ഇഎം‌ഐ മൊറട്ടോറിയം മുതൽ എൽ‌പി‌ജി വില വരെ: സെപ്റ്റംബർ മുതലുള്ള മാറ്റങ്ങൾ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെപ്റ്റംബർ 1 മുതൽ, നിങ്ങളുടെ സ്വകാര്യ ധനകാര്യത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. കൊറോണ വൈറസ് മഹാമാരി കാരണം, പ്രതിസന്ധിയെ നേരിടാൻ ആളുകളെ സഹായിക്കുന്നതിന് നിരവധി നിയമങ്ങളും സേവനങ്ങളും സർക്കാർ നൽകിയിരുന്നു. എന്നാൽ കൊവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും രാജ്യം അൺലോക്ക് 4.0ൽ എത്തുകയും ചെയ്തതോടെ രാജ്യം സാധാരണ നിലയിലേക്ക് വരികയാണ്. അതുകൊണ്ട് തന്നെ സെപ്റ്റംബർ മുതൽ മാറ്റങ്ങൾ വരുന്ന അഞ്ച് കാര്യങ്ങൾ ഇതാ..

 

ഇഎംഐ മൊറട്ടോറിയം

ഇഎംഐ മൊറട്ടോറിയം

റിസർവ് ബാങ്ക് മാർച്ചിൽ പ്രഖ്യാപിച്ച വായ്പ ഇഎംഐകളുടെ മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31 ന് അവസാനിച്ചു. വായ്പാ ഇഎംഐകൾക്ക് റിസർവ് ബാങ്ക് മൂന്ന് മാസത്തെ മൊറട്ടോറിയമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇത് ഓഗസ്റ്റ് 31 വരെ നീട്ടി. ബാങ്കുകൾ മൊറട്ടോറിയം ഇനിയും നീട്ടാൻ സാധ്യതയില്ല, മാത്രമല്ല സെപ്റ്റംബർ 1 മുതൽ ഉപഭോക്താക്കൾ ഇഎംഐകൾ നൽകണം.

ആദായനികുതി റിട്ടേണ്‍: പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ കേന്ദ്രം

മെട്രോ പ്രവർത്തനം

മെട്രോ പ്രവർത്തനം

ഡൽഹി, നോയിഡ, കൊച്ചി എന്നിവിടങ്ങളിൽ മെട്രോ പ്രവർത്തനം സെപ്റ്റംബർ 7 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. മാർച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന ജനത കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ മുതൽ മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് ഇതുവരെ മെട്രോ സേവനങ്ങൾ പുന:രാരംഭിച്ചിരുന്നില്ല.

ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ആപ്പിന്റെ നടപടിക്ക് പാരയുമായി മെട്രോമാന്‍

എൽപിജി സിലിണ്ടർ വില

എൽപിജി സിലിണ്ടർ വില

എൽപിജി വില എല്ലാ മാസവും പരിഷ്കരിക്കും. എൽ‌പി‌ജി സിലിണ്ടർ ഗ്യാസ് വിലയും സെപ്റ്റംബർ ഒന്നിന് മാറാൻ സാധ്യതയുണ്ട്. കൊറോണ വൈറസ് പാൻഡെമിക് കണക്കിലെടുത്ത്, പാചക വാതക വില കുറച്ചുകൊണ്ട് സർക്കാർ കുറച്ച് ആശ്വാസം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

ഭാരത് ഗ്യാസ് ഇനി വാട്ട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം, എങ്ങനെ?

വിമാന ടിക്കറ്റ് നിരക്ക്

വിമാന ടിക്കറ്റ് നിരക്ക്

കൊവിഡ് -19 മഹാമാരി വ്യോമയാന ബിസിനസിനെ കാര്യമായി ബാധിച്ചു. ലോകമെമ്പാടുമുള്ള മിക്ക എയർലൈനുകളും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ, സെപ്റ്റംബർ മുതൽ വിമാനക്കമ്പനികൾ വിമാന നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ഓപ്പൺ എയർ തിയേറ്ററുകൾ

ഓപ്പൺ എയർ തിയേറ്ററുകൾ

2020 സെപ്റ്റംബർ 21 മുതൽ ഓപ്പൺ എയർ തിയേറ്ററുകൾക്ക് പ്രവർത്തിക്കാം. കൂടാതെ, വ്യക്തികളുടെയും ചരക്കുകളുടെയും അന്തർ സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. പ്രത്യേക അനുമതി, അംഗീകാരം, ഇ-പെർമിറ്റ് തുടങ്ങിയ കാര്യങ്ങൾ ആവശ്യമില്ല.

English summary

From EMI moratorium to LPG prices: What are the changes from September? | ഇഎം‌ഐ മൊറട്ടോറിയം മുതൽ എൽ‌പി‌ജി വില വരെ: സെപ്റ്റംബർ മുതലുള്ള മാറ്റങ്ങൾ എന്തെല്ലാം?

Here are five things that will change from September. Read in malayalam.
Story first published: Tuesday, September 1, 2020, 12:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X