നവംബറിൽ ചരിത്ര നിക്ഷേപം നടത്തി വിദേശ നിക്ഷേപകർ, ഓഹരികളിൽ നിക്ഷേപിച്ചത് 60,358 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് പിന്തുണയായി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) നവംബറിൽ ഇന്ത്യൻ വിപണികളിൽ 62,951 കോടി രൂപ നിക്ഷേപിച്ചു. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വിദേശ പോ‍ർട്ട്ഫോളിയോ നിക്ഷേപകരുടെ വിവരങ്ങൾ ലഭ്യമാക്കിയതിനുശേഷമുള്ള ഇക്വിറ്റി വിഭാഗത്തിലെ ഒരു മാസത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ 22,033 കോടി രൂപയാണ് വിദേശ നിക്ഷേപകർ നിക്ഷേപിച്ചത്.

 

182 കോടി രൂപയ്ക്ക് അർബൻ ലാഡറിലെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കി അംബാനി, ലക്ഷ്യം ഓൺലൈൻ വിപണി

എന്നാൽ നവംബർ 3 മുതൽ 27 വരെ മൊത്തം നിക്ഷേപം 62,951 കോടി രൂപയായി. ഓഹരി വിഭാ​ഗത്തിൽ 60,358 കോടി രൂപയും ഡെറ്റ് വിഭാഗത്തിൽ 2,593 കോടി രൂപയും നിക്ഷേപിച്ചുവെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വ്യക്തമാക്കി. ആഗോള വിപണികൾ വികസിത വിപണികളേക്കാൾ ഉയർന്നുവരുന്ന വിപണികളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നു എന്നതിന്റെ സൂചനകളാണിതെന്ന് നിരീക്ഷകർ പറയുന്നു.

നവംബറിൽ ചരിത്ര നിക്ഷേപം നടത്തി വിദേശ നിക്ഷേപകർ, ഓഹരികളിൽ നിക്ഷേപിച്ചത് 60,358 കോടി രൂപ

കാരണം വളർന്നുവരുന്ന വിപണികളിൽ വിപരീതഫലങ്ങൾ വളരെ കൂടുതലാണ്. വളർന്നുവരുന്ന മറ്റ് വിപണികളായ ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിലും വിദേശ നിക്ഷേപങ്ങളിൽ സമാനമായ പ്രവണത കാണുന്നതായും നിരീക്ഷകർ പറയുന്നു.

രണ്ടായിരം കോടിയുടെ വൻ തട്ടിപ്പ്, പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐയ്ക്ക്

ബ്ലൂ ചിപ്പുകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടക്കുന്നത്. തുടർന്ന് ബാങ്കിംഗ് മേഖലയാണുള്ളത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളും മറ്റും നവംബറിലെ നിക്ഷേപത്തെ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ഡോളറിലെ ഇടിവാണ് നവംബറിൽ എഫ്പിഐ നിക്ഷേപത്തിന് മറ്റൊരു കാരണമായത്. സാമ്പത്തിക രംഗത്തുണ്ടായിട്ടുള്ള പുരോഗതിയും എഫ്‌പി‌ഐ നിക്ഷേപം ഉയരാൻ കാരണമായിട്ടുണ്ട്.

English summary

Foreign Portfolio Investors Made Historic Investments Of Rs 60,358 Crore In Equities In November | നവംബറിൽ ചരിത്ര നിക്ഷേപം നടത്തി വിദേശ നിക്ഷേപകർ, ഓഹരികളിൽ നിക്ഷേപിച്ചത് 60,358 കോടി രൂപ

Foreign portfolio investors (FPIs) invested Rs 62,951 crore in Indian markets in November to support the economy. Read in malayalam.
Story first published: Monday, November 30, 2020, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X