തുടർച്ചയായ മൂന്നാം മാസവും ഭാരതി എയർടെൽ പരമാവധി വയർലെസ് വരിക്കാരെ ചേർത്തു. ഒക്ടോബറിൽ 36 ലക്ഷം വരിക്കാരെയാണ് അധികമായി ചേർത്തത്. റിലയൻസ് ജിയോ 22 ലക്ഷം ഉപഭോക്താക്കളെയാണ് ഈ സമയത്ത് ചേർത്തത്. 26 ലക്ഷം സബ്സ്ക്രൈബർമാരുടെ നഷ്ടമാണ് വോഡഫോൺ ഐഡിയയ്ക്ക് നേരിട്ടത്. വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ കാര്യത്തിൽ എയർടെൽ 41 ലക്ഷവും ജിയോ 22 ലക്ഷവും 4 ജി ഉപയോക്താക്കളെ ചേർത്തു.

വോഡഫോൺ ഐഡിയ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തു വിട്ട കണക്കുകൾ പ്രകാരം, വോഡഫോൺ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തിൽ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാൻഡ് ഉപയോക്താക്കളെ ചേർക്കാൻ വൊഡാഫോൺ ഐഡിയയ്ക്ക് കഴിഞ്ഞു. കമ്പനി 6 ലക്ഷം വയർലെസ് ബ്രോഡ്ബാൻഡ് വരിക്കാരെ ചേർത്തു. ബിഎസ്എൻഎൽ 10 ലക്ഷം ഉപയോക്താക്കളെ ചേർത്തു.
അറിഞ്ഞോ..എയർടെൽ വരിക്കാർക്ക് 5 ജിബി ഡാറ്റ സൗജന്യം, ഓഫർ എങ്ങനെ നേടാം?

ജിയോ മുന്നിൽ
ഒക്ടോബറിൽ ആകെ 406.36 മില്യൺ വരിക്കാരുള്ള മുൻനിര മൊബൈൽ ഓപ്പറേറ്ററായി ജിയോ മാറി. 330.28 മില്യൺ ഉപഭോക്താക്കളുള്ള ഭാരതി എയർടെൽ ആണ് രണ്ടാം സ്ഥാനത്ത്. 292.83 മില്യൺ വരിക്കാരുമായി വൊഡാഫോൺ ഐഡിയ മൂന്നാം സ്ഥാനത്തുണ്ട്. 118.88 മില്യൺ ഉപഭോക്താക്കളുള്ള ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ്.
ജിയോയുടെ സബ്സ്ക്രൈബര് നിരക്ക് കുത്തനെ താഴോട്ട്, വോഡഫോൺ ഐഡിയയ്ക്കും എയർടെല്ലിനും നിർണായകം

4ജി വരിക്കാർ
വയർലെസ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ കാര്യത്തിൽ, ജിയോയ്ക്ക് 406.36 മില്യണും എയർടെല്ലിന് 167.56 മില്യണും വോഡഫോൺ ഐഡിയയ്ക്ക് 120.49 മില്യണും ഉപഭോക്താക്കളാണുള്ളത്. മൊബൈൽ ഓപ്പറേറ്റർമാർ കൂടുതൽ ഉപയോക്താക്കളെ ചേർക്കാനും അപ്ഗ്രേഡുചെയ്യാനും ശ്രമിക്കുന്നതിനാൽ 4 ജി ഉപയോക്താക്കളുടെ മത്സരവും കൂടുന്നുണ്ട്. നിലവിൽ 350 ദശലക്ഷം 2 ജി ഉപയോക്താക്കളുണ്ട്, പ്രധാനമായും എയർടെൽ, ബിഎസ്എൻഎൽ, വോഡഫോൺ ഐഡിയ എന്നിവയുടെ നെറ്റ്വർക്കുകളിൽ.

പുതിയ പദ്ധതികൾ
റിപ്പോർട്ടുകൾ പ്രകാരം, ജിയോ അതിന്റെ കുറഞ്ഞ ചെലവിലുള്ള സ്മാർട്ട്ഫോൺ അല്ലെങ്കിൽ 4 ജി പ്രവർത്തനക്ഷമമാക്കിയ ഫീച്ചർ ഫോണായ ജിയോഫോൺ ഉടൻ പുനരാരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. അതുപോലെ തന്നെ, എയർടെൽ 2 ജി ഉപയോക്താക്കളെ ലാഭകരമായ താരിഫ് പ്ലാനുകൾ വാഗ്ദാനം ചെയ്ത് 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നുണ്ടെങ്കിലും വോഡഫോൺ ഐഡിയ 4 ജി കൂട്ടിച്ചേർക്കലുകളിൽ പിന്നിലാണ്.
വില കുറഞ്ഞ സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ ജിയോ, റിയൽമി അടക്കമുളള കമ്പനികളുമായി ചർച്ച