ഗോ എയർ ഫ്ലാഷ് സെയിൽ; ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വെറും 957 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പർ സേവർ നിരക്കുകൾ പ്രകാരം ഗോ എയറിൽ വെറും 957 രൂപയ്ക്ക് വിമാന ടിക്കറ്റ്. ഗോ എയറിന്റെ ഈ ഓഫർ ബുക്കിംഗ് ഇന്നാണ് ആരംഭിച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്ക് ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ ഓഫർ പ്രകാരം അഹമ്മദാബാദിൽ നിന്ന് ഇൻഡോറിലേയ്ക്കുള്ള ടിക്കറ്റാണ് 957 രൂപയ്ക്ക് ലഭിക്കുക. മറ്റ് റൂട്ടുകളും ടിക്കറ്റ് നിരക്കും പരിശോധിക്കാം.

 

റൂട്ടുകളും നിരക്കുകളും

റൂട്ടുകളും നിരക്കുകളും

 • ദില്ലി - ചണ്ഡിഗഡ് (1358 രൂപ),
 • ഗോവ - ഹൈദരാബാദ് (1427 രൂപ )
 • ചെന്നൈ - ഹൈദരാബാദ് (1473 രൂപ)
 • പട്ന - റാഞ്ചി (1507 രൂപ)
 • കൊൽക്കത്ത - ഭുവനേശ്വർ (1531 രൂപ)
 • ഹൈദരാബാദ് - ഗോവ (1659 രൂപ)
 • പൂനെ - ബെംഗളൂരു (1664 രൂപ)
 • പട്ന - കൊൽക്കത്ത (1670 രൂപ)
 • ബെംഗളൂരു - പൂനെ (1695 രൂപ)
 • ഗോവ - ബെംഗളൂരു (1722 രൂപ)
 • ഹൈദരാബാദ് - ചെന്നൈ (1743 രൂപ)
 • ബെംഗളൂരു - ഹൈദരാബാദ് (1773 രൂപ)
 • ഹൈദരാബാദ് - ബെംഗളൂരു (1953 രൂപ)
വാലന്റൈൻസ് ഡേ ഓഫർ

വാലന്റൈൻസ് ഡേ ഓഫർ

എയർ ഏഷ്യ ഇന്ത്യ കഴിഞ്ഞ ദിവസം നാല് ദിവസത്തെ പ്രത്യേക വാലന്റൈൻസ് ഡേ വിൽപ്പന പ്രഖ്യാപിച്ചിരുന്നു. 1,014 രൂപ മുതലുള്ള ടിക്കറ്റുകളാണ് എയർ ഏഷ്യ വാഗ്ദാനം ചെയ്തിരുന്നത്. ഇന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇൻഡിഗോ വാലന്റൈൻസ് ഡേ വിൽപ്പനയുടെ ഭാഗമായി 999 രൂപ നിരക്കിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഡിസ്കൗണ്ട് നിരക്കിൽ 10 ലക്ഷം സീറ്റുകൾ എയർലൈൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടിക്കറ്റുകൾ ഇന്ന് വരെ ബുക്ക് ചെയ്യാം.

അന്താരാഷ്ട്ര സർവ്വീസ്

അന്താരാഷ്ട്ര സർവ്വീസ്

മാർച്ച് 19 മുതൽ മുംബൈ-ദോഹ റൂട്ടിൽ ദിവസേന ഫ്ലൈറ്റ് ആരംഭിക്കുമെന്ന് ഗോ എയർ ചൊവ്വാഴ്ച അറിയിച്ചിരുന്നു. നിലവിൽ ഗോ എയർ മൊത്തം ഒമ്പത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഗൾഫ് മേഖലയിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അസാധാരണമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗോ എയറിന്റെ മാനേജിംഗ് ഡയറക്ടർ ജെ വാഡിയ പറഞ്ഞു.

English summary

ഗോ എയർ ഫ്ലാഷ് സെയിൽ; ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വെറും 957 രൂപ

Go Air's offer booking has just begun. Tickets can now be booked for trips up to September 30, 2020. Read in malayalam.
Story first published: Friday, February 14, 2020, 17:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X