കേരളത്തിൽ പച്ചക്കറികൾക്ക് തറവില, സർക്കാർ കർഷകർക്കൊപ്പമെന്ന് പിണറായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് വിളവെടുക്കുന്ന പച്ചക്കറികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറവില പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ കർഷക അനുകൂല പദ്ധതിയാണിതെന്ന് സർക്കാർ പറഞ്ഞു. കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ് തറവിലയുമായി സംസ്ഥാന സർക്കാർ കാർഷിക സമൂഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

16 ഇനം വിളകൾ

16 ഇനം വിളകൾ

ആദ്യഘട്ടത്തിൽ 16 ഇനം ഭക്ഷ്യവിളകൾക്കാണ് തറവില പ്രഖ്യാപിച്ചത്. മരച്ചീനി, നേന്ത്രൻ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, കാബേജ്, ബീൻസ്, വെണ്ടയ്ക്ക, പൈനാപ്പിൾ, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിങ്ങനെ മൊത്തം 16 പച്ചക്കറികളെ തറവിലയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ വിളയുടെയും ഉൽപാദനച്ചെലവിനൊപ്പം 20 ശതമാനം അധികതുകയാണ് തറവിലയായി നിശ്ചയിച്ചിട്ടുള്ളത്. പച്ചക്കറികൾക്ക് നിശ്ചിത വിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടാവുകയാണെങ്കിൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിൽ നൽകും.

ഉള്ളി ഒഴിവാക്കുന്ന നവരാത്രി സീസണിലും, കത്തിക്കയറി ഉള്ളി വില, ഉരുളക്കിഴങ്ങിനും വില കൂടി

സംഭരണ ​​കേന്ദ്രങ്ങൾ

സംഭരണ ​​കേന്ദ്രങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വി‌പി‌സി‌കെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, കേരളം), ഹോർട്ടികോർപ്പ്, മൊത്തക്കച്ചവട കേന്ദ്രങ്ങൾ വഴി തറ വിലയിൽ സംഭരണം നടത്തും. ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും കർഷകർക്ക് തറവില നൽകുന്നത്. ഒരു ജില്ലയ്ക്ക് കുറഞ്ഞത് ഒരു സംഭരണ ​​കേന്ദ്രമെങ്കിലും ഉണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 250 കേന്ദ്രങ്ങൾ തുറക്കും.

നൂതന ആശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുണ്ടോ, സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുണ്ട്

ജീവനി - കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്

ജീവനി - കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്

ഏതൊരു സീസണിലും ഒരു കർഷകന് 15 ഏക്കറിൽ നിന്നുള്ള വിളവിന് മാത്രമേ ഗ്യാരണ്ടീഡ് വില ആനുകൂല്യം ബാധകമാകൂ. വിൽ‌പന വില തറവിലയിൽ‌ കുറവാണെങ്കിൽ‌, കമ്മി പ്രാഥമിക സഹകരണ സംഘങ്ങൾ‌ വഴി ബന്ധപ്പെട്ട കർഷകന് ലഭ്യമാക്കും. ഇതിനായി ലോക്കൽ സെൽഫ് ബോഡി പ്രസിഡന്റും ചെയർമാനും പ്രാഥമിക സഹകരണ സൊസൈറ്റി പ്രസിഡന്റും വൈസ് പ്രസിഡന്റും അടങ്ങുന്ന കമ്മിറ്റികൾ രൂപീകരിക്കും. പദ്ധതി പ്രകാരം വാങ്ങുന്ന എല്ലാ വിളകളും "ജീവനി - കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്" എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കും.

രാജ്യത്ത് തുടർച്ചയായ രണ്ടാം വർഷവും കുതിച്ചുയർന്ന് ഉളളി വില, ഉളളിക്ക് വില കൂടാൻ ഇതാണ് കാരണം

വിവിധ വിളകളും തറവിലയും

വിവിധ വിളകളും തറവിലയും

 • മരച്ചീനി - 12 രൂപ
 • നേന്ത്രൻ - 30 രൂപ
 • വയനാടൻ നേന്ത്രൻ - 24 രൂപ
 • കൈതച്ചക്ക - 15 രൂപ
 • കുമ്പളം - 9 രൂപ
 • വെള്ളരി - 8 രൂപ
 • പാവൽ - 30 രൂപ
 • പടവലം - 16 രൂപ
 • വള്ളിപ്പയർ - 34 രൂപ
 • തക്കാളി - 8 രൂപ
 • വെണ്ട - 20 രൂപ
 • കാബേജ് - 11 രൂപ
 • കാരറ്റ് - 21 രൂപ
 • ഉരുളക്കിഴങ്ങ് - 20 രൂപ
 • ബീൻസ് - 28 രൂപ
 • ബീറ്റ്റൂട്ട് - 21 രൂപ
 • വെളുത്തുള്ളി - 139 രൂപ

English summary

Floor Price For Vegetables In Kerala, The Pro-Farmer Scheme, First Time In India | കേരളത്തിൽ പച്ചക്കറികൾക്ക് തറവില, സർക്കാർ കർഷകർക്കൊപ്പമെന്ന് പിണറായി

Chief Minister Pinarayi Vijayan announced the floor price for vegetables harvested in the state. Read in malayalam.
Story first published: Tuesday, October 27, 2020, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X