ഒക്ടോബര്‍ 1 മുതല്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ആറ് പ്രധാന മാറ്റങ്ങള്‍, എന്തൊക്കെയാണെന്നറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ നമ്മുടെ ദൈനം ദിന സാമ്പത്തിക കാര്യങ്ങളില്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ നടപ്പിലാകും. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും അടുത്ത മാസം മുതല്‍ മാറ്റങ്ങളുണ്ടാകും. സാധാരണക്കാരനായ ഒരു വ്യക്തിയുടെ നിത്യ ജീവിതത്തില്‍ ഈ മാറ്റങ്ങള്‍ ഏതൊക്കെ രീതിയിലാണ് ബാധിക്കുക എന്ന് നിര്‍ബന്ധമായും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

ചെക്ക് ബുക്കുകള്‍, ഓട്ടോ ഡെബ്റ്റ് പെയ്‌മെന്റുകള്‍, എല്‍പിജി സിലിണ്ടര്‍ വില, പല ബാങ്കുകളുടെയും പെന്‍ഷന്‍ തുടങ്ങി ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലെത്തുന്ന മാറ്റങ്ങള്‍ പലതാണ്. എന്തൊക്കെയാണ് അടുത്ത മാസം മുതല്‍ മാറാന്‍ പോകുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്ന് നമുക്ക് പരിശോധിക്കാം.

Also Read : 75,000 രൂപയും കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പും, അതും പ്രീമിയം നല്‍കാതെ തന്നെ! ഈ സര്‍ക്കാര്‍ പദ്ധതി അറിയാമോ?

പാചക വാതക സിലിണ്ടറിന് വിലയേറും

പാചക വാതക സിലിണ്ടറിന് വിലയേറും

ഒക്ടോബര്‍ ഒന്നിന് പെട്രോളിയം കമ്പനികള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറുകളുടെ വില പ്രസിദ്ധപ്പെടുത്തും. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ വിലയില്‍ 100 രൂപയുടെ വരെ വര്‍ധനവ് വരുത്താന്‍ സാധ്യതയുണ്ട്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ (ബ്രെന്റ് ക്രൂഡ് ) വില ഒരിക്കല്‍ കൂടി 80 ഡോളറെന്ന നിരക്കിന് സമീപത്തെത്തിയിരിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നേരത്തെ 2018 ഒക്ടോബര്‍ മാസത്തില്‍ ബാരലിന് 78.24 ഡോളറെന്ന റെക്കോര്‍ഡ് ഉയര്‍ത്തില്‍ ക്രൂഡ് ഓയില്‍ വില എത്തിയിരുന്നു.

Also Read : 5,000 രൂപ പ്രതിമാസ നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളില്‍ വളര്‍ന്ന 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സ്‌കീമുകള്‍

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് കാരണം വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വില വര്‍ധിക്കുവാനുള്ള സാധ്യതയുണ്ട്.

ഭക്ഷണ ബില്ലില്‍  എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ നമ്പറും

ഭക്ഷണ ബില്ലില്‍ എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ നമ്പറും

ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടയുടമകള്‍ക്കും ഒക്ടോബര്‍ 1 മുതല്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഭക്ഷ്യോത്പന്നങ്ങളുടെ ബില്ലില്‍ എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ നമ്പറും നല്‍കിയിരിക്കണം. ബില്ലില്‍ എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത കടയുടമകള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകും. ജയില്‍ ശിക്ഷവരെ ഇത്തരം വ്യക്തികള്‍ക്ക് ലഭിച്ചേക്കാം.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 10 വര്‍ഷത്തില്‍ 50 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം?

പഴയ ചെക്കുകള്‍ ഉപയോഗ്യ ശൂന്യമാകും

പഴയ ചെക്കുകള്‍ ഉപയോഗ്യ ശൂന്യമാകും

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (ഒബിസി), യൂനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ സാധുതയുണ്ടാവുകയില്ല. മറ്റ് ബാങ്കുകളുമായി ഈ ബാങ്കുകള്‍ ലയന പ്രക്രിയകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതില്‍ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് നമ്പറുകള്‍, ചെക്ക് ബുക്കുകള്‍, ഐഎഫ്എസ്‌സി കോഡ്, എംഐസിആര്‍ കോഡ് എന്നിവയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉപയോക്താക്കള്‍ പഴയ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ ഇത് സാധ്യമാവുകയില്ല. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്ക് വാങ്ങിക്കാം.

Also Read : 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ

പെന്‍ഷന്‍ നിയമങ്ങളില്‍ മാറ്റം

പെന്‍ഷന്‍ നിയമങ്ങളില്‍ മാറ്റം

അടുത്ത മാസം മുതല്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റമുണ്ടാകും. 80 വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടുത്ത മാസം മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലെ ജീവന്‍ പ്രമാണ്‍ സെന്റേര്‍സ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്‌സ് സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിനായി നിശ്ചയിച്ചിരിക്കുന്ന സമയ പരിധി നവംബര്‍ 30 വരെയാണ്.

Also Read : ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ മാറ്റം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ മാറ്റം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വരുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലെ ജൂനിയര്‍ ജീവനക്കാര്‍ക്ക് അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് ബാധകമാണ്. 2021 ഒക്ടോബര്‍ മുതല്‍ എംഎസ്‌സി കമ്പനികളിലെ ജൂനിയര്‍ ജീവനക്കാര്‍ അവരുടെ വേതനത്തിന്റെ 10 ശതമാനം മ്യൂച്വല്‍ ഫണ്ട് യൂനിറ്റുകളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. 2023 ഒക്ടോബര്‍ 1 മുതല്‍ നിക്ഷേപ വിഹിതം ശമ്പളത്തിന്റെ 20 ശതമാനമായിരിക്കും.

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

ഓട്ടോ ഡെബിറ്റ് പെയ്‌മെന്റില്‍ മാറ്റമുണ്ടാകും

ഓട്ടോ ഡെബിറ്റ് പെയ്‌മെന്റില്‍ മാറ്റമുണ്ടാകും

ഒക്ടോബര്‍ 1 മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പെയ്‌മെന്റുകളുടെ നിയമത്തില്‍ മാറ്റമുണ്ടാകും. ഇതു പ്രകാരം ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കാതെ ബാങ്കിന് ഓട്ടോ പെയ്‌മെന്റുകളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം കുറയ്ക്കുവാന്‍ സാധിക്കുകയില്ല. ബാങ്ക് മുന്‍കൂറായി ഇത് സംബന്ധിച്ച വിവരങ്ങള്‍ നിങ്ങളെ അറിയിച്ചതിന് ശേഷമായിരിക്കും ബാങ്ക് അക്കൗണ്ടില്‍ നിന്നും തുക കിഴിയ്ക്കുക. അക്കൗണ്ട് ഉടമയുടെ അനുമതി ഇതിനാവശ്യമാണ്.

Read more about: finance
English summary

from auto debit payment to LPG cylinder price; These financial things are changing from next month | ഒക്ടോബര്‍ 1 മുതല്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ആറ് പ്രധാന മാറ്റങ്ങള്‍, എന്തൊക്കെയാണെന്നറിയൂ

from auto debit payment to LPG cylinder price; These financial things are changing from next month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X