ബജറ്റിന് ഇനി വെറും നാല് ദിവസങ്ങൾ മാത്രം, ഓഹരി വിപണിയിൽ വൻ തകർച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റിന് മുന്നോടിയായി നിക്ഷേപകർ വൻ തോതിൽ വിറ്റഴിക്കൽ നടത്തിയതോടെ ബി‌എസ്‌ഇ സെൻസെക്‌സും നിഫ്റ്റിയും ബുധനാഴ്ച കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 937 പോയിൻറ് അഥവാ 1.94 ശതമാനം ഇടിഞ്ഞ് 47,409.93 ൽ എത്തി. 50 ഓഹരികളുള്ള നിഫ്റ്റി 271.40 പോയിൻറ് അഥവാ 1.91 ശതമാനം ഇടിഞ്ഞ് 13,967.50 ൽ എത്തി.

 

ഇന്നത്തെ നഷ്ടം

ഇന്നത്തെ നഷ്ടം

വരാനിരിക്കുന്ന ബജറ്റ് സർക്കാരിനെ സംബന്ധിച്ചിടത്തോളം അൽപ്പം പ്രതിസന്ധി നിറഞ്ഞതാണ്. ഇന്നത്തെ വിൽപ്പനയിൽ നിക്ഷേപകർക്ക് 2.6 ലക്ഷം കോടി രൂപ നഷ്ടമായി. തിങ്കളാഴ്ചത്തെ 192.26 ലക്ഷം കോടി രൂപയിൽ നിന്ന് വിപണി മൂല്യം 189.66 ലക്ഷം കോടി രൂപയായി കുറഞ്ഞു. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വിപണി അടച്ചിരിക്കുകയായിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ

യുഎസ് ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ.കോം സിംഗപ്പൂർ ആർട്രേറ്ററുടെ തീരുമാനം നടപ്പാക്കണമെന്ന് ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 2.37 ശതമാനം ഇടിഞ്ഞു.

നഷ്ടം ഇങ്ങനെ

നഷ്ടം ഇങ്ങനെ

ബാങ്കിംഗ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത്. എൻ‌എസ്‌ഇയുടെ ബാങ്കിംഗ് ഉപ സൂചികയായ നിഫ്റ്റി ബാങ്ക് 2.93 ശതമാനം ഇടിഞ്ഞു. മൂന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്ത ആക്സിസ് ബാങ്ക് 4 ശതമാനം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ് (4.17 ശതമാനം), ഗെയിൽ (4.02 ശതമാനം), ഇൻഡസ്ഇൻഡ് ബാങ്ക് (3.61 ശതമാനം), ഡോ. റെഡ്ഡീസ് ലാബ് (-3.41 ശതമാനം), സൺ ഫാർമ (-2.83 ശതമാനം), ടൈറ്റൻ കമ്പനി (-3.87%) എന്നിങ്ങനെയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. എഫ്‌എം‌സി‌ജി ഒഴികെ മറ്റ് മിക്ക മേഖല സൂചികകളും ഇന്ന് നഷ്ടത്തിലായിരുന്നു. എൻ‌എസ്‌ഇയിൽ വ്യാപാരം നടന്ന 1,624 ഓഹരികളിൽ 451 എണ്ണം മാത്രമാണ് ഇന്ന് നേട്ടം കൈവരിച്ചത്. മറ്റ് 1,173 ഓഹരികൾ നഷ്ടത്തിലാണ്.

നേട്ടക്കാർ

നേട്ടക്കാർ

അതേസമയം, നിഫ്റ്റിയിൽ ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 2.58 ശതമാനം വർധനവ് രേഖപ്പെടുത്തി. എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസും വിപ്രോയും 2.33 ശതമാനവും 2.05 ശതമാനവും ഉയർന്നു. അൾട്രാടെക് സിമൻറ്, ഐടിസി, എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്സിഎൽ ടെക്, നെസ്‌ലെ എന്നിവയാണ് നിഫ്റ്റിയിലെ പ്രധാന നേട്ടക്കാർ.

ആഗോള വിപണി

ആഗോള വിപണി

യൂറോപ്യൻ ഓഹരികൾ കൂടുതലും നഷ്ടത്തിലായിരുന്നു. ജർമ്മനിയുടെ ഡാക്സ് 0.39 ശതമാനവും ലണ്ടനിലെ എഫ് ടി എസ് ഇ 100 സൂചിക 0.16 ശതമാനവും ഫ്രാൻസിന്റെ സിഎസി 40 സൂചിക 0.26 ശതമാനവും ഇടിഞ്ഞു. ഏഷ്യൻ‌ ഓഹരികൾ‌ ഇന്ന്‌ സമ്മിശ്രമായി അവസാനിച്ചു. ഡോവ് ഫ്യൂച്ചേഴ്സ് 0.27% ഇടിഞ്ഞു. എസ് ആന്റ് പി 500 ഫ്യൂച്ചേഴ്സ് 0.14 ശതമാനവും നാസ്ഡാക്ക് ഫ്യൂച്ചേഴ്സ് 0.42 ശതമാനവും ഉയർന്നു.

English summary

Four days to go before the budget, the stock market plummets | ബജറ്റിന് ഇനി വെറും നാല് ദിവസങ്ങൾ മാത്രം, ഓഹരി വിപണിയിൽ വൻ തകർച്ച

The BSE Sensex and the Nifty fell sharply on Wednesday on heavy selling by investors ahead of the Union Budget. Read in malayalam.
Story first published: Wednesday, January 27, 2021, 18:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X