2020ൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങൾ; ആദ്യ പത്തിൽ ഇന്ത്യൻ താരവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ ഫോബ്‌സ് പട്ടിക പുറത്തിറക്കി. ബോളിവുഡ് താരം അക്ഷയ് കുമാർ മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യൻ നടൻ. ഡ്വെയ്ൻ ജോൺസൺ, മാർക്ക് വാൽബർഗ്, റയാൻ റെയ്നോൾഡ്സ്, ആദം സാൻഡ്‌ലർ, ബെൻ അഫ്‌ലെക്ക്, വിൻ ഡീസൽ, ജാക്കി ചാൻ, വിൽ സ്മിത്ത്, ലിൻ-മാനുവൽ മിറാൻഡ എന്നിവരാണ് പട്ടികയിലെ മറ്റ് മുൻനിരക്കാ‍ർ.

 

ഡ്വെയ്ൻ ജോൺസൺ

ഡ്വെയ്ൻ ജോൺസൺ

തുടർച്ചയായ രണ്ടാം തവണയും ജോൺസൺ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തി. ഗുസ്തിക്കാരനിൽ നിന്ന് നടനായി ജോൺസൺ 2020 ൽ 87.5 മില്യൺ ഡോളർ പ്രതിഫലം നേടി. 2020 ൽ 71.5 മില്യൺ ഡോളർ സമ്പാദിച്ച ഹോളിവുഡ് നടൻ റയാൻ റെയ്നോൾഡ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നടനും നിർമ്മാതാവുമായ മാർക്ക് വാൽബർഗ് 2020 ൽ 58 മില്യൺ ഡോളർ സമ്പാദിച്ചു. നടനും സംവിധായകനുമായ ബെൻ അഫ്‌ലെക്ക് 2020ൽ 55 മില്യൺ ഡോളർ നേടി. 2020ൽ 54 മില്യൺ ഡോളറാണ് വിൻ ഡീസൻ സ്വന്തമാക്കിയത്.

നികുതി വെട്ടിപ്പ്: തമിഴ് നടൻ വിജയ്ക്ക് ആദായനികുതി വകുപ്പ് സമൻസ് അയച്ചു

അക്ഷയ് കുമാർ

അക്ഷയ് കുമാർ

പട്ടികയിലെ ഏക ഇന്ത്യൻ നടൻ അക്ഷയ് കുമാർ ആണ്. ഈ വർഷം 48.5 മില്യൺ ഡോളറാണ് അക്ഷയ് കുമാ‍‍ർ സ്വന്തമാക്കിയിരിക്കുന്നത്. ഹാമിൽട്ടൺ എന്ന നാടകത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതു മുതൽ ലിൻ-മാനുവൽ മിറാൻഡയുടെ താര മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം അദ്ദേഹം 45.5 മില്യൺ ഡോളർ സമ്പാദിച്ചു. ഹാസ്യനടനും സംഗീതജ്ഞനുമായ വിൽ സ്മിത്ത് 2020 ൽ 44.5 മില്യൺ ഡോളർ സമ്പാദിച്ചു.

മൂന്നാം വർഷവും ഫോബ്‌സ് കോടീശ്വര പട്ടികയിൽ ജെഫ് ബെസോസ് തന്നെ ഒന്നാമൻ

ജാക്കി ചാൻ

ജാക്കി ചാൻ

ആദം സാൻഡ്‌ലറുടെ പ്രശസ്തി അടുത്ത കാലത്തായി കുറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കുറഞ്ഞിട്ടില്ല. 2020 ൽ അദ്ദേഹം 41 മില്യൺ ഡോളർ സമ്പാദിച്ചു. ആറ് പതിറ്റാണ്ടുകൾ സിനിമയിൽ ചെലവഴിച്ചിട്ടും, ജാക്കി ചാൻ ഇപ്പോഴും മുൻപന്തിയിലാണ്. 2020 ൽ അദ്ദേഹം 40 മില്യൺ ഡോളർ സമ്പാദിച്ചു.

30 വയസ്സിൽ താഴെയുള്ള ബിസിനസുകാർക്ക് ഫോബ്സ് മാസികയിൽ ഇടം നേടാൻ അവസരം

English summary

Forbes List: Highest paid film stars in 2020 | 2020ൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങൾ; ആദ്യ പത്തിൽ ഇന്ത്യൻ താരവും

Forbes releases list of highest paid actors in 2020. Read in malayalam.
Story first published: Wednesday, August 12, 2020, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X