24 % നേട്ടം, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി വിട്ടുകളയേണ്ടെന്ന് ജിയോജിത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച തകര്‍ച്ചയുടെ പാതയിലായിരുന്ന വിപണികൾ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. പുതിയ ആഴ്ചയിലെ ആദ്യദിനത്തിലെ വ്യാപാരത്തില്‍ പ്രധാന സൂചികകള്‍ നേട്ടത്തിലാണ്. ഇതിനിടെ ഇന്ത്യയിലെ പ്രമുഖ റിട്ടെയില്‍ ബ്രോക്കറേജ് സ്ഥാപപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, നിക്ഷേപകര്‍ക്ക് വാങ്ങാന്‍ പരിഗണിക്കാവുന്ന ഓഹരി നിര്‍ദേശിച്ച് രംഗത്തെത്തി. അവര്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്.

 

പവര്‍ മെക്ക് പ്രോജക്ട്‌സ്

പവര്‍ മെക്ക് പ്രോജക്ട്‌സ് (BSE: 539302, NSE: POWERMECH)

1999 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര നിര്‍മാണ കമ്പനിയാണ് പവര്‍ മെക് പ്രോജക്ട്‌സ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നു. എങ്കിലും ഊര്‍ജ മേഖലയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഊര്‍ജോത്പാദനവുമയി ബന്ധപ്പെട്ട ഉപകരണങ്ങളുടെ സ്ഥാപിക്കല്‍, അടിസ്ഥാന സൗകര്യ നിര്‍മാണം, പ്രവര്‍ത്തനനിരതമാക്കല്‍ എന്നിവ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നു. വിദേശരാജ്യങ്ങളിലെ കരാറുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്.

Also Read: ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം

സാമ്പത്തികം

സാമ്പത്തികം

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനം 56 ശതമാനം വര്‍ധിച്ച് 539 കോടി രൂപയിലെത്തി. അത് പക്ഷേ വിപണി പ്രതീക്ഷച്ചതിലും താഴെയാണ്. ഏറ്റെടുത്ത പദ്ധതികളുടെ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്ന് പദ്ധതികളുടെ പൂര്‍ത്തീകരണം വൈകിയതാണ് പ്രതീക്ഷയ്‌ക്കൊത്ത രീതയില്‍ വരുമാനം വര്‍ധിക്കാതിരിക്കാനുളള കാരണം.

Also Read: ഏറ്റവും തകര്‍ച്ച നേരിട്ട 5 മിഡ്കാപ്പ് ഓഹരികള്‍; ഇനി വാങ്ങാമോ?

പ്രതീക്ഷ

പ്രതീക്ഷ

ബ്രോക്കറേജിന്റെ റിപ്പോര്‍ട്ട് പ്രകാരം, സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് അനുമാനം. പദ്ധതികളെല്ലാം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായതു കൊണ്ട് വരുമാനം ഇനിയും വര്‍ധിക്കാനാണ് സാധ്യത. കൂടാതെ ഇക്കഴിഞ്ഞ പാദത്തില്‍ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവും ഗുണകരമാണ്. ഇക്കാലയളില്‍ പുതിയ കരാറുകള്‍ ലഭിച്ചിട്ടില്ലെങ്കിലും 15,806 കോടി രൂപയുടെ

നിലവിലെ ഓര്‍ഡര്‍ ബുക്ക് കമ്പനിയുടെ സമീപ ഭാവിയിലേക്കുള്ള വരുമാനം ഉറപ്പാക്കുന്നു.

Also Read: സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ; ഓഹരികള്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

അനുകൂല ഘടകം

അനുകൂല ഘടകം

കമ്പനി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ 3500 മുതല്‍ 4000 കോടി രൂപയുടെ പുതിയ കരാറുകള്‍ നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മൈനിങ് മേഖലയിലെ വന്‍കിട പൊതുമേഖല സ്ഥാപനമായ എന്‍എംഡിസിയുടെ പക്കല്‍ നിന്നും രണ്ട് വലിയ പദ്ധതികള്‍ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ്. കൂടാതെ, നിലവിലെ ഓര്‍ഡര്‍ ബുക്ക് വര്‍ഷം തോറും ലഭിക്കുന്ന കരാറുകളുടെ മൂല്യവുമായി തട്ടിച്ചു ാേനക്കുമ്പോള്‍ 6.5 മടങ്ങാണ്. ഇതും വരുന്ന വര്‍ഷങ്ങളില്‍ കമ്പനിക്ക് വേണ്ട പണലഭ്ത ഉറപ്പാക്കുന്ന ഘടകമാണ്.

Also Read: കഴിഞ്ഞ 3 വര്‍ഷങ്ങളിലും ഡിസംബറില്‍ 10 % നേട്ടം; ആ 8 സ്റ്റോക്കുകള്‍ ഇവയാണ്‌

ലക്ഷ്യവില 1,163

ലക്ഷ്യവില 1,163

നിലവില്‍ 908- 910 രൂപ നിലവാരത്തിലാണ് പവര്‍ മെക്് പ്രോജക്ടിസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 24 ശതമാനത്തിലധികം നേട്ടത്തോടെ 1,163 രൂപ ലക്ഷ്യമാക്കി അടുത്ത 12 മാസക്കലയളവിലേക്ക് ഓഹരി വാങ്ങാമെന്നാണ് ജിയോജിത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഹരി വില 936 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോഴാണ് ജിയോജിത്ത് പവര്‍ മെക്കിന്റെ ഓഹരികള്‍ നിര്‍ദേശിച്ചിരുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Geojit Says To Buy Construction Stock Power Mech Projects For 24 Percent Gain In 12 Months

Geojith Says To Buy Construction Stock Power Mech Projects For 24 Percent Gain In 12 Months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X