ഇന്ധന വിലയില്‍ റോക്കറ്റ് കുതിപ്പ്; പെട്രോള്‍, ഡിസല്‍ വില ഇന്നും കൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മാസത്തില്‍ എല്ലാ ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ആറ് ദിവസത്തില്‍ പെട്രോള്‍ ലിറ്ററിന് 1.21 രൂപയും, ഏഴ് ദിവസത്തില്‍ ഡീസല്‍ ലിറ്ററിന് 1.79 രൂപയും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

 

Also Read : 1 ലക്ഷം രൂപയെ 80 ലക്ഷം രൂപയാക്കി വളര്‍ത്തിയ ഈ മള്‍ട്ടിബാഗ്ഗര്‍ ഓഹരിയെ അറിയാമോ?

ഇന്നത്തെ നിരക്ക്

ഇന്നത്തെ നിരക്ക്

മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 102.39 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 90.77 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.43 രൂപയാണ് വില. ഡീസലിന് 98.48 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104.63 രൂപയിലും ഡീസല്‍ ലിറ്ററിന് 97.66 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്.

Also Read : 1 ലക്ഷം രൂപയുടെ നിക്ഷേപം ആറ് മാസത്തില്‍ വളര്‍ന്നത് 10 ലക്ഷം രൂപയോളമായി! അറിയണം ഈ ഓഹരിയെ

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.37 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 95.49 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 102.80 രൂപയും ഡീസലിന് 95.94 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 79.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 74.15ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണ വില ഉയരാന്‍ കാരണമായേക്കാം.

Also Read : 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെl

ഇന്ധന വില

ഇന്ധന വില

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.

Also Read : 40 വയസ്സ് മുതല്‍ വര്‍ഷം തോറും 50,000 രൂപ വീതം പെന്‍ഷന്‍; ഈ എല്‍ഐസി പോളിസിയെ അറിയാമോ?

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

Also Read : ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടോ? ഈ നികുതി കാര്യങ്ങള്‍ അറിയൂ

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

Read more about: fuel prices
English summary

fuel Price today 03/10/2021 ; petrol, desal rates are in record high | ഇന്ധന വിലയില്‍ റോക്കറ്റ് കുതിപ്പ്; പെട്രോള്‍, ഡിസല്‍ വില ഇന്നും കൂട്ടി

fuel Price today 03/10/2021 ; petrol, desal rates are in record high
Story first published: Sunday, October 3, 2021, 12:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X