ചെന്നൈയില്‍ സ്ഥാപിച്ച ഈ കമ്പനിയുടെ 500 ജീവനക്കാര്‍ ഇന്ന് കോടിപതികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കസ്റ്റമര്‍ സര്‍വീസ് സോഫ്‌റ്റ്വെയര്‍ നിര്‍മാതാക്കളായ ഫ്രഷ്‌വര്‍ക്ക്‌സ് കമ്പനി സ്ഥാപിക്കപ്പെടുന്നത് ചെന്നൈയിലായിരുന്നുവെങ്കിലും നിലവില്‍ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കാലിഫോര്‍ണിയയിലാണ്. കഴിഞ്ഞ ദിവസമാണ് കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടത്. പബ്ലിക്കില്‍ നിന്നും 1 ബില്യണ്‍ ഡോളറിലധികം തുക കമ്പനി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം ഏകദേശം 10 ബില്യണ്‍ ഡോളറിന് മുകളിലെത്തി. ഇതിലൂടെ കമ്പനിയിലെ 500 ജീവനക്കാര്‍ കോടിപതികളാകുകയും ചെയ്യും.

 
ചെന്നൈയില്‍ സ്ഥാപിച്ച ഈ കമ്പനിയുടെ 500 ജീവനക്കാര്‍ ഇന്ന് കോടിപതികള്‍

ബുധനാഴ്ച വിപണി ആരംഭിച്ചപ്പോള്‍ 46.67 ഡോളറായിരുന്നു ഒരു ഓഹരിയുടെ വില. ലിസറ്റ് ചെയ്ത 36 ഡോളറില്‍ നിന്നും ഏകദേശം 30 ശതമാനത്തിന്റെ വര്‍ധനവ്. ഫ്രഷ് വര്‍ക്ക്‌സ് ഐപിഒയില്‍ ആകെ 28.5 മില്യണ്‍ ഓഹരികളാണുണ്ടായത്. ഓരോ ഓഹരിയ്ക്കും 36 ഡോളര്‍ വീതമായിരുന്നു വില.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും - ഇവിടെ വായിക്കാം

ചെന്നൈയില്‍ ഞങ്ങളിത് ആരംഭിക്കുമ്പോള്‍ ഇങ്ങനെ ഒരു കാര്യം ഞങ്ങളുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. കാലം മുന്നോട്ട് പോകും തോറും ഞങ്ങള്‍ സ്വപ്‌നങ്ങളുടെ ധൈര്യം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് എന്ത് തോന്നലുണ്ടാക്കുന്നു എന്ന കാര്യമോര്‍ത്താണ് എനിക്ക് ആകാംക്ഷ. ഇതിന് ശേഷം ഇന്ത്യയില്‍ നിന്നും ധാരാളം ഗ്ലോബല്‍ പ്രൊഡക്ട് കമ്പനികള്‍ വളര്‍ന്ന് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - ഫ്രഷ് വര്‍ക്ക്‌സ സ്ഥാപകന്‍ ഗിരിഷ് മാതൃഭൂദം പറഞ്ഞു.

Also Read : 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ? - ഇവിടെ വായിക്കാം

ഈ ഐപിഒ തനിക്ക് ഏറെ ആത്മ നിര്‍വൃതി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രഷ് വര്‍ക്ക്‌സിന്റെ ജീവനക്കാരില്‍ 76 ശതമാനം പേര്‍ക്കും കമ്പനിയില്‍ ഓഹരികളുണ്ട്. അതിലൂടെ അവര്‍ക്ക് വലിയ നേട്ടം സ്വന്തമാക്കുവാനും ഇതുവഴി സാധിച്ചതാണ് അതിന്റെ കാരണമെന്നും ഗിരിഷ് കൂട്ടിച്ചേര്‍ത്തു. കമ്പനി ജീവനക്കാരില്‍ 500ല്‍ അധികം പേര്‍ ഇപ്പോള്‍ കോടിപതികളാണ്. അതില്‍ 70 ശതമാനം പേരും 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ! - ഇവിടെ വായിക്കാം

ഫ്രഷ് വര്‍ക്ക്‌സിന്റെ പ്രധാന ഓഹരി ഉടമകള്‍ ടൈഗര്‍ ഗ്ലോബലും ആക്‌സല്‍ ഇന്ത്യയുമാണ്. ടൈഗര്‍ ഗ്ലോബലിന് 26 ശതമാനവും ആക്‌സല്‍ ഇന്ത്യയ്ക്ക് 25 ശതമാനവുമാണ് ഓഹരി വിഹിതമുള്ളത്. ഫ്രഷ് വര്‍ക്ക്‌സിലെ ആദ്യ നിക്ഷേപകരായിരുന്നു ആക്‌സല്‍. കമ്പനിയുടെ വളര്‍ച്ചയ്ക്കും നേട്ടത്തിനുമെല്ലാം പരിപൂര്‍ണ പിന്തുണയും ആക്‌സല്‍ ഇന്ത്യ നല്‍കുകയും ചെയ്തിരുന്നു.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം? - ഇവിടെ വായിക്കാം

വിസി ഫേമായ സെക്വോയ ക്യാപിറ്റലിന് ഫ്രഷ് വര്‍ക്ക്‌സില്‍ 12 ശതമാനം ഓഹരികളുണ്ട്. കമ്പനി സ്ഥാപകനായ ഗിരിഷിന് ഏകദേശം 7 ശതമാനം ഓഹരികളാണുള്ളത്. ആഗോള ഭീമന്‍ ഗൂഗിളിന് ഫ്രഷ് വര്‍ക്ക്‌സില്‍ 8 ശതമാനം ഓഹരികളുണ്ട്.

 

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്! - ഇവിടെ വായിക്കാം

കാലിഫോര്‍ണിയയിലെ സാന്‍ മറ്റേയോവിലാണ് ഫ്രഷ് വര്‍ക്ക്‌സിന്റെ ഹെഡ് ക്വാട്ടേഴ്‌സ് ഉള്ളത്. എന്നാല്‍ അതേ സമയം കമ്പനിയുടെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും എഞ്ചിനീയറിംഗ് ജീവനക്കാരുമുള്ളത് ചെന്നൈയിലാണ്. കോഗ്നിസെന്റും സിഫി ടെക്‌നോളജീസുമാണ് ചൈന്നൈയിലുള്ള കമ്പനികളില്‍ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് കമ്പനികള്‍.

Read more about: stock
English summary

freshworks got listed on nasdaq stock exchange; company value raised more than 10 billion dollar | ചെന്നൈയില്‍ സ്ഥാപിച്ച ഈ കമ്പനിയുടെ 500 ജീവനക്കാര്‍ ഇന്ന് കോടിപതികള്‍

freshworks got listed on nasdaq stock exchange; company value raised more than 10 billion dollar
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X