ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി: 4 സിഎന്‍ജി സ്റ്റേഷനുകള്‍ കൂടി ഈ വര്‍ഷം സ്ഥാപിക്കും: മന്ത്രി പി രാജീവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയച്ചത്.

 

കൊച്ചി - കൂറ്റനാട് - ബാംഗ്ലൂര്‍ -മംഗ്ലൂര്‍ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 48 കി.മീ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനാണ് 2013-ല്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 450 കി.മീ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ടം യാഥാര്‍ത്ഥ്യമാക്കി. ഇതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പിന് ഉത്തേജനം നല്‍കാനായി. ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകുമെന്നത് വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

വോഡഫോൺ- ഐഡിയ ഓഹരികൾ കൈമാറാമെന്ന് കുമാർ മംഗളം ബിർള: കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ നീക്കം

പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി: 4 സിഎന്‍ജി സ്റ്റേഷനുകള്‍ കൂടി ഈ വര്‍ഷം സ്ഥാപിക്കും: മന്ത്രി പി രാജീവ്

പ്രസ്തുത കമ്പനിക്ക് പ്രകൃതിവാതകം നല്‍കുവാനായി എല്ലാ ജില്ലകളിലും ആവശ്യമായ സംവിധാനം ഗെയ്ല്‍ ഒരുക്കിയിട്ടുണ്ട്. വിതരണത്തിനായുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 10 വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും, സി.എന്‍.ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2026-ഓടെ വിവിധ ജില്ലകളിലായി 615 സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാണ് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നുപോകാത്ത ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്‌ലാന്റിക് ഗള്‍ഫ് & പസഫിക് എന്ന കമ്പനിയെയാണ് പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പ്രസ്തുത കമ്പനി പദ്ധതി നടപ്പിലാക്കുവാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും
എ ജി & പി എന്ന കമ്പനിയും ചേര്‍ന്ന് സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 11 ജില്ലകളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. നിലവില്‍ 3,761 ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. 2022 മാര്‍ച്ചോടെ 54,000 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. പെട്രോനെറ്റ് എല്‍.എന്‍.ജി സ്ഥിതിചെയ്യുന്ന പ്രദേശമെന്ന പരിഗണന നല്‍കി പുതുവൈപ്പിന്‍ പ്രദേശത്ത് സര്‍വ്വേ നടത്തി സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് കമ്പനിയുടെ പരിഗണനയിലാണെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Read more about: വ്യവസായം lpg
English summary

GAIL Pipeline Project: 4 more CNG stations to be set up this year: Minister of Industries

GAIL Pipeline Project: 4 more CNG stations to be set up this year: Minister of Industries
Story first published: Wednesday, August 4, 2021, 0:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X