ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ: ഈ തൊഴിലുകൾ ചെയ്യാനറിയാമോ? ദിവസവും 202 രൂപ വരുമാനം നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. എന്നാൽ മടങ്ങിയെത്തി കുടിയേറ്റ തൊഴിലാളികൾക്ക് മുന്നിൽ ഇപ്പോൾ ഉപജീവന പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കല്യാൺ റോസ്ഗർ അഭിയാൻ എന്ന പദ്ധതി ആരംഭിച്ചു.

ജോലി ലഭിക്കുന്നത് ആർക്ക്?
 

ജോലി ലഭിക്കുന്നത് ആർക്ക്?

ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പ്രകാരം ഒരു തൊഴിലാളിയ്ക്ക് 125 ദിവസം ജോലി ലഭിക്കും. ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ നിന്ന് 25000ൽ അധികം കുടിയേറ്റ തൊഴിലാളികളെയാണ് ഈ പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളിൽ മൂന്നിൽ രണ്ട് പേർക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ജൂണ്‍ മുതല്‍ ഇന്ധനവില ഉയരാന്‍ സാധ്യത; വര്‍ധിക്കുന്നത് ലിറ്ററിന് അഞ്ച് രൂപവരെ

വേതനം

വേതനം

25 തരം ജോലികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികൾക്കായി സർക്കാർ 50000 കോടി രൂപ ചെലവഴിക്കും. ഈ പദ്ധതിയ്ക്ക് കീഴിൽ, തൊഴിലുറപ്പ് വേതനം അനുസരിച്ച് പ്രതിദിന വേതനം നൽകും. ഇതനുസരിച്ച് ഒരു തൊഴിലാളിക്ക് പ്രതിദിനം 202 രൂപ ലഭിക്കും. തൊഴിലാളികൾ ചെയ്തിരുന്ന തൊഴിലും ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചെത്തിയ തൊഴിലാളികളുടെ പേരുകളും ഉൾപ്പെടെയുള്ള വിവരങ്ങളുടെ പട്ടിക ഇതിനകം തന്നെ സർക്കാരിന്റെ പക്കലുണ്ട്. നഗരത്തിൽ നിന്ന് കാൽനടയായോ മറ്റേതെങ്കിലും വഴികളിലൂടെയോ കുടിയേറിയ തൊഴിലാളികളുടെ പട്ടികയും ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പക്കലുണ്ട്.

ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

25 മേഖലകൾ

25 മേഖലകൾ

ഈ കാമ്പയിനിന് കീഴിൽ, തൊഴിലാളികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ചുള്ള തൊഴിൽ, സ്വയം തൊഴിൽ എന്നിവ ലഭിക്കും. റോഡുകൾ, ഗ്രാമീണ പാർപ്പിടം, ഹോർട്ടികൾച്ചർ, പ്ലാന്റേഷൻ, ജലസംരക്ഷണം, ജലസേചനം, അംഗൻവാടി, പഞ്ചായത്ത് ഭവൻ, ജൽ ജീവൻ മിഷൻ തുടങ്ങി 25 മേഖലകളിലാണ് തൊഴിൽ ലഭിക്കുക.

റെക്കോർഡ് തീരുവ വർദ്ധനവ്; ലോക്ക്ഡൌൺ നഷ്ടത്തെ മറികടക്കുന്ന മോദി സർക്കാരിന്റെ നേട്ടം

തൊഴിലുകൾ

തൊഴിലുകൾ

 • പൊതു ശൌചാലയ നിർമ്മാണം
 • ഗ്രാമപഞ്ചായത് ഭവൻ നിർമ്മാണം
 • ധനകാര്യ കമ്മീഷൻ ഫണ്ടിന്റെ കീഴിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ
 • ദേശീയപാത പ്രവർത്തനങ്ങൾ
 • ജലസംരക്ഷണവും ജലസംഭരണ ​​പ്രവർത്തനങ്ങളും
 • കിണറുകളുടെ നിർമ്മാണം
 • നടീൽ പ്രവൃത്തികൾ
 • പൂന്തോട്ടപരിപാലന ജോലി
 • അംഗൻവാടി കേന്ദ്രത്തിന്റെ പ്രവർത്തനം
 • പ്രധാൻ മന്ത്രി ഗ്രാമിൻ ആവാസ് യോജനയുടെ പ്രവർത്തനം
 • ഗ്രാമീണ റോഡ്, അതിർത്തി റോഡ് പ്രവൃത്തികൾ
 • ഇന്ത്യൻ റെയിൽ‌വേയുടെ കീഴിലുള്ള തൊഴിലുകൾ
 • ശ്യാമ പ്രസാദ് മുഖർജി അർബൻ മിഷൻ
 • ഭാരത് നെറ്റിന് കീഴിലുള്ള ഫൈബർ ഒപ്റ്റിക്കൽ കേബിളിംഗ് വർക്ക്
 • പി എം കുസും യോജന വർക്ക്
 • വാട്ടർ ലൈഫ് മിഷനു കീഴിലുള്ള തൊഴിലുകൾ
 • പ്രധാൻ മന്ത്രി ഉർജ ഗംഗ പദ്ധതി
 • കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴിൽ ഉപജീവന പരിശീലനം
 • ജില്ലാ മിനറൽ ഫണ്ടിന്റെ കീഴിലുള്ള പ്രവർത്തനങ്ങൾ
 • ഖര ദ്രാവക മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ
 • ഫാം കുളം പദ്ധതി
 • അനിമൽ ഷെഡ് നിർമ്മാണം
 • ആടുകൾക്കുള്ള ഷെഡ് നിർമ്മാണം
 • കോഴി വളർത്തലിനുള്ള ഷെഡ് നിർമ്മാണം
 • മണ്ണിര കമ്പോസ്റ്റിംഗ് യൂണിറ്റ് തയ്യാറാക്കൽ

English summary

Garib Kalyan Rojgar Abhiyan: Do you know how to do these jobs? You can earn Rs 202 daily | ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ: ഈ തൊഴിലുകൾ ചെയ്യാനറിയാമോ? ദിവസവും 202 രൂപ വരുമാനം നേടാം

Considering the migrant workers crisis, Prime Minister Narendra Modi on Saturday launched the Kalyan Rojgar Abhiyan. Read in malayalam
Story first published: Sunday, June 21, 2020, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X