പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ബ്യൂട്ടിഷ്യൻമാർ തുടങ്ങിയവർക്കും ഇനി ജിഎസ്ടി നമ്പർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ബ്യൂട്ടിഷ്യൻമാർ തുടങ്ങിയ സേവന പ്രൊഫഷണലുകളെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റുചെയ്തിട്ടുള്ള ചരക്ക് സേവന നികുതി ശൃംഖലയിലേക്ക് കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നു. താത്കാലിക ജോലികൾക്കും ഫ്രീലാൻസിങ്ങിനും പ്രാധന്യം നൽകുന്ന 'ഗിഗ് ഇക്കോണമി' തൊഴിലാളികളും ഉടൻ ജിഎസ്ടിഎൻ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടിവരും.

അർബൻക്ലാപ്പ്, ഹൌസ്ജോയ്, ബ്രോ 4 യു തുടങ്ങിയ ഓൺലൈൻ വിപണന കേന്ദ്രങ്ങളിൽ ജിഎസ്ടി നമ്പർ അല്ലെങ്കിൽ ജിഎസ്ടിഎൻ ഉള്ള സേവന പ്രൊഫഷണലുകളെ മാത്രം ഉൾപ്പെടുത്തുന്നതിനാണ് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) ആലോചിക്കുന്നതെന്ന് ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്രം ഒൻപത് സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരം 70,000 കോടി രൂപ

പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ബ്യൂട്ടിഷ്യൻമാർ തുടങ്ങിയവർക്കും ഇനി ജിഎസ്ടി നമ്പർ

 

അത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, വ്യക്തിഗത ഫിറ്റ്നസ് പരിശീലകർ എന്നിവർക്ക് പ്രതിവർഷം 40 ലക്ഷത്തിൽ താഴെ വിറ്റുവരവാണ് ഉണ്ടാകുക. ഇവരെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അർബൻക്ലാപ്പ് പോലുള്ള കമ്പനികളോട് സേവന പ്രൊഫഷണലുകൾ ചെയ്യുന്ന എല്ലാ ജോലികളുടെയും രേഖകൾ സൂക്ഷിക്കാൻ ആവശ്യപ്പെടും, ഇത് അവരുടെ പ്ലാറ്റ്ഫോം കൂടുതൽ സുഗമമാക്കും.

ഈ വിഷയത്തിൽ സർക്കാരിൽ നിന്ന് ഔദ്യോഗിക ആശയവിനിമയം നടക്കാത്തതിനാൽ അർബൻക്ലാപ്പ് പ്രതികരിക്കാൻ വിസമ്മതിച്ചു. ഹൌ സ്ജോയ്, ബ്രോ 4 യു എന്നിവയിൽ നിന്നും പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല.

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്, നിർമ്മല സീതാരാമൻ ജിഎസ്ടി നിരക്ക് ഉയർത്തുമോ?

English summary

പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ബ്യൂട്ടിഷ്യൻമാർ തുടങ്ങിയവർക്കും ഇനി ജിഎസ്ടി നമ്പർ

The government plans to bring service professionals, such as plumbers, electricians and beauticians, to the commodity service tax network listed on online platforms. Read in malayalam.
Story first published: Monday, January 20, 2020, 18:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X