നാലായിരം കോടിരൂപ ലക്ഷ്യമിട്ട് ഐപിഒകള്‍ വരുന്നു... നാല് കമ്പനികള്‍ രംഗത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നത് ഓഹരി വിപണിയെ ബാധിച്ചുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ തരംഗത്തില്‍ ലോകമെമ്പാടും ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരുന്നു. അതില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് രണ്ടാം തരംഗം ആഞ്ഞടിച്ചത്.

 

എന്തായാലും ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രതീക്ഷ പകരുന്ന ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) വിപണി സജീവമാകുന്നു എന്നതാണ് ആ വാര്‍ത്ത!

നാലായിരം കോടിരൂപ ലക്ഷ്യമിട്ട് ഐപിഒകള്‍ വരുന്നു... നാല് കമ്പനികള്‍ രംഗത്ത്

നാല് പ്രമുഖ കമ്പനികള്‍ ആണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. വിപണിയില്‍ നിന്ന് മൊത്തം നാലായിരം കോടി രൂപയോളമാകും ഇവര്‍ സമാഹരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഐപിഒ വന്‍ വിജയമായിരുന്നു എന്നത് കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.

ശ്യാം മെറ്റാലിക്‌സ്, ദോഡ്‌ല ഡയറി, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്), ക്ലീന്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്നിവയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. ഈ നാല് കമ്പനികളും മുമ്പ് ഐപിഒയ്ക്ക് ഒരുങ്ങിയിരുന്നവയായിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ആ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു അന്ന്.

ഇക്കൂട്ടത്തില്‍ ഐപിഒയിലൂടെ ഏറ്റവും അധികം തുക സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ക്ലീന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ്. ഇവര്‍ 1,400 കോടി രുപയാണ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. ശ്യാം മെറ്റാലിക്‌സ് 1,100 കോടി സമാഹരിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. ദോഡ്‌ല ഡയറി 800 കോടി രൂപയും കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ്) 700 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു എന്നാണ് വാര്‍ത്തകള്‍.

കല്യാണ്‍ ജ്വല്ലേഴ്‌സ് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ഐപിഒ നടത്തിയ കമ്പനികളില്‍ ഭൂരിഭാഗവും വലിയ വിജയമാണ് നേടിയത്. കണക്കുകള്‍ പരിശോധിച്ചാല്‍, ഇത്തരത്തില്‍ വിപണിയില്‍ എത്തിയ എഴുപത് ശതമാനത്തോളം കമ്പനികളും ലിസ്റ്റ് ചെയ്ത ദിവസം തന്നെ വലിയ നേട്ടം ഓഹരി ഉടമകള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പുതിയതായി ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗത്തിലുള്ളവയാണ്. ഓഹരി വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും ഈ വിഭാഗങ്ങളിലുള്ള ഓഹരികള്‍ മെട്ടപ്പെട്ട നിലയില്‍ എത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

 

ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

നിങ്ങള്‍ക്ക് ഭവനവായ്പയുണ്ടോ? പലിശ നിരക്ക് കുറയ്ക്കുവാന്‍ ഉടന്‍ തന്നെ ബാങ്കിനെ സമീപിക്കൂ!

30 വയസ്സിന് മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക പാഠങ്ങള്‍

English summary

Four Companies to go for IPO aiming 4,000 crore investment

Four Companies- Shyam Metalics, Dodla Diary, Krishna Institute of Medical Sciences and Clean Science and Technology to go for IPO aiming 4,000 crore investment.
Story first published: Sunday, May 16, 2021, 1:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X