായി കടുത്ത മത്സരത്തിലാണ് ഫ്‌ലിപ്പ്കാര്‍ട്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് മാറുന്നതിനാല്‍ 2024 ഓടെ ഇന്ത്യയുടെ ഇ-കൊമേഴ് സ് മേഖലയുടെ മൂല്യം 99 ബില്യണ്‍ ഡോളറാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറയുന്നത്.

Read more about: flipkart
English summary

Flipkart to aim for IPO in fourth quarter valuation may top $35 billion

Flipkart to aim for IPO in fourth quarter valuation may top $35 billion
Story first published: Wednesday, April 7, 2021, 21:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X