ഗോ എയര്‍ പൊതുവിപണിയിലേക്ക്; 3600 കോടി രൂപ സമാഹരണം ലക്ഷ്യം, രാജ്യത്തെ മൂന്നാം വിമാന കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ പൊതുവിപണിയിലേക്ക്. 3600 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഒയുമായി എത്തുന്നത്. ഐപിഒ ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ മൂന്നാം വിമാന കമ്പനിയാണ് ഗോ എയര്‍ എന്ന ഗോ ഫസ്റ്റ്. ചെലവ് കുറഞ്ഞ വിമാനയാത്ര ഒരുക്കുന്ന ഗോ എയര്‍, ഇന്റിഗോയ്ക്കും സ്‌പൈസ് ജെറ്റിനും ശേഷമാണ് ഐപിഒയുമായി എത്തുന്നത്. നേരത്തെ ജെറ്റ് എയര്‍വേയ്‌സും കിങ് ഫിഷറും ലിസ്റ്റ് ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ അവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

 
ഗോ എയര്‍ പൊതുവിപണിയിലേക്ക്; 3600 കോടി രൂപ സമാഹരണം ലക്ഷ്യം, രാജ്യത്തെ മൂന്നാം വിമാന കമ്പനി

കൊറോണ കാരണം എല്ലാ വിമാനകമ്പനികളും പ്രതിസന്ധിയിലാണ്. വിമാന യാത്ര റദ്ദാക്കിയതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് ഗോ എയര്‍ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ ശ്രമം നടത്തുന്നത്. ഓഹരി വില്‍പ്പനയിലൂടെ 3000 കോടി രൂപ സമാഹരിക്കാന്‍ ഇന്റിഗോ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നു. മറ്റു വിമാനകമ്പനികളും പ്രതിസന്ധി പരിഹരിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിവരികയാണ്.

വാഡിയ ഗ്രൂപ്പിന്റേതാണ് ഗോ എയര്‍. 2005ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. തിരിച്ചടവുകള്‍ തീര്‍ക്കാനാണ് ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം വിനിയോഗിക്കുക. കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായി 1000 കോടിയിലധികം മാറ്റിവെക്കുകയും ചെയ്യും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുള്ള കുടിശ്ശിക തിരിച്ചടയ്ക്കാന്‍ 254 കോടി ചെലവഴിച്ചേക്കും. ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റി ഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവരാണ് ഗോ എയറിന്റെ ഐപിഒ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

English summary

Go Air files IPO with the aim to earn 3600 crore to expand company

Go Air files IPO with the aim to earn 3600 crore to expand company
Story first published: Friday, May 14, 2021, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X