പെട്രോള്‍ വിലയില്‍ മാറ്റമില്ല, ഡീസല്‍ വില ഉയര്‍ന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനത്തും പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. എന്നാല്‍ അതേ സമയം ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 20 പൈസയാണ് ഉയര്‍ന്നത്. കേരളത്തില്‍ 23 പൈസ വര്‍ധിച്ചു. തുടര്‍ച്ചയായ 19ാം ദിവസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്.

 

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

ഇന്നത്തെ നിരക്ക്

ഇന്നത്തെ നിരക്ക്

മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയാണ് വില. ഡീസലിന് 88.82 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.26 രൂപയാണ് വില. ഡീസലിന് 96.41 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.42ലും ഡീസല്‍ ലിറ്ററിന് 95.61ലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18ലെത്തി. ഡീസല്‍ ലിറ്ററിന് 93.26 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 101.61 രൂപയും ഡീസലിന് 93.70 രൂപയുമാണ്.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍

വില അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 78.09 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 73.81 ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്.

Also Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

ഇന്ധന വില

ഇന്ധന വില

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

Also Read : ചെറിയ മുതല്‍ മുടക്കില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ ഫ്രാഞ്ചൈസികള്‍ വാങ്ങിക്കൂ

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ആദായം ലഭിക്കുന്നത് എവിടെ നിന്നും?

പാചക വാതക വിലയില്‍ വര്‍ധന

പാചക വാതക വിലയില്‍ വര്‍ധന

പാചക വാതക വിലയിലും ഈ മാസം മാറ്റം വന്നിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് ഉയര്‍ത്തിയത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില സിലിണ്ടറിന് 73.50 രൂപയും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഗാര്‍ഹിക സിലിണ്ടറിന് 892 രൂപയും വാണിജ്യ സിലിണ്ടറിന് 1692.50 രൂപയുമാണ് വില. . 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണു വര്‍ധിച്ചിരിക്കുന്നത്.

Read more about: fuel prices
English summary

fuel Price Today 25/09/2021; no change petrol price, diesel price increased | പെട്രോള്‍ വിലയില്‍ മാറ്റമില്ല, ഡീസല്‍ വില ഉയര്‍ന്നു

fuel Price Today 25/09/2021; no change petrol price, diesel price increased
Story first published: Saturday, September 25, 2021, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X