ജോലി രാജി വച്ചാൽ കിട്ടാനുള്ള മുഴുവൻ തുകയും രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമോ? ഉടൻ നടപടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ജോലി മാറുമ്പോൾ സാധാരണയായി നിങ്ങളുടെ പഴയ തൊഴിലുടമയിൽ നിന്ന് പൂർണ്ണവും അന്തിമവുമായ സെറ്റിൽമെന്റ് തുക ലഭിക്കാൻ ഒരു മാസം വരെ സമയം എടുക്കും. ചില കമ്പനികളിൽ ഇത് രണ്ട് മാസം വരെ നീണ്ടു പോകാറുമുണ്ട്. എന്നാൽ, 2019 ലെ വേതന കോഡ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ ഈ രീതി മാറും. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ തൊഴിലുടമ എല്ലാ വേതനവും ജീവനക്കാരന് നൽകേണ്ടി വരുമെന്നാണ് വിവരം.

ഉൾപ്പെടുന്നവ
 

ഉൾപ്പെടുന്നവ

കോഡിന് കീഴിലുള്ള വേതനത്തിൽ ശമ്പളം, അലവൻസുകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയുള്ള പ്രതിഫലങ്ങൾ ഇവയൊക്കെ ഉൾപ്പെടുന്നു. എന്നാൽ വീട് വാടക, കൈമാറ്റം അലവൻസ്, എൽ‌ടി‌എ മുതലായ ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. 2019 ലെ വേതന കോഡ് പാർലമെന്റ് പാസാക്കിയെങ്കിലും അത് പ്രാബല്യത്തിൽ വരുന്ന തീയതി ഇതുവരെ അറിയിച്ചിട്ടില്ല.

വെറും 3999 രൂപ നിക്ഷേപിച്ച് മാസം 80000 രൂപ നേടാൻ കഴിയുന്ന സുരക്ഷിത ജോലി ഇതാ..

നിലവിലെ രീതി

നിലവിലെ രീതി

നിലവിൽ, പൂർണ്ണവും അന്തിമവുമായ പേയ്‌മെന്റുകൾ തീർപ്പാക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ. കമ്പനികൾ സാധാരണയായി അവരുടെ സ്വന്തം നയങ്ങൾ രൂപപ്പെടുത്തുകയും അവ പിന്തുടരുകയുമാണ് ചെയ്യുന്നത്. എന്നാൽ പുതിയ വേതന കോഡ് അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, എല്ലാ തൊഴിലുടമകളും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മാത്രമല്ല കമ്പനികൾക്ക് നിയമങ്ങൾ സ്വന്തമായി ആവിഷ്കരിക്കാനും കഴിയില്ല.

ജോലി ചെയ്യാൻ ഏറ്റവും മികച്ച 10 കമ്പനികൾ, ഗൂഗിളും ഫേസ്ബുക്കും പട്ടികയിൽ നിന്ന് പുറത്ത്

പിരിച്ചുവിടൽ

പിരിച്ചുവിടൽ

എന്നിരുന്നാലും, പിരിച്ചുവിടൽ, റിട്രെൻ‌മെന്റ് എന്നിവ പോലുള്ള കേസുകൾ‌ക്ക്, അന്തിമ പേയ്‌മെന്റ് നടത്താനുള്ള സമയപരിധി 1936 ലെ വേതന പേയ്മെൻറ് ആക്റ്റ് പ്രകാരമാണ് നടപ്പിലാക്കുക. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച ഉപഭോക്തൃ ചെലവ് സർവേയുടെ അടിസ്ഥാനത്തിലാണ് ഈ വേതന തുക സർക്കാർ നിശ്ചയിക്കുന്നത്.

കാർ വിപണിയിൽ പ്രതിസന്ധി; ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ ഒരുങ്ങുന്നു

Read more about: job ജോലി
English summary

ജോലി രാജി വച്ചാൽ കിട്ടാനുള്ള മുഴുവൻ തുകയും രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമോ? ഉടൻ നടപടി

When you quit job, it usually takes up to a month to get the full and final settlement amount from your old employer. In some companies, this can last up to two months. But this will change once the 2019 wage code notification comes into effect. Read in malayalam.
Story first published: Wednesday, January 22, 2020, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X