എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ജനുവരി 1 മുതൽ പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മികച്ച പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 2020 ജനുവരി 1 മുതൽ ചെക്കുകളുടെ പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കും. ചെക്ക് പേയ്‌മെന്റ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് എസ്‌ബി‌ഐ 'പോസിറ്റീവ് പേ സിസ്റ്റം' നടപ്പിലാക്കുന്നത്.

 

പുതിയ മാറ്റം

പുതിയ മാറ്റം

പുതിയ സമ്പ്രദായത്തിൽ, 50,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾ നടത്തുന്നതിന് ഉപഭോക്താക്കളോട് അവരുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും. പുതിയ സിസ്റ്റത്തിന് കീഴിൽ, ചെക്ക് പേയ്മെൻറുമായി ബന്ധപ്പെട്ട് അക്കൌണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് എന്നിവ പോലുള്ള വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.

എന്‍പിസിഐ, ജെസിബി എന്നിവരുമായി സഹകരിച്ച് 'കോണ്‍ടാക്ട്‌ലെസ്‌' ഡെബിറ്റ് കാര്‍ഡ് എസ്ബിഐ അവതരിപ്പിച്ചു

2021 ജനുവരി 1 മുതൽ

2021 ജനുവരി 1 മുതൽ

ചെക്കുകൾ വഴി നടത്തിയവ ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഇടപാടുകളും സുരക്ഷിതമായി സംരക്ഷിക്കപ്പെടുമെന്നും ചെക്ക് പേയ്‌മെന്റ് സുരക്ഷിതമാക്കുന്നതിനായി 2021 ജനുവരി 1 മുതൽ ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം അവതരിപ്പിക്കുമെന്നും എസ്‌ബി‌ഐ ട്വീറ്റ് ചെയ്തു. 5 ലക്ഷം രൂപയിൽ കൂടുതലുള്ള മൂല്യത്തിന്റെ ചെക്കുകൾക്കായിരിക്കും പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കാൻ സാധ്യത.

എസ്‌ബി‌ഐ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക, പരാതികളുമായി ഉപഭോക്താക്കൾ

എന്താണ് പോസിറ്റീവ് പേ സംവിധാനം?

എന്താണ് പോസിറ്റീവ് പേ സംവിധാനം?

ഒരു അധിക സുരക്ഷാ നടപടിക്രമമായി വലിയ മൂല്യമുള്ള ചെക്ക് ഇടപാടുകൾക്ക് പ്രധാന വിവരങ്ങൾ സ്ഥിരീകരിക്കുന്നത് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. ചെക്ക് നൽകുന്നയാൾ എസ്എംഎസ്, മൊബൈൽ ആപ്ലിക്കേഷൻ, ഇൻറർനെറ്റ് ബാങ്കിംഗ്, എടിഎം തുടങ്ങിയവ വഴി ഇലക്ട്രോണിക് രീതിയിൽ വിശദാംശങ്ങൾ ബാങ്കിൽ സമർപ്പിക്കുന്നു. ഈ വിശദാംശങ്ങൾ ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) പരിശോധിക്കും. എന്തെങ്കിലും പൊരുത്തക്കേടുണ്ടായാൽ ഇടപാട് നടത്താൻ സാധിക്കില്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഈ സംവിധാനം മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌സി‌പി‌ഐ) സേവനം വികസിപ്പിക്കുകയും പങ്കാളിത്ത ബാങ്കുകൾക്ക് ലഭ്യമാക്കുകയും ചെയ്യും. 50,000 രൂപയോ അതിൽ കൂടുതലോ ചെക്കുകൾ നൽകുന്ന എല്ലാ അക്കൗണ്ട് ഉടമകൾക്കും ബാങ്കുകൾ ഈ സംവിധാനം നടപ്പിലാക്കും.

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്ക് കാലാവധി മാ‌‍ർച്ച് 31ന് അവസാനിക്കും

English summary

For SBI customers, the new cheque payment system will be available from January 1 | എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ജനുവരി 1 മുതൽ പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം

State Bank of India (SBI), India's leading public sector bank, will implement a positive pay system for cheques from January 1, 2020. Read in malayalam.
Story first published: Thursday, December 31, 2020, 10:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X