ഇന്ത്യയ്ക്കും ബ്രിട്ടനും ഫോർഡ് ഇന്ത്യയുടെ സഹായം: ഇന്ത്യയ്ക്ക് 1.48 കോടിയുടെ ദുരിതാശ്വാസ പാക്കേജ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ലോകത്ത് കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സഹായം പ്രഖ്യാപിച്ച് ഫോർഡ് ഇന്ത്യ. പ്രതിസന്ധി നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിനായി സഹായിക്കുന്നതിനായി 1.48 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎസ് ആസ്ഥാനമായുള്ള കാർ നിർമ്മാതാക്കളാണ് ഫോർഡ്. നേരത്തെ നിരവധി മോട്ടോർ നിർമാണ കമ്പനികളാണ് ഇത്തരത്തിൽ പാക്കേജ് പ്രഖ്യാരിച്ച് രംഗത്തെത്തിയത്.
ഇന്ത്യയ്ക്ക് പുറമേ കൊവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിനും കമ്പനി ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി കമ്പനി മറ്റ് കിറ്റുകൾക്കൊപ്പം സർജിക്കൽ മാസ്കുകൾ, എൻ 95 മാസ്കുകൾ എന്നിവയും വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

 

വിപണിയെ 'കരടി വിഴുങ്ങി'; സെന്‍സെക്‌സില്‍ 984 പോയിന്റ് തകര്‍ച്ച, സാമ്പത്തിക ഓഹരികള്‍ കൂപ്പുകുത്തി

ഫോർഡ് മോട്ടോർ കമ്പനി ഫണ്ട് സംഭാവന ചെയ്ത ദുരിതാശ്വാസ സാമഗ്രികളുടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. "ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് ലഘൂകരിക്കാൻ ഫോർഡ് 5 ദശലക്ഷം ശസ്ത്രക്രിയാ മാസ്കുകളും 100 കെ എൻ 95 മാസ്കുകളും 5000 ത്തോളം ഗൗണുകളും സംഭാവന ചെയ്യുന്നു. കൂടാതെ, ഇന്ത്യയിലും ബ്രസീലിലും അവശ്യ കോവിഡ് -19 ആശ്വാസം നൽകുന്ന സംഘടനകളെ സഹായിക്കുന്നതിന് ഫോർഡ് ഫണ്ട് 200,000 ഡോളറും സംഭാവന ചെയ്യുന്നുണ്ട്.

  ഇന്ത്യയ്ക്കും ബ്രിട്ടനും ഫോർഡ് ഇന്ത്യയുടെ സഹായം:  ഇന്ത്യയ്ക്ക് 1.48 കോടിയുടെ ദുരിതാശ്വാസ പാക്കേജ്

പ്രതിസന്ധി നേരിടുന്ന ഈ മണിക്കൂറിൽ രാജ്യത്തെ സഹായിക്കാനുള്ള നടപടികളുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും അടുത്തിടെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ത്യയ്ക്ക് സഹായവും പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുന്നതിനായി മെയ് ഒന്നിനും മെയ് 9 നും ഇടയിൽ ഹരിയാനയിലെ കമ്പനിയുടെ പ്ലാന്റുകളിലെ കാർ ഉത്പാദനം നിർത്തുമെന്ന് മാരുതി സുസുക്കി അറിയിച്ചിരുന്നു. ദില്ലി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഓക്സിജൻ പ്രതിസന്ധി നേരിടുമ്പോഴാണ് സമയത്താണ് മാരുതിയുടെ ശ്രമങ്ങൾ.

ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ സഹായിക്കുമെന്ന് ഹ്യൂണ്ടായിയും അറിയിച്ചിട്ടുണ്ട്. കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായി പ്രഖ്യാപിച്ച 20 കോടി ദുരിതാശ്വാസ ഫണ്ടിന്റെ ഭാഗമായി, നിലവിലെ പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആളുകളെ സഹായിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും വൈറസിനെതിരായ പോരാട്ടത്തിൽ പങ്കാളിയായിരുന്നു. 122 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിർമിച്ചുകൊണ്ടാണ് രംഗത്തെത്തിയിട്ടുള്ളത്. ഹരിദ്വാറിലെ രാമകൃഷ്ണ മിഷൻ സേവാശ്രമ, ജില്ലാ ഭരണകൂടം എന്നിവയുമായി ചേർന്നാണ് ഹീറോ പ്രവർത്തിക്കുന്നത്. കൂടാതെ, ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ വ്യക്തിഗത ഉപയോഗത്തിനായി മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും ഹീറോ നൽകിയിട്ടുണ്ട്.

Read more about: ford
English summary

Ford India to donate ₹1.48-crore Covid-19 relief in India and Brazil

Ford India to donate ₹1.48-crore Covid-19 relief in India and Brazil
Story first published: Friday, April 30, 2021, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X