ഒമ്പത് ദിവസവും വില കൂടി പെട്രോളും ഡീസലും; ജനം നേരിടാന്‍ പോകുന്നത് കടുത്ത വെല്ലുവിളി... എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പെട്രോളിനും ഡീസലിനും ഓരോ ദിനവും വിവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസമായി എല്ലാ ദിനവും വില കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ചിലയിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ മറികടക്കുകയും ചെയ്തിരിക്കുന്നു.

 

കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 90 രൂപയും കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91. 24 രൂപയാണ് ഇപ്പോള്‍. ഡീസല്‍ വില 85 .51 രൂപയും. ഇന്ധന വില കൂടുമ്പോള്‍ യാത്രാ ചെലവ് മാത്രമാണോ കൂടുക? എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിക്കാന്‍ പോകുന്നത്? പരിശോധിക്കാം...

യാത്രാ ചെലവ് കൂടും

യാത്രാ ചെലവ് കൂടും

ഇന്ധന വില കൂടുമ്പോള്‍ സ്വാഭാവികമായും യാത്രാ ചെലവും കൂടും. വ്യക്തിഗത യാത്രകള്‍ക്കായി പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഇന്ത്യയില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ പെട്രോള്‍ വില വര്‍ദ്ധനയാണ് കാര്‍, ബൈക്ക് യാത്രികരെ ഏറ്റവും വലയ്ക്കുക.

ഡീസല്‍ ചെലവ്

ഡീസല്‍ ചെലവ്

ഡീസല്‍ വാഹനങ്ങളുടെ ആകര്‍ഷണം ഉയര്‍ന്ന മൈലേജിനൊപ്പം കുറഞ്ഞ ഇന്ധന വിലയും ആയിരുന്നു. എന്നാലിപ്പോള്‍ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ വലിയ അന്തരമില്ല. ഡീസല്‍ വില കൂടുന്നത് പൊതുഗതാഗത സംവിധാനത്തേയും തകിടം മറിക്കുകയാണ് ഇപ്പോള്‍.

അല്ലെങ്കിലേ പ്രതിസന്ധി

അല്ലെങ്കിലേ പ്രതിസന്ധി

ബസ്, ടാക്‌സി സേവനങ്ങള്‍ എല്ലാ ംതന്നെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. അതിനിടയിലാണ് പെട്രോള്‍, ഡീസല്‍ വിലയിലെ ഈ വലിയ വര്‍ദ്ധന. ബസ്സുകളും ടാക്‌സികളും കൂടുതല്‍ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

വിലക്കയറ്റം വരും

വിലക്കയറ്റം വരും

ഇന്ധന വില കൂടുന്നത് അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനയ്ക്കും വഴിവയ്ക്കും. ഡീസല്‍ വിലയാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. ചരക്കുനീക്കത്തിന്റെ ചെലവ് കൂടുമ്പോള്‍ അത് പൊതുവിപണിയിലും ചില്ലറ വിപണിയിലും പ്രതിഫലിക്കും. ഉപ്പ് മുതല്‍ കര്‍പ്പൂരത്തിന് വരെ വിലകൂടുമെന്ന് അര്‍ത്ഥം.

വ്യവസായ മേഖല

വ്യവസായ മേഖല

വ്യവസായ മേഖലയേയും ഇന്ധന വില വര്‍ദ്ധന വലിയ തോതില്‍ ബാധിക്കും. പല വ്യവസായങ്ങള്‍ക്കും പ്രധാന അസംസ്‌കൃത വസ്തുവും ഇന്ധവും പെട്രോളിയം ഉത്പന്നങ്ങളാണ്. ഉത്പാദന ചെലവ് കൂട്ടുന്നതിനൊപ്പം, നേരത്തെ സൂചിപ്പിച്ച ചരക്ക് നീക്കത്തിന്റെ ചെലവ് കൂടി വരുമ്പോള്‍ വിലക്കയറ്റത്തിലേക്കാണ് കാര്യങ്ങള്‍ എത്തുക.

മീനിനും വില കൂടും

മീനിനും വില കൂടും

പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുകയറിയാല്‍ അത് മീന്‍ വിലയിലും വലിയ തോതില്‍ പ്രതിഫലിക്കും. മണ്ണെണ്ണ സബ്‌സിഡി കേന്ദ്രം എടുത്തുകളഞ്ഞത് മത്സ്യബന്ധന മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഈ അടിക്കടിയുള്ള വിലക്കയറ്റവും. ഇന്ധനച്ചെലവെങ്കിലും കിട്ടണമെങ്കില്‍ മീന്‍വില കൂട്ടേണ്ട അവസ്ഥയിലാണ് മീന്‍പിടിത്തക്കാര്‍. ഇടനിലക്കാര്‍ വഴി ഇത് വിപണിയില്‍ എത്തുമ്പോള്‍ ഗതാഗത ചെലവിനേയും ഇന്ധന വില വര്‍ദ്ധന സ്വാധീനിക്കും. ഉപഭോക്താവ് പൊന്നുംവില കൊടുത്ത് മീന്‍ വാങ്ങേണ്ട സ്ഥിതിയാകും.

ഓരോ മേഖലയിലും

ഓരോ മേഖലയിലും

ഗതാഗത ചെലവ് ഓരോ മേഖലേയും ബാധിക്കുന്ന ഒന്നാണ്. അത് ഓരോ ഉത്പന്നത്തിന്റേയും വില കൂടാന്‍ കാരണമാകും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയാല്‍ അത് അന്തിമ ഉത്പന്നത്തിന്റെ ഉത്പാദന ചെലവിനേയും ബാധിക്കും. അന്തിമ ഉത്പന്നം വീണ്ടും വിപണിയില്‍ എത്തിക്കാന്‍ ഉള്ള ഗതാഗത ചെലവും കൂടി കൂട്ടിയായിരിക്കും ഉപഭോക്താവ് നല്‍കേണ്ടി വരുന്ന വില.

താളം തെറ്റും

താളം തെറ്റും

ഇന്ധന വില വര്‍ദ്ധനയുടെ ആകെത്തുക താളം തെറ്റുന്ന കുടുംബ ബജറ്റ് തന്നെ ആയിരിക്കും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം രാജ്യത്ത് പണപ്പെരുപ്പവും സൃഷ്ടിക്കും. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍, കൊവിഡ് പ്രതിസന്ധിയില്‍ നട്ടെല്ലൊടിഞ്ഞ സാധാരണക്കാര്‍ കൂടുതല്‍ ദുരിതത്തിലാകുമെന്ന് ഉറപ്പാണ്.

English summary

Fuel Price Hike in continuous 9 th day in India, what will be the impact

Fuel Price Hike in continuous 9 th day in India, what will be the impact.
Story first published: Tuesday, February 16, 2021, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X