കൊവിഡിൽ സൊമാറ്റോയുടെ കൈത്താങ്ങ്: ആപ്പിൽ പ്രിയോരിറ്റി ഡെലിവറി, ആവശ്യക്കാർക്ക് മിനിറ്റുകൾക്കം ഭക്ഷണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് എമർജൻസികൾക്ക് പ്രിയോരിറ്റി ഡെലിവറിയുമായി സൊമാറ്റോ. ഏപ്രിൽ 21 നാണ് കൊവിഡ് എമർജൻസികൾക്ക് പ്രിയോരിറ്റി ഡെലിവറി സംവിധാനം ആരംഭിക്കുന്ന വിവരം സൊമാറ്റോ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം ഭക്ഷണ പാക്കറ്റുകളിൽ കൊവിഡ് എമർജൻസി എന്ന് രേഖപ്പെടുത്തുകയും ചെയ്യും.
ബുധനാഴ്ച രാത്രിയാണ് സൊമാറ്റോ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. കൊറോണ വൈറസ് ബാധിച്ച് ഒറ്റയ്ക്ക് താമസിക്കുകയും ക്വാറന്റൈനിൽ കഴിയുകയും ചെയ്യുന്നവർക്ക് ഏറെ സഹായകമാകുന്നതാണ് സൊമാറ്റോയുടെ പ്രഖ്യാപനം.

 

വിപണി ഉണര്‍ന്നു; സെന്‍സെക്‌സ് 460 പോയിന്റ് നഷ്ടത്തില്‍; 14,200 പോയിന്റ് വലംവെച്ച് നിഫ്റ്റി

പ്രിയോരിറ്റി ഡെലിവറി

പ്രിയോരിറ്റി ഡെലിവറി

റെസ്റ്റോറന്റുകളിലെ അടുക്കളകളിലെ മുൻ‌ഗണനാക്രമീകരണത്തിലൂടെയും "അതിവേഗ റൈഡർ അസൈൻ‌മെൻറ്" വഴിയും അത്തരം ഓർഡറുകൾ വേഗത്തിലാക്കുമെന്നും സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ പറഞ്ഞു. സൊമാറ്റോ ആപ്ലിക്കേഷനിൽ കൊവിഡ് എമർജൻസിക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും ഓർഡറുകൾ വിതരണം ചെയ്യുകയെന്നും ആയിരക്കണക്കിന് റസ്റ്റോറന്റുകളുമായി സഹകരിച്ചായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ സൊമാറ്റോ ഉപയോക്താക്കൾക്ക് കൊവിഡ് എമർജൻസി എന്ന് രേഖപ്പെടുത്തി ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും.

 കോൺടാക്ട്ലെസ് ഡെലിവറി

കോൺടാക്ട്ലെസ് ഡെലിവറി

ഉപഭോക്താക്കളുടെയും വിതരണം ചെയ്യുന്നവരുടെയും സുരക്ഷ കണക്കിലെടുത്ത് കൊവിഡ് എമർജൻസി ഡെലിവറികളെല്ലാം കോൺടാക്ട്ലെസ് ഡെലിവറികളായിരിക്കുമെന്നും കമ്പനി ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി റസ്റ്റോറന്റുകളാണ് സൊമാറ്റോയുടെ പുതിയ ദൌത്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഉപയോക്താക്കളുടെ സഹകരണത്തോടെയും പിന്തുണയോടെയും മുന്നോട്ട് പോകാമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു. ഇതോടെ ഓർഡർ ചെയ്ത് മിനിറ്റുകൾക്കകം ഭക്ഷണം ഉപയോക്താക്കൾക്ക് ലഭിക്കുകയും. ഓർഡറിനനുസരിച്ച് മുൻഗണനാ അടിസ്ഥാനത്തിലാണ് വിതരണം പൂർത്തിയാക്കുക. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങളെല്ലാം കൊണ്ടുവരുന്നത്.

 നന്ദി നന്ദി..

നന്ദി നന്ദി..

ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുനൽകുന്നതിനായി സൊമാറ്റോയുമായി കൈകോർക്കാനുള്ള റസ്റ്റോറന്റുകളുടെ തീരുമാനത്തെ കമ്പനിയും അഭിനന്ദിച്ചിട്ടുണ്ട്. ഒരു ആംബുലൻസ് പോലെ തന്നെ ഈ സേവനത്തെ കണക്കാക്കണമെന്ന് നേരത്തെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടെങ്കിലും ദുരുപയോഗം ചെയ്യരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

 ഡൻസോയുടെ ദൌത്യം

ഡൻസോയുടെ ദൌത്യം

കൊവിഡ് ബാധിച്ചവർക്ക് ആവശ്യമുള്ള സേവനം ലഭ്യമാക്കുന്നതിനും സഹായിക്കുന്നതിനുമായി നേരത്തെ ഡൻസോയും ഒരു ദൌത്യത്തിന് തുടക്കം കുറിച്ചിരുന്നു. ആവശ്യക്കാരുടെ ആആവശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കുവെച്ച് അടിയന്തര ആവശ്യങ്ങൾ നിർവ്വഹിക്കുകയായിരുന്നു ഡൻസോ ചെയ്തത്. മരുന്നുകളടക്കമുള്ള ആവശ്യങ്ങൾക്കൊപ്പം ചികിത്സ, ആശുപത്രിയുടെ ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങളും ഇത്തരത്തിൽ ഡൻസോ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു.

English summary

Food aggregator Zomato rolls out priority delivery feature for covid-related food deliveries

Food aggregator Zomato rolls out priority delivery feature for covid-related food deliveries
Story first published: Thursday, April 22, 2021, 14:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X