ബിഎസ്എന്‍എല്ലിന് ആഗോള ടെണ്ടറിന് അനുമതിയില്ല; 4ജി സേവനത്തിന് ഇന്ത്യന്‍ കമ്പനികളെ മാത്രം ആശ്രയിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യൻ ഉടമസ്ഥതയിലുള്ള 4 ജി കോർ ഉപയോഗിക്കാൻ ഭാരത് സഞ്ചാർ നിഗത്തിന് (ബിഎസ്എൻഎൽ) നിർദ്ദേശം നൽകി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) രൂപീകരിച്ച സാങ്കേതിക സമിതി. ബിഎസ്എന്‍എലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകള്‍ തീരുമാനിക്കാന്‍ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിര്‍മാതാക്കളെമാത്രം ഉള്‍പ്പെടുത്തി സംവിധാനമൊരുക്കിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതോടെ ബിഎസ്എന്‍എല്‍ 4ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

ബിഎസ്എന്‍എല്ലിന്‍റെ ഭാഗത്ത് നിന്നും മെയ്ക്ക് ഇന്‍ ഇന്ത്യ നയം ലംഘിച്ചുവെന്ന് കാണിച്ച് രാജ്യത്തെ കമ്പനികള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നേരത്തെയുള്ള ടെണ്ടര്‍ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ടെക്‌നിക്കല്‍ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശമുണ്ടായത്. പുതിയ തീരുമാനം ആഭ്യന്തര ടെലികോം ഗിയർ നിർമാതാക്കളായ തേജസ് നെറ്റ്‌വർക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎൻ‌എൽ, എച്ച്എഫ്‌സി‌എൽ എന്നിവയ്ക്ക് ഈ നീക്കം വലിയൊരു ഊർജ്ജം പകരും. നേരത്തെ ബിഎസ്എന്‍എലിന് ഉത്പന്നങ്ങള്‍ വിതരണംചെയ്തിരുന്ന എറിക്‌സണ്‍, നോക്കിയ, സെഡ്ടിഇ തുടങ്ങിയ വിദേശ കമ്പനികള്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയാവുക.

ബിഎസ്എന്‍എല്ലിന് ആഗോള ടെണ്ടറിന് അനുമതിയില്ല; 4ജി സേവനത്തിന് ഇന്ത്യന്‍ കമ്പനികളെ മാത്രം ആശ്രയിക്കണം

ടെണ്ടര്‍ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നല്‍കാന്‍ ആറുമാസത്തിലധികം കാലതമാസം നേരിടും. ഇതിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന ബിഎസ്എന്‍എലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നമെന്നതിന് നിര്‍വചനംനല്‍കണമെന്നും ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary

Global tender not allowed; BSNL advised to rely only on Indian companies for 4G services

Global tender not allowed; BSNL advised to rely only on Indian companies for 4G services
Story first published: Monday, November 23, 2020, 19:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X